Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി പ്രേമത്തിൽവീണു കഴിഞ്ഞാൽ ഉടനെ സർക്കാരിൽ അപേക്ഷ നൽകണം! വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം അറിയാൻ പുതുവഴി തേടി ബ്രിട്ടീഷ് സർക്കാർ; ക്രിമിനലുകളെ കെട്ടുന്നത് തടയാൻ പുതിയ നിയമവുമായി തെരേസ മെയ്‌

ഇനി പ്രേമത്തിൽവീണു കഴിഞ്ഞാൽ ഉടനെ സർക്കാരിൽ അപേക്ഷ നൽകണം! വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം അറിയാൻ പുതുവഴി തേടി ബ്രിട്ടീഷ് സർക്കാർ; ക്രിമിനലുകളെ കെട്ടുന്നത് തടയാൻ പുതിയ നിയമവുമായി തെരേസ മെയ്‌

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്. കണ്ടിഷ്ടപ്പെട്ട് പ്രണയത്തിലാകുമ്പോൾ, പങ്കാളിയുടെ പശ്ചാത്തലമെന്തെന്ന് ആരും അന്വേഷിക്കാറില്ല. ഒരുമിച്ച് താമസിച്ചുതുടങ്ങുമ്പോഴാകും അയാൾ ആരാണെന്ന സത്യം മനസ്സിലാക്കുക. അപ്പോഴേക്കും താമസിച്ചുപോയിട്ടുണ്ടാകും. ഗാർഹിക പീഡനങ്ങളേറി വരുന്ന ഇക്കാലത്ത്, പങ്കാളിയുടെ പശ്ചാത്തലം പരിശോധിക്കാൻ സഹായിക്കുന്ന പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് ബ്രിട്ടനിലെ തെരേസ മെയ്‌ സർക്കാർ.

ഗാർഹിക പീഡനത്തിനിരയായി മരിച്ച വീട്ടമ്മയുടെ പേരിലാണ് ആ നിയമം പ്രാബല്യത്തിൽ വരുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. മുൻഭർത്താവിനാൽ കൊല്ലപ്പെട്ട ക്ലെയർ വുഡ് എന്ന വീട്ടമ്മയുടെ പേരിലാണ് ക്ലെയേഴ്‌സ് നിയമം അറിയപ്പെടുക. ഓൺലൈനിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച ജോർജ് ആപ്പിൾടണാണ് ക്ലെയറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മറ്റൊരു സ്ത്രീയെ അപമാനിച്ചതിന് മൂന്നുവർഷം തടവ് ശിക്ഷ അനുഭവിച്ചയാളാണ് ജോർജ് എന്നറിയാതെയാണ് ക്ലെയർ ഇയാളെ വിവാഹം കഴിച്ചത്.

പുതിയ നിയമം വരുന്നതോടെ ആണിനും പെണ്ണിനും പങ്കാളിയുടെ പശ്ചാത്തലം പരിശോധിക്കാനാവും. സാ്മ്പത്തികമായും ശാരീരികവുമായ പീഡനങ്ങൾ ഒരുപരിധിവരെ കുറയ്ക്കുന്നതിന് ഈ നിയമം സഹായിക്കുമെന്നാണ് കരുതുന്നത്. ഗാർഹിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതും നിയമത്തിന്റെ പരിധിയിലുണ്ട്. ബ്രിട്ടനിൽ ഗാർഹിക പീഡനത്തിന് ഇരയായ ഇരുപതുലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കുന്നത്.

ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് കുടുംബക്കോടതികളിൽ അവരെ പീഡിപ്പിച്ചവരുടെ വിചാരണയ്ക്ക് വിധേയരാകേണ്ട അവസ്ഥ നിലവിലുണ്ട്. വിചാരണാവേളയിൽ ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നത് പുതിയ നിയമം വരുന്നതോടെ ഇല്ലാതാകും. പങ്കാളിയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നുവെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ശാരീരികമായ പീഡനങ്ങൾക്കപ്പുറം മാനസികമായ പീഡനങ്ങളും നിയമത്തിന്റെ പരിധിയിലാവുകയാണ് ഇതോടെ.

ഗാർഹിക പീഡനങ്ങൾ സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് അടുത്തിടെ ഹോം ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016-17 കാലയളവിൽ കുറ്റകൃത്യങ്ങൾ ഇംഗ്ലണ്ടിനും വെയ്ൽസിനും 66 ബില്യൺ പൗണ്ടോളം ബാധ്യതയുണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 47 ബില്യൺ പൗണ്ടും ശാരീരികമായ ആക്രമണങ്ങൾ നേരിട്ടവർക്കുവേണ്ടി ചെലവഴിച്ചതാണ്. ഹെൽത്ത് സർവീസിന് 2.3 ബില്യൺ പൗണ്ടും ചെലവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP