Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോങ്കോങ് പ്രക്ഷോഭകാരികൾ ഭീകരരാണെന്ന്; സംയമനത്തിന്റെ ഭാഷ അധിക നേരം സംസാരിക്കാൻ കഴിയില്ല; ഹോങ്കോങ് പ്രക്ഷോഭകാരികളോട് യുദ്ധം പ്രഖ്യാപിച്ച് ചൈന; അതിർത്തിയിൻ വൻ സേനാ വിന്യാസം; ഹോങ്കോങിന്റെ സ്വയംഭരണാവകാശം മാനിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ; അമേരിക്കയുടെ ഇടപെടലാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തിരിച്ചടിച്ച് ചൈന

ഹോങ്കോങ് പ്രക്ഷോഭകാരികൾ ഭീകരരാണെന്ന്; സംയമനത്തിന്റെ ഭാഷ അധിക നേരം സംസാരിക്കാൻ കഴിയില്ല; ഹോങ്കോങ് പ്രക്ഷോഭകാരികളോട് യുദ്ധം പ്രഖ്യാപിച്ച് ചൈന; അതിർത്തിയിൻ വൻ സേനാ വിന്യാസം; ഹോങ്കോങിന്റെ സ്വയംഭരണാവകാശം മാനിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ; അമേരിക്കയുടെ ഇടപെടലാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തിരിച്ചടിച്ച് ചൈന

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോങിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ ഭീകരതയ്ക്ക് വഴി മാറുന്നുവെന്ന് ചൈന. പ്രക്ഷോഭകാരികളെ ഭീകരരെന്നു മുദ്രകുത്തിയ ചൈന, സംയമനത്തിന്റെ ഭാഷയിൽ അധികനേരം സംസാരിക്കാനാകില്ലെന്നും സൈനിക നടപടികളിലേക്ക് പോകേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി. പ്രക്ഷോഭകാരികൾ വിമാനത്താവളത്തിലെത്തിയതിനെ തുടർന്ന് സർവീസുകൾ റദ്ദാക്കേണ്ടി വന്നതാണ് സ്വരം കടുപ്പിക്കാൻ ചൈനയെ പ്രേരിപ്പിച്ചത്. പ്രതിഷേധക്കാർ പൊലീസിനു നേരെ പെട്രോൾ ബോംബ് ഉൾപ്പെടെ ഉപയോഗിച്ചതിലൂടെ രണ്ടു മാസം പിന്നിട്ട പ്രക്ഷോഭം 'ഭീകരത'യുടെ തലത്തിലേക്കു മാറിയെന്നാണു ചൈന പറയുന്നത്. പ്രത്യേക ഭരണ പദവിയുള്ള ഹോങ്കോങിലെ കുറ്റവാളികളെ വിചാരണക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കുന്ന പുതിയ ബില്ലിനെതിരെയാണ് ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ചൈനക്ക് ഹോങ്കോങിന് മേൽ കൂടുതൽ അധികാരം നൽകുന്ന ബില്ലാണ് ഇതെന്ന് ജനങ്ങളുടെ വാദം.

ഷെൻസെൻ സ്റ്റേഡിയത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ ചൈനീസ് അർധ സൈനിക വിഭാഗങ്ങളുടെ നൂറുകണക്കിനു വാഹനങ്ങൾ വ്യാഴാഴ്ച ഇടം പിടിച്ചതായി റിപ്പോർട്ടുകളുണ്ട്. സാഹചര്യം ഇത്രമാത്രം വഷളായ അവസ്ഥയിൽ സൈനിക ഇടപെടലിന് ചൈന തയാറാകില്ലെന്നു തന്നെയാണു പൊതുവെ ഉള്ള വിലയിരുത്തൽ. എന്നാൽ ഹോങ്കോങിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ യുഎസിന് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. യുദ്ധത്തിന് സജ്ജമായ രീതിയിലുള്ള സൈനികവിന്യാസം ആശങ്കാജനകമാണെന്ന് യു എസ് വ്യക്തമാക്കിയിരുന്നു. പ്രക്ഷോഭകാരികളോട് ജനാധിപത്യരീതിയിൽ ഇടപെടണമെന്നും യു എസ് ആവശ്യപ്പെട്ടു. അത് പോലെ തന്നെ ഹോങ്കോങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്നാണ് യു എസിന്റെ നിലപാട്. എന്നാൽ യു എസിന്റെ നിലപാടുകളോട് കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. ഇരുമ്പുവടികളുമായി പൊലീസിനെ ആക്രമിക്കുന്ന പ്രതിഷേധക്കാർക്കു യുഎസിലേക്കു ചെല്ലാമെന്നും, യുഎസ് എത്ര ജനാധിപത്യപരമായാണ് ഇടപെടുന്നതെന്നു നേരിട്ട് കണ്ടറിയാമെന്നും ചൈന പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് ഹോങ്കോങ് വിമാനത്താവളത്തിലേക്ക് പ്രക്ഷോഭം ആരംഭിച്ചത്. അയ്യായിരത്തോളം വരുന്ന പ്രക്ഷോകർ വിമാനത്താവളത്തിൽ തടിച്ച് കൂടിയത് പ്രവർത്തനങ്ങളെ ബാധിക്കുകയും. എല്ലാ വിമാനങ്ങളും റദ്ദാക്കുകയും യാത്രക്കാരോട് ഹോങ്കോങിലേക്ക് വരരുതെന്ന് അറിയിക്കുകയും ചെയ്തു. 160 ലേറെ വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. പ്രതിഷേധക്കാർ വിമാനത്താവളത്തിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. 'കണ്ണ് തിരികെ നൽകുക' എന്ന മുദ്രാവാക്യവും ഉപരോധത്തിൽ മുഴങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിൽ ഒരു യുവതിയുടെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ യാത്രക്കാരുമായി സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നതിൽ ദുഃഖമുണ്ടെന്ന് പ്രക്ഷോഭകർ പറയുകയും എല്ലാവരോടും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. വിമാനത്താവളം തുറന്നതോടെ ദയവായി ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കുക എന്ന പ്ലക്കാർഡുകളുമായാണ് പ്രക്ഷോഭകർ എത്തിയത്. പ്രവർത്തനം നിർത്തിവച്ച ഹോങ്കോങ് വിമാനത്താവളം ബുധനാഴ്ചയാണു തുറന്നത്. വിമാനത്താവളം ഉപരോധിച്ചതിന് 5 പേർ ശനിയാഴ്ച അറസ്റ്റിലായതോടെ കുറ്റവാളിക്കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് ജൂണിൽ ആരംഭിച്ച സമരത്തിൽ അറസ്റ്റിലായവരുടെ എണ്ണം 600 കടന്നു.

പ്രതിഷേധം അതിരുവിട്ട് അരാജകത്വത്തിലേക്കു നീങ്ങുകയാണെന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടിവ് കാരി ലാം പറഞ്ഞത്. ബ്രിട്ടനിൽനിന്നു തിരിച്ചെടുത്ത സമയത്ത് ഹോങ്കോങ്ങിനുണ്ടായിരുന്ന അവകാശങ്ങളിൽ ചൈന വെള്ളം ചേർക്കുന്നുവെന്നും ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് പ്രക്ഷോഭകരുടെ പരാതി. ചൈനയെ അനുകൂലിക്കുന്ന കാരി ലാം രാജി വയ്ക്കണമെന്നും അവർ പറയുന്നു. ചൈനയുടെ പിന്തുണയോടെയാണ് ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം ഇപ്പോൾ ഭരണം നടത്തുന്നത്. ബില്ലിനെത്തുടർന്ന് ഉണ്ടായ പ്രക്ഷോഭത്തിലെ നാശനഷ്ടങ്ങൾക്കു കാരി ലാം ജനങ്ങളോടു മാപ്പ് പറഞ്ഞിരുന്നു. കുറ്റവാളി കൈമാറ്റ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുൻപ് തുടങ്ങിയ പ്രതിഷേധത്തെ തുടർന്ന് നിയമം പിൻവലിച്ചുവെങ്കിലും പൊലീസ് ക്രൂരതയെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയിൽ നിന്നും കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിൽ സംഘടിതമായി മാറുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP