Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അൾത്താരയിൽ കൊല്ലപ്പെട്ട വൈദികൻ മുസ്ലിം-ക്രിസ്ത്യൻ ഐക്യത്തിന്റെ പ്രതീകം ആകുന്നു; കൊല നടന്ന പള്ളിയിൽ കുർബാന ചൊല്ലാൻ മുസ്ലീങ്ങളും; അനേകം മുസ്ലീങ്ങൾ നിരവധി പള്ളികളിൽ അനുസ്മരണബലിക്കെത്തി

അൾത്താരയിൽ കൊല്ലപ്പെട്ട വൈദികൻ മുസ്ലിം-ക്രിസ്ത്യൻ ഐക്യത്തിന്റെ പ്രതീകം ആകുന്നു; കൊല നടന്ന പള്ളിയിൽ കുർബാന ചൊല്ലാൻ മുസ്ലീങ്ങളും; അനേകം മുസ്ലീങ്ങൾ നിരവധി പള്ളികളിൽ അനുസ്മരണബലിക്കെത്തി

ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനായ ജാക്യൂസ് ഹാമലിനെ കഴിഞ്ഞ ചൊവ്വാഴ്ച നോർമാഡിയിലുള്ള സെയിന്റ്-എറ്റിന്നെ-ഡു-റൗവറിയിലെ ചർച്ചിന്റെ അൾത്താരയിൽ കയറി രണ്ട് ഐസിസ് ഭീകരർ കഴുത്തറത്തുകൊന്നതിൽ ശക്തമായ എതിർപ്പാണ് ഫ്രാൻസിലെയും ഇറ്റലിയിലെയും ഭൂരിഭാഗം മുസ്ലീങ്ങൾക്കുമുള്ളത്. കൊല്ലപ്പെട്ട ഈ വൈദികൻ മുസ്ലിം-ക്രിസ്ത്യൻ ഐക്യത്തിന്റെ പ്രതീകമായതിനാൽ അദ്ദേഹത്തിന് വേണ്ടിയുള്ള അനുസ്മരണബലിയിൽ പങ്കെടുക്കാൻ വരെ ഇരു രാജ്യങ്ങളിലെയും നിരവധി ചർച്ചുകളിൽ ഞായറാഴ്ചത്തെ പ്രാർത്ഥനകളിൽ അനേകം മുസ്ലീങ്ങൾ ഭാഗഭാക്കായത് ശ്രദ്ധേയമായിരുന്നു. അബ്ദെൽ മാലിക്ക്, അഡെൽ കെർമിച്ചെ എന്നീ 19കാരായ ഐസിസ് ഭീകരരായിരുന്നു ഈ ക്രൂരകൃത്യം നിർവഹിച്ചിരുന്നത്. തുടർന്ന് ഈ ഭീകരർ കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് അവരെ വെടി വച്ച് കൊല്ലുകയായിരുന്നു.

വൈദികൻ കൊല്ലപ്പെട്ട സെയിന്റ്-എറ്റിന്നെ-ഡു-റൗവറിക്കടുത്തുള്ള റൗയെനിലെ ഗോത്തിക് കത്തീഡ്രലിൽ നിരവധി മുസ്ലീങ്ങൽ ഇന്നലത്തെ പ്രാർത്ഥനയ്ക്കായി എത്തിച്ചേർന്നിരുന്നു. തങ്ങൾ ഇവിടെ മുസ്ലിം സമൂഹവുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും കൊല്ലപ്പെട്ട ഫാദറിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ മുസ്ലീങ്ങൾ ഇവിടെയെത്തിയത് ധീരമായ പ്രവൃത്തിയാണെന്നുമാണ് റൗയെൻ ആർച്ച് ബിഷപ്പായ ഡൊമിനിക് ലെബ്രുൻ സർവീസിന് ശേഷം പ്രതികരിച്ചിരിക്കുന്നത്. പ്രാർത്ഥനയ്ക്കായി എത്തിയ ചില മുസ്ലീങ്ങൾ മുൻനിരയിൽ തന്നെ ഇരിക്കുന്നത് കാണാമായിരുന്നു. ഫാദറിനെ കഴുത്തറത്തുകൊന്നതിന് ശേഷം ഐസിസുകാർ ബന്ദിയാക്കാൻ ശ്രമിച്ച ഒരു കന്യാസ്ത്രീയും ഇന്നലെ പ്രാർത്ഥനയ്ക്കെത്തിയിരുന്നു. ഇവർ മുസ്ലീങ്ങളെ ആശ്ലേഷിക്കുന്നത് കാണാമായിരുന്നു.

ഈ ചർച്ചിന് പുറത്ത് ഏതാനും മുസ്ലീങ്ങൾ ലൗ ഫോർ ആൾ. ഹേറ്റ് ഫോർ നൺ എന്ന ബാനർ ഉയർത്തിപ്പിടിച്ച് നിലകൊണ്ടിരുന്നു.ഇന്നലെ ആരാധനയ്ക്കെത്തിയവരിൽ അഹമ്മദീയ മുസ്ലീങ്ങളും എത്തിയിരുന്നു. ഇസ്ലാമിലെ ന്യൂനപക്ഷ വിഭാഗമാണിത്.മുസ്ലീങ്ങൾ സമാധാനത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെന്നാണ് പാരീസിലെ മോസ്‌കിലുള്ള പുരോഹിതനായ ദലീൽ ബൗബകർ പറയുന്നത്. നമുക്കിടയിൽ വിഭജനം തീർക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.നേപ്പിളിലെ ഡ്യൂമോ കത്തീഡ്രലിനടുത്തുള്ള സെന്റ് ജെനാറോ ചാപ്പലിന്റെ അൾത്താരയിൽ നിന്ന് ഇറ്റലിയിലെ ഇസ്ലാമിക് കോൺഫെഡറേഷന്റെ സെക്രട്ടറി ജനറലായ അബ്ദുല്ല കോസോലിനോ സംസാരിച്ചിരുന്നു. റോമിലെ ട്രാസ്റ്റെവെറെ നൈബർഹുഡിലെ സെന്റ് മരിയ ചർച്ചിൽ നടന്ന പ്രാർത്ഥനയിൽ മൂന്ന് ഇമാമുമാരാണ് പങ്കെടുത്തിരുന്നത്.

സമൂഹത്തിൽ വിഭജനമുണ്ടാക്കുന്ന പ്രവൃത്തികളിൽ ആരെങ്കിലും ഏർപ്പെടുന്നതായി അറിഞ്ഞാൽ അത് റിപ്പോർട്ട് ചെയ്യണമെന്നാണ് ഇറ്റലിയിലെ യൂണിയൻ ഓഫ് ഇസ്ലാമിക് കമ്മ്യൂണിറ്റീസിൽ അംഗമായ മുഹമ്മദ് ബെൻ മുഹമ്മദ് വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം ആഹ്വാനം ചെയ്തിരിക്കുന്നത്.ഐസിസിനെ പോലുള്ള ഭീകരർ മുസ്ലിം മതത്തെ കളങ്കപ്പെടുത്തുകയാണെന്ന് പറയാൻ തനിക്ക് പേടിയില്ലെന്നാണ് ലോംബാർഡ് പ്രവിശ്യയിലെ വോംബാർനോ മോസ്‌കിലെ ഇമാമായ അഹമ്മദ് എൽ ബാൽസായ് പ്രതികരിച്ചിരിക്കുന്നത്.ഇറ്റലിയിലെ മുസ്ലീങ്ങൾ മതതീവ്രവാദത്തിനെതിരെ രംഗത്തെത്തിയതിൽ അവരെ അഭിനന്ദിച്ച് കൊണ്ട് ഇവിടുത്തെ വിദേശകാര്യമന്ത്രി പാലോ ജെന്റിലോനി മുന്നോട്ട് വന്നിട്ടുണ്ട്. ഫ്രാൻസിൽ ചെയ്ത് വരുന്നത് പോലെ ഇറ്റലിയിലും മുസ്ലിം പള്ളികളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP