Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാൻ മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സർക്കാർ; മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പൊലീസ് പന്നിയിറച്ചി എത്തിച്ചുകൊടുക്കുന്നതായി റിപ്പോർട്ടുകൾ; പരസ്യമായി മതാചാരങ്ങൾ ലംഘിക്കാത്തവരെ പ്രത്യേക പരിശീലന ക്യാമ്പുകളിലേക്ക് അയക്കും; ഇസ്ലാമിനെ ചൈന ഭയക്കുന്നത് ഇങ്ങനെ

ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാൻ മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സർക്കാർ; മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പൊലീസ് പന്നിയിറച്ചി എത്തിച്ചുകൊടുക്കുന്നതായി റിപ്പോർട്ടുകൾ; പരസ്യമായി മതാചാരങ്ങൾ ലംഘിക്കാത്തവരെ പ്രത്യേക പരിശീലന ക്യാമ്പുകളിലേക്ക് അയക്കും; ഇസ്ലാമിനെ ചൈന ഭയക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ലോകത്തെ മിക്ക രാജ്യങ്ങളിലും ഭീഷണിയായി മാറിക്കഴിഞ്ഞ ഇസ്ലാമിക തീവ്രവാദത്തെ നേരിടാൻ ചൈന സ്വീകരിക്കുന്നത് കടുത്ത നടപടികൾ. സിൻജിയാങ് പ്രവിശ്യയിൽ ലൂണാർ ന്യ ഇയർ ആഘോഷത്തിന്റെ ഭാഗമായി മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും മിതവാദികളാക്കാനുള്ള ശ്രമം നടന്നതായാണ് റിപ്പോർട്ട്.

ഇലി കസാഖ് മേഖലയിൽ താമസിക്കുന്ന മുസ്ലീങ്ങളെ ന്യൂ ഇയർ വിരുന്നുകളിലേക്ക് ക്ഷണിക്കുകയും പന്നിയിറച്ചിയും മദ്യവും കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. മതാചാരത്തിന് വിരുദ്ധമാണെന്ന കാരണത്താൽ അതിന് മടികാണിക്കുന്നവരെ പ്രത്യേക പരിശീലന ക്യാമ്പുകളിലേക്ക് അയക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായും താമസക്കാർ പരാതിപ്പെട്ടു. ചൈനീസ് പൊലീസും അധികൃതരും വീടുകളിൽക്കയറി പന്നിയിറച്ചി നൽകുന്നതായും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. യിനിങ് നഗരത്തിൽനിന്നാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. വീടുകൾക്ക് മുന്നിൽ ചുവന്ന റാന്തലുകൾ തൂക്കി ചൈനീസ് പുതുവർഷമാഘോഷിക്കാനും അധികൃതർ എല്ലാവരെയും നിർബന്ധിച്ചതായും റിപ്പോർട്ടുണ്ട്.

പന്നിയിറച്ചിയും മദ്യവും ഇസ്ലാം വിശ്വാസികൾ കഴിക്കാറില്ല. അതുപോലെ ചൈനീസ് പുതുവർഷവും അവർ ആഘോഷിക്കാറില്ല. ഈ രീതികൾക്കാണ് അധികൃതർ നിർബന്ധപൂർവം മാറ്റം വരുത്തുന്നത്. സിൻജിയാങ് പ്രവിശ്യയിലെ കസാഖിലുള്ളവർ പന്നിയിറച്ചി ഇന്നേവരെ കഴിക്കാത്തവരാണ്. എന്നാൽ, കഴിഞ്ഞവർഷം മുതൽ നിർബന്ധിച്ച് പന്നിയിറച്ചി തീറ്റിക്കുന്ന പതിവ് തുടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു.

ചൈനീസ് പുതുവർഷവും തങ്ങൾ ആഘോഷിക്കാറില്ലെന്ന് കസാഖിലെ കെസായ് എന്ന യുവതി റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. റംസാനും ബക്രീദുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ചൈനീസ് പുതുവർഷം ബുദ്ധമതവിശ്വാസികൾക്കുള്ളതാണെന്നും അവർ പറഞ്ഞു. പുതുവർഷം ആഘോഷിച്ചില്ലെങ്കിൽ പരിശീലന ക്യാമ്പിലേക്ക് അയക്കുമെന്നാണ് അധികൃതരുടെ ഭീഷണിയെന്നും കെസായ് പറഞ്ഞു.

കസാഖിലെ സാവൻ കൗണ്ടിയിലാണ് മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്നത്. ഇവിടെയുള്ള 80 ശതമാനം വീടുകളിലും പന്നിയിറച്ചി എത്തിച്ചതായാണ് റിപ്പോർട്ട്. മുസ്ലിം ന്യൂനപക്ഷമായ ഉയിഘറുകളും മറ്റു വിഭാഗങ്ങളും ഇതിനെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. മതവിശ്വാസത്തിന്റെ പേരിൽ സിൻജിയാങ്ങിൽനിന്നുമാത്രം പത്തുലക്ഷത്തോളം ഉയിഘറുകളും മറ്റ് മുസ്ലിം വിശ്വാസികളും തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും വേൾഡ് ഉയിഘർ കോൺഗ്രസ് വക്താവ് ദിൽക്‌സാറ്റ് റക്‌സിറ്റ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP