Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെരിപ്പിടാതെ കുഞ്ഞിക്കാലടികളുമായി തോക്കിനു മുൻപിൽ കൈകളുയർത്തി വിറച്ചുകൊണ്ട് ആ ഓമന പൈതൽ; ഫ്‌ളോറിഡയിൽ സൂപ്പർ മാർക്കറ്റിൽ തോക്കുമായി കയറിയ അക്രമികളെ പിടികൂടാൻ പൊലീസിന്റെ സാഹസിക ഓപ്പറേഷൻ; മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പേടിച്ചരണ്ട രണ്ടു വയസുകാരി കാറിൽ നിന്ന് ഇറങ്ങിയോടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറൽ

ചെരിപ്പിടാതെ കുഞ്ഞിക്കാലടികളുമായി തോക്കിനു മുൻപിൽ കൈകളുയർത്തി വിറച്ചുകൊണ്ട് ആ ഓമന പൈതൽ; ഫ്‌ളോറിഡയിൽ സൂപ്പർ മാർക്കറ്റിൽ തോക്കുമായി കയറിയ അക്രമികളെ പിടികൂടാൻ പൊലീസിന്റെ സാഹസിക ഓപ്പറേഷൻ; മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പേടിച്ചരണ്ട രണ്ടു വയസുകാരി കാറിൽ നിന്ന് ഇറങ്ങിയോടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഫ്‌ളോറിഡ: കുഞ്ഞിക്കാലടിയുമായി ആ പൊന്നോമന പൊലീസിന്റെ തോക്കിന് മുൻപിലേക്ക് വിറച്ചുകൊണ്ട് നടക്കുന്നത് കണ്ടാൽ ഏവരുടേയും കണ്ണ് നിറഞ്ഞൊഴുകും. ഫ്‌ളോറിഡയിലെ സൂപ്പർ മാർക്കറ്റിൽ തോക്കുമായി കയറിയ അക്രമികളെ പിടികൂടാനായി പൊലീസ് വന്നപ്പോൾ നടന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.

അക്രമികളെ പിടികൂടുന്നതിനിടെ സൂപ്പർ മാർക്കറ്റിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു പൊലീസ്. എന്നാൽ വണ്ടിയിലിരിക്കുകയായിരുന്ന കുരുന്നിന് രംഗം കലുഷിതമായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പോയി. കുഞ്ഞിന്റെ മാതാപിതാക്കൾ തന്നെയാണ് സൂപ്പർ മാർക്കറ്റിൽ കൊള്ള നടത്താൻ ശ്രമിച്ചതെന്നാണ് സൂചന. പൊലീസ് തോക്കു ചൂണ്ടി നിൽക്കുന്ന അവസരത്തിൽ കാറിൽ നിന്നും പുറത്തിറങ്ങിയ കുരുന്ന് കൈകളുയർത്തി പൊലീസിന് നേരെ നടന്നടുത്തു.

സമീപത്തെ കാറിലുണ്ടായിരുന്ന ആളുകൾ സംഗതിയുടെ വീഡിയോ പകർത്തി നെറ്റിലിട്ടപ്പോഴാണ് സംഗതി പുറം ലോകമറിയുന്നത്. കുഞ്ഞിന്റെ പാദങ്ങളിൽ ചെരിപ്പോ സോക്‌സോ ഉണ്ടായിരുന്നില്ല. മാത്രമല്ല കാറിൽ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ ആദ്യ വീഡിയോയ്ക്ക് പിന്നാലെ ഇളയ കുട്ടിയെ വാഹനത്തിൽ നിന്നും അമ്മ ഇറക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP