Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനീസ് യുദ്ധക്കപ്പലുകൾ ചുറ്റിത്തിരിയുന്നു; അമേരിക്കയിൽ നിർമ്മിച്ച പി-8 ചാരവിമാനങ്ങളുടെ പരിശോധനയിൽ കണ്ടെത്തിയത് ട്രക്കുകളും ടാങ്കുകളും ജീപ്പുകളും ഹെലികോപ്റ്ററും ഉൾപ്പെടെയുള്ള സൈനികവാഹനങ്ങളെ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലുകളെ; പാക് അതിർത്തിക്ക് പുറമേ സർവ്വ സ്ഥലത്തും നിരീക്ഷണം ശക്തമാക്കി ഇന്ത്യ; ചൈനീസ് വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തെ മുമ്പിൽ കണ്ട് കരുതലുമായി നാവിക സേന

ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനീസ് യുദ്ധക്കപ്പലുകൾ ചുറ്റിത്തിരിയുന്നു; അമേരിക്കയിൽ നിർമ്മിച്ച പി-8 ചാരവിമാനങ്ങളുടെ പരിശോധനയിൽ കണ്ടെത്തിയത് ട്രക്കുകളും ടാങ്കുകളും ജീപ്പുകളും ഹെലികോപ്റ്ററും ഉൾപ്പെടെയുള്ള സൈനികവാഹനങ്ങളെ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലുകളെ; പാക് അതിർത്തിക്ക് പുറമേ സർവ്വ സ്ഥലത്തും നിരീക്ഷണം ശക്തമാക്കി ഇന്ത്യ; ചൈനീസ് വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തെ മുമ്പിൽ കണ്ട് കരുതലുമായി നാവിക സേന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനീസ് യുദ്ധക്കപ്പലുകൾ ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയെന്ന് പ്രതിരോധമന്ത്രാലയം. ഈ സാഹചര്യത്തിൽ കടലിൽ നാവിക സേന നിരീക്ഷണം ശക്തമാക്കി.

ഓഗസ്റ്റിലാണ് ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ചൈനയുടെ ഷിയാൻ-32 എന്ന പേരിലുള്ള ലാൻഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എൽ.പി.ഡി.) കപ്പലും മറ്റൊരു യുദ്ധക്കപ്പലുമാണ് ശ്രദ്ധയിൽപ്പെട്ടത്. അമേരിക്കയിൽ നിർമ്മിച്ച പി-8 എൽ മുങ്ങിക്കപ്പൽവേധ ചാരവിമാനങ്ങളാണ് കണ്ടെത്തിയത്.

ട്രക്കുകളും ടാങ്കുകളും ജീപ്പുകളും ഹെലികോപ്റ്ററുകളുമുൾപ്പെടെയുള്ള സൈനികവാഹനങ്ങളെ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലാണ് എൽ.പി.ഡി. ചൈനീസ് നാവികസേനയുടെ ഏഴു യുദ്ധക്കപ്പലുകളാണ് ഇപ്പോൾ മേഖലയിലുള്ളത്. കടലിലും കരയിലും സഞ്ചരിക്കാൻശേഷിയുള്ള കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ നീക്കം നിരീക്ഷിച്ചുവരികയാണെന്ന് നാവികസേന വ്യക്തമാക്കി.

'ആഫ്രിക്കൻ, ഗൾഫ് രാജ്യങ്ങളിലേക്കെത്താനായി ചൈനീസ് കപ്പലുകൾ ഈ പാത പതിവായി ഉപയോഗിക്കാറുണ്ട്. കടൽക്കൊള്ളവിരുദ്ധ സൈനികാഭ്യാസത്തിന്റെ ഭാഗമായി ഏദൻ കടലിടുക്കിൽ ചൈന യുദ്ധക്കപ്പലുകളെ വിന്യസിക്കാറുണ്ട്. ആറോ ഏഴോ കപ്പലുകളാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കാറുള്ളത്. എന്നാൽ, സൈനികാഭ്യാസത്തിനു വേണ്ടതിലേറെ സന്നാഹങ്ങളാണ് ഇപ്പോൾ ചൈന ഇന്ത്യൻ സമുദ്രമേഖലയിലൊരുക്കിയിട്ടുള്ളത്. വ്യാപാരം നടത്തുന്നയിടങ്ങളിൽ സ്വാധീനത കൂട്ടാനായി ഇന്ത്യൻ സമുദ്രമേഖലയിൽ തങ്ങളുടെ ശക്തി ഉയർത്തിക്കാട്ടുകയെന്നതാണ് ചൈനീസ് സൈന്യത്തിന്റെ ലക്ഷ്യം.

തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണത്തിലാണ് ചൈനീസ് നാവികസേന. സമീപഭാവിയിൽത്തന്നെ വിമാനവാഹിനിക്കപ്പലുകളുടെ നേതൃത്വത്തിലുള്ള സൈനികസംഘത്തെ ചൈന ഇന്ത്യൻ സമുദ്രമേഖലയിൽ വിന്യസിക്കാനും സാധ്യതയുണ്ട്. ഈ നീക്കങ്ങളെ സഹായിക്കാനായി ജിബൂട്ടിയിൽ ചൈനീസ് നാവികസേന വ്യോമാസ്ഥാനം നിർമ്മിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP