Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

100 കുട്ടികൾ ഉണ്ടായാൽ അഞ്ച് പേർ പോലും മാമോദീസ മുക്കുന്നില്ല; മാതാപിതാക്കളുടെ വിശ്വാസം പാടെ ക്ഷയിച്ചു; ബ്രിട്ടന്റെ ഔദ്യോഗിക മതമായ ചർച്ച് ഓഫ് ഇംഗ്ലണ്ട് നേരിടുന്നത് വംശനാശ ഭീഷണി; പള്ളികൾ പബുകളാക്കി മാറ്റി സഭ

100 കുട്ടികൾ ഉണ്ടായാൽ അഞ്ച് പേർ പോലും മാമോദീസ മുക്കുന്നില്ല; മാതാപിതാക്കളുടെ വിശ്വാസം പാടെ ക്ഷയിച്ചു; ബ്രിട്ടന്റെ ഔദ്യോഗിക മതമായ ചർച്ച് ഓഫ് ഇംഗ്ലണ്ട് നേരിടുന്നത് വംശനാശ ഭീഷണി; പള്ളികൾ പബുകളാക്കി മാറ്റി സഭ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടന്റെ ഔദ്യോഗിക മതമായ ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുദിനം വംശനാശ ഭീഷണി നേരിടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം മാതാപിതാക്കളുടെ വിശ്വാസം പിന്തുരുന്ന മക്കളുടെ എണ്ണം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട് വിശ്വാസികളുടെ യുകെയിൽ നിലവിൽ ജനിക്കുന്ന 100 കുട്ടികളിൽ അഞ്ച് പേർ പോലും മാമോദീസ മുക്കാത്ത ദയനീയമായ സാഹചര്യമാണുള്ളത്. ഇതേ തുടർന്ന് പള്ളികളിൽ വിശ്വാസികളെത്തുന്നത് പോലും കുറഞ്ഞിട്ടുണ്ട്. തൽഫലമായി പള്ളികൾ പബുകളാക്കി മാറ്റുകയാണ് സഭ ഇപ്പോൾ.

ലണ്ടൻ അടക്കമുള്ള നിരവധി പ്രധാനപ്പെട്ട ടൗണുകളിൽ മാമോദീസ മുക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് വരുകയാണ്. ബെർമിങ്ഹാമിൽ ജനിക്കുന്ന കുട്ടികളിൽ വെറും അഞ്ച് ശതമാനത്തെ മാത്രമാണ് ആംഗ്ലിക്കൻ ചർച്ച് മാമോദീസ മുക്കുന്നത്. ബ്രിസ്റ്റോളിൽ ഇത് ആറ് ശതമാനവും മാഞ്ചസ്റ്ററിൽ 8 ശതമാനവും നോട്ടിങ്ഹാമിൽ 9 ശതമാനവുമാണ്. എന്നാൽ അതേ സമയം പ്രൊവിൻഷ്യൽ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും മാമോദീസ മുക്കൽ ഇതിലും കൂടുതലാണ്. ഇതിന് ഉദാഹരണമാണ് ഹെർഫോർഡ് രൂപത.

ഇവിടെ നാലിൽ ഒരു കുട്ടിക്കും മാമോദീസ മുക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടി്ന്റെ 46 രൂപതകളിൽ പെട്ടവരും 2017ൽ ചർച്ചിൽ പോയവരുമായവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പുതിയ അനുമാനം നടത്തിയിരിക്കുന്നത്. 2017ൽ ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ 10 ശതമാനത്തെ മാത്രമാണ് മാമോദീസ മുക്കുന്നത്. എന്നാൽ 2007ൽ ഇത് 14 ശതമാനമായിരുന്നു.

സറെ സർവീസസിൽ വെറും 50 പേർ മാത്രമാണ് സംബന്ധിക്കുന്നത്. വിവിധ സിറ്റികളിലെ ജനസംഖ്യ ചുരുങ്ങിയതും അവിടങ്ങളിൽ മറ്റ് നിരവധി മതങ്ങളുടെ വൈവിധ്യമുണ്ടായതിനാലുമാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനോട് നിരവധി പേർ മുഖം തിരിക്കുന്നതെന്നാണ് ഹെഡ് ഓഫ് ക്രിസ്റ്റിയിനിങ് , വെഡിങ്സ്, ഫ്യൂണറൽസ് ആയ സാന്ദ്ര മില്ലർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP