Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിഷൻ ശക്തിയുടെ വിജയത്തിന് പിന്നാലെ ഇന്ത്യ വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്നില്ലെന്ന് ചൈന; ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലരട്ടെയെന്നും പ്രതികരണം; തുല്യ ശക്തിയോടുള്ള ബഹുമാനം പുലർത്തി ചൈനയുടെ അഭിപ്രായപ്രകടനം; ബഹിരാകാശ രംഗത്ത് പുത്തൻ നാഴികക്കല്ല് സൃഷ്ടിച്ച ഇന്ത്യയെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ

മിഷൻ ശക്തിയുടെ വിജയത്തിന് പിന്നാലെ ഇന്ത്യ വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്നില്ലെന്ന് ചൈന; ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലരട്ടെയെന്നും പ്രതികരണം; തുല്യ ശക്തിയോടുള്ള ബഹുമാനം പുലർത്തി ചൈനയുടെ അഭിപ്രായപ്രകടനം; ബഹിരാകാശ രംഗത്ത് പുത്തൻ നാഴികക്കല്ല് സൃഷ്ടിച്ച ഇന്ത്യയെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ബെയിജിങ്: ബഹിരാകാശത്ത് ഇന്ത്യ വെല്ലുവിളി ഉയർത്തില്ലെന്ന് കരുതുന്നുവെന്ന് ചൈന. ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ഓരോ രാജ്യവും ബഹിരാകാശത്ത് സമാധാനവും ഐക്യവും പുലർത്തട്ടേയെന്നും ചൈന പ്രതികരിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് മിഷൻ ശക്തി ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പ്രതികരണം നടത്തിയത്. ഉപഗ്രഹ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നും ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്‌ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

ഇതോടെ ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം മിസൈലുകൾ ഉണ്ടായിരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്ത് നിന്നുപോലുമുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

2007 ജനുവരിയിലാണ് ചൈന ഇത്തരം മിസൈൽ പരീക്ഷണം നടത്തിയത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയേയും ഇന്ത്യയേയും കൂടാതെ അമേരിക്കക്കും റഷ്യക്കുമാണ് നിലവിൽ ഉപഗ്രഹവേധ മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ളത്. 1950-കളിലാണ് അമേരിക്കയും റഷ്യയും എ സാറ്റ് വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. നിലത്തു നിന്നു തൊടുക്കാവുന്ന മിസൈലുകളാണ് അന്ന് ഉപയോഗിച്ചത്. 1984-ൽ അമേരിക്ക എ സാറ്റിന്റെ വികസിപ്പിച്ച പതിപ്പ് പരീക്ഷിച്ചു. 1985 സെപ്റ്റംബർ 13-ന് ഇതു വിജയകരമായി പരീക്ഷിച്ചു.

എഡ്വേഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന എഫ് 15 വിമാനം 38100 അടി ഉയരത്തിൽ നിന്ന് അമേരിക്കൻ സാറ്റലൈറ്റ് ആയ സോൾവിൻഡ് പി78-1 ലേക്ക് വിജയകരമായി മിസൈൽ തൊടുത്തു. പരീക്ഷണം വിജയിച്ചെങ്കിലും 1988-ൽ തുടർ പരീക്ഷണങ്ങൾ റദ്ദാക്കി. തുടർന്ന് 2008 ഫെബ്രുവരി 21-ന് അമേരിക്കൻ നാവികസേന പ്രവർത്തനരഹിതമായ ചാരഉപഗ്രഹമായ യുഎസ്എ-193 കപ്പലിൽനിന്നു തൊടുത്ത മിസൈൽ കൊണ്ടു തകർത്തു.

2013ൽ ചൈന ഏറ്റവും നവീകരിച്ച ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. 2007-ലും ചൈന ഇതു പരീക്ഷിച്ചിട്ടുണ്ട്. അന്ന് 800 കിലോമീറ്റർ മുകളിലുള്ള ഉപഗ്രഹമാണ് തകർത്തത്. ഇത്തരം പരീക്ഷണങ്ങൾ അന്തരീക്ഷത്തിൽ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കാറുള്ളത്. മൂവായിരത്തോളം അപകടകരമായ അവശിഷ്ടങ്ങളാണ് ഓരോ പരീക്ഷണവും അന്തരീക്ഷത്തിൽ അവശേഷിപ്പിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങൾ പിന്നീട് ഉപഗ്രഹങ്ങൾക്കു തന്നെ ഭീഷണിയാകുന്നുണ്ട്.

മിഷൻ ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും അത് വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ ദൗത്യം ലക്ഷ്യം കണ്ടെന്നും ബഹിരാകാശത്തെ ലക്ഷ്യംവച്ച ഉപഗ്രഹത്തിനെ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP