Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കയാളോട് വെറുപ്പില്ല... ഒരു മനുഷ്യനാണ്...എന്റെ സഹോദരനാണ്... ഞാൻ അയാളെക്കണ്ടാൽ കെട്ടിപ്പിടിക്കും; ഭാര്യ വെടിയേറ്റ് മരിച്ചെങ്കിലും രക്ഷപ്പെട്ടയാൾ ഇസ്ലാമിന്റെ കരുണ ഉയർത്തിപ്പിടിച്ച് കൊലയാളിയോട് പൊറുക്കുന്നത് ഇങ്ങനെ

എനിക്കയാളോട് വെറുപ്പില്ല... ഒരു മനുഷ്യനാണ്...എന്റെ സഹോദരനാണ്... ഞാൻ അയാളെക്കണ്ടാൽ കെട്ടിപ്പിടിക്കും; ഭാര്യ വെടിയേറ്റ് മരിച്ചെങ്കിലും രക്ഷപ്പെട്ടയാൾ ഇസ്ലാമിന്റെ കരുണ ഉയർത്തിപ്പിടിച്ച് കൊലയാളിയോട് പൊറുക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡിലെ മുസ്ലിം പള്ളികളിൽക്കയറി നിരപരാധികളെ വെടിവെച്ചുകൊന്ന ബ്രണ്ടൻ ടാരന്റിനോട് ക്ഷമിക്കാനാണ് തന്റെ മനസ്സുപറയുന്നതെന്ന് വെടിവെപ്പിൽ പരിക്കേറ്റ ഫരീദ് അഹമ്മദ്. ശത്രുക്കളോട് പൊറുക്കാനും അവരെ സഹോദരന്മാരായി കാണാനുമുള്ള വിശാല മനസ്സാണ് തനിക്ക് മതം സമ്മാനിച്ചതെന്ന് ഫരീദ് പറയുന്നു. വെടിവെപ്പിൽ ഫരീദിന് ഭാര്യയെ നഷ്ടപ്പെട്ടു. വികലാംഗനായ ഫരീദ്, വീൽച്ചെയറിൽ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിൽ പ്രാർത്ഥിക്കുന്നതിനിടെയാണ് ഫരീദും ഭാര്യ ഹുസ്‌ന അഹമ്മദും വലതുവംശായ വെറിയനായ ടാരന്റിന്റെ തോക്കിന് മുന്നിൽപ്പെട്ടത്. ടാരന്റ് വെടിയുതിർക്കുന്നതിനിടെ, വീൽച്ചെയർ നിരക്കി ഫരീദ് എങ്ങനെയോ രക്ഷപ്പെട്ടു. നിലവിളിച്ചുകൊണ്ടോടിയ ഹുസ്‌നയ്ക്ക് വെടിയേറ്റു. അവർ തൽക്ഷണം മരിച്ചുവീഴുകയും ചെയ്തു.

ഭാര്യയെ വെടിവെച്ചുകൊന്നവനോട് ക്ഷമിക്കാനാവുമോ എന്ന് പലരും ചോദിച്ചു. എന്നാൽ, അതൊരു മനുഷ്യനാണെന്നും അയാളും എന്റെ സഹോദരനാണെന്നും ഞാൻ കരുതുന്നു. അയാളോട് ക്ഷമിക്കാനാണ് തന്റെ മതം പഠിപ്പിച്ചതെന്നും ഫരീദ് പറഞ്ഞു. ചിലപ്പോൾ അയാളുടെ മനോനില തകരാറിലായിരുന്നിരിക്കാമെന്നും അദ്ദേഹം പറയുന്നു. അതിനെന്തെങ്കിലും തക്കതായ കാരണവുമുണ്ടാകും. അയാളെയും സഹോദരനായി മാത്രമേ തനിക്ക് കാണാനാവൂ എന്നും ഫരീദ് പറഞ്ഞു.

തനിക്കൊപ്പം പ്രാർത്ഥിച്ചിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയശേഷം ഭർത്താവിനെത്തേടി തിരികെ പള്ളിക്കത്തേയ്ക്ക് പ്രവേശിക്കുമ്പോഴാണ് ഹുസ്‌നയ്ക്ക് വെടിയേൽക്കുന്നത്. പള്ളിക്കകത്തേക്കുവന്നയുടനെ പിന്നിൽനിന്ന് അവർക്ക് വെടിയേൽക്കുകയായിരുന്നു. എന്നാൽ, ഇതേസമയം വീൽച്ചെയറിൽ നിരങ്ങിനീങ്ങിയ ഫരീദ് പാർക്കിങ് ഏരിയയിൽ തന്റെ വാഹനത്തിന് പിന്നിൽ ഒളിച്ചിരുന്നു. ആളുകൾ വെടിയേറ്റ് വീഴുന്നതും ജനാലയിലൂടെയും മറ്റും ചാടി രക്ഷപ്പെടുന്നതുമൊക്കെ അവിടെയിരുന്ന് അദ്ദേഹം കണ്ടു.

ഹുസ്‌നയും രക്ഷപ്പെട്ടിരിക്കാമെന്നാണ് അദ്ദേഹം കരുതിയത്. കൊലയാളി പോയശേഷം ഫരീദ് തിരികെ പള്ളിക്കകത്തേക്ക് വീൽച്ചെയർ ഉരുട്ടിയെത്തി. ആരെയെങ്കിലും രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ, അവിടെ വെടിയേറ്റ് വീണ മൃതദേഹങ്ങൾ കടന്നുപോകാൻ അദ്ദേഹത്തിന്റെ വീൽച്ചെയറിന് സാധിച്ചില്ല. ഹൃദയഭേദകമായ കാഴ്ചകൾ കാണാനാകാതെ തനിക്ക് മുഖം തിരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസെത്തി മൃതദേഹങ്ങൾ നീക്കുമ്പോൾ മാത്രമാണ് ഹുസ്‌നയും വെടിയേറ്റ് മരിച്ചുവെന്ന വിവരം അദ്ദേഹമറിയുന്നത്.

കൊലയാളിയെ നേരിൽക്കാണാൻ സാധിക്കുകയാണെങ്കിൽ അയാളെ ആശ്ലേഷിച്ച് സമാധാനപ്പെടുത്താനാകും താൻ ശ്രമിക്കുകയെന്ന് ഫരീദ് പറഞ്ഞു. അയാളുടെ ഉള്ളുലച്ച വേദനയാകും ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചതെന്നാണ് ഫരീദിന്റെ വിശ്വാസം. വെറുപ്പിന്റേതല്ലെ, സ്‌നേഹത്തിന്റെ സന്ദേശമാണ് മതങ്ങൾ പരത്തേണ്ടതെന്നും ഹുസ്‌നയുടെ ഓർമകളായി തികട്ടിവന്ന കണ്ണുനീരൊപ്പിക്കൊണ്ട് ഫരീദ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP