Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു വർഷക്കാലം 17 ലക്ഷം ആംഗ്ലിക്കൻ ക്രിസ്ത്യാനികൾ സഭ വിട്ടു; ഒമ്പതര ലക്ഷം പേർ മുസ്ലിം വിശ്വാസികളായി; സങ്കടക്കണക്ക് പറഞ്ഞ് ബ്രിട്ടൻ

രണ്ടു വർഷക്കാലം 17 ലക്ഷം ആംഗ്ലിക്കൻ ക്രിസ്ത്യാനികൾ സഭ വിട്ടു; ഒമ്പതര ലക്ഷം പേർ മുസ്ലിം വിശ്വാസികളായി; സങ്കടക്കണക്ക് പറഞ്ഞ് ബ്രിട്ടൻ

ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സഭകളുടെ തലതൊട്ടപ്പന്മാർ ബ്രിട്ടനാണ്. കത്തോലിക്കാ സഭയുമായി പിരിഞ്ഞ് ഉണ്ടാക്കിയ ചർച്ച് ഓഫ് ഇംഗ്ലണ്ട് പക്ഷേ അനുനിമിഷം ക്ഷയിക്കുകയാണിപ്പോൾ. അതേ സമയം തന്നെ ബ്രിട്ടനിൽ ഇസ്ലാമികവിശ്വാസികൾ വർധിച്ച് വരുകയുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2012നും 2014നും ഇടയിൽ ആംഗ്ലിക്കൻ വിശ്വാസികളുടെ എണ്ണം 21 ശതമാനത്തിൽ നിന്നും 17 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതായത് 17ലക്ഷം വിശ്വാസികളുടെ കൊഴിഞ്ഞ് പോക്കാണ് ഇക്കാലത്ത് സഭയിൽ നിന്നുണ്ടായത്. എന്നാൽ ഇക്കാലത്തിനിടെ ബ്രിട്ടനിലെ മുസ്ലീങ്ങളുടെ എണ്ണത്തിൽ ഒരു മില്യണിനടുത്ത് വർധവുമുണ്ടായി. പ്രശസ്തമായ നാറ്റ്‌കെൻ സോഷ്യൽ റിസർ്ച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം പ്രവണത തടയിടാൻ അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഒരു തലമുറയ്ക്കപ്പുറം ആംഗ്ലിക്കൻ ചർ്ച്ച് നശിക്കുമെന്ന മുന്നറിയിപ്പുമായി മുൻ ആർച്ച്ബിഷപ്പ് ഓഫ് കാന്റൻബറി യായ ലോർഡ് കാറെ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ ആംഗ്ലിക്കന്മാരുടെ എണ്ണം 10.3 മില്യണിൽ നിന്നും 8. 6 മില്യണായി കുറഞ്ഞിരിക്കുകയാണ്.ഈ കൊഴിഞ്ഞ് പോക്ക് ഭാവിയിൽ ഇനിയും വർധിക്കുമെന്നുമുള്ള ഭയം ശക്തമാവുകയാണ്. 1960കൾ മുതൽ സഭയ്ക്ക് നാശത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്.

സഭയെ രക്ഷിക്കാൻ അടിയന്തിരമായ ഒരു ദൗത്യം തുടങ്ങണമെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചനയെന്നാണ് ലോർഡ് കാറെ പറയുന്നത്.ഇതിനായി എല്ലാ ആർച്ച്ബിഷപ്പ് മാരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് സഭയെ ഈ പ്രവണതയിൽ നിന്ന് തിരിച്ച് കൊണ്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സഭയ്ക്ക് ഭീഷണികളുണ്ടെന്ന് തന്നെയാണ് നിലവിലുള്ള ആർച്ച്ബിഷപ്പായ ജസ്റ്റിൻ വെൽബിയും പറയുന്നത്. അതിനെ ചെറുക്കാൻ സഭയെ സുസംഘടിതമാക്കുമെന്നും നേതൃത്വത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടനിലെ പൊതുജന അഭിപ്രായം അറിയാനുള്ള ഏറ്റവും സത്യസന്ധവും സമഗ്രവുമായ സർവേയാണ് നാറ്റ്‌കെന്റെ ആന്വൽ ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റിയൂഡ് സർവേ. ഇതിൽ 3000ത്തോളം ആളുകൾ പങ്കെടുത്തിട്ടുണ്ട്. അതിനാൽ ആഗ്ലിക്കൻ സഭയെപ്പറ്റി ഈ സർവേയിലൂടെ വെളിപ്പെടുത്തപ്പെട്ട വസ്തുതകൾക്ക് വൻ പ്രാധാന്യമാണ് നൽകപ്പെടുന്നത്. 1983ൽ ബ്രിട്ടനിലെ ജനതയുടെ 40 ശതമാനം അതായത് 16.5 മില്യൺ പേര് ആംഗ്ലിക്കൻ സഭക്കാരായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP