Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്തനങ്ങൾക്ക് യാത്രയയപ്പ് നൽകാൻ ബ്രസ്റ്റ് പാർട്ടി നടത്തി ബിബിസി അവതാരകയുടെ ആഘോഷം; രോഗം ഭയന്നു ഇരു സ്തനങ്ങളും മുറിക്കുന്നവരുടെ എണ്ണം പെരുകുന്നു

സ്തനങ്ങൾക്ക്  യാത്രയയപ്പ് നൽകാൻ ബ്രസ്റ്റ് പാർട്ടി നടത്തി ബിബിസി അവതാരകയുടെ ആഘോഷം; രോഗം ഭയന്നു ഇരു സ്തനങ്ങളും മുറിക്കുന്നവരുടെ എണ്ണം പെരുകുന്നു

സ്തനാർബുദത്തെ പ്രതിരോധിക്കാൻ ഡബ്ൾ മാസ്റ്റെക്ടമി ശസ്ത്രക്രിയയിലൂടെ ഇരു സ്തനങ്ങളും മുറിച്ചു മാറ്റുന്നതിനു മുന്നോടിയായി ബിബിസി അവതാരക സ്തനങ്ങൾക്കു യാത്രയയപ്പു നൽകാൻ ഒരു വമ്പൻ പാർട്ടി തന്നെ നടത്തി. ബിബിസി റേഡിയോ വൺ എക്‌സ്ട്ര, ബിടി സ്പോർട്സ് അവതാരകയായ ക്ലായ്‌ര ഹെർമെറ്റാണ് കൂട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചുക്കൂട്ടി സ്വന്തം സ്തനങ്ങൾക്കു യാത്ര നൽകിയത്. 42-ാം വയസ്സിൽ അമ്മയേയും 31-ാം വയസ്സിൽ സഹോദരിയേയും കവർന്ന സ്തനാർബുദത്തെ പ്രതിരോധിക്കാനാണ് ഈ ശസ്ത്രക്രിയയ്ക്കു ക്ലായ്‌ര ഒരുങ്ങുന്നത്. ജനുവരി 21-നാണ് ശസ്ത്രക്രിയ. ഗുഡ്‌ബൈ ബൂബ്‌സ് പാർട്ടിയിൽ ക്ലായ്‌ര തന്റെ ആകാരം വെളിവാക്കുന്ന വസ്ത്രങ്ങണിഞ്ഞാണെത്തിയത്. ഒരു കൂട്ടുകാരി സ്തനാകൃതിയിലുള്ള കപ് കേക്കുകൾ ഉണ്ടാക്കി വിറ്റ് തുക സ്തനാർബുദ രോഗികൾക്കു വേണ്ടിയുള്ള ചാരിറ്റി ഫണ്ടിലേക്കു നൽകുകയും ചെയ്തു.

ബോളിവുഡ് നടി ആഞ്ജലീന ജൂലി 2013-ൽ ഡബ്ൾ മാസ്റ്റക്ടമി ശസ്ത്രക്രിയ ചെയ്തത് ലോകമൊട്ടാകെ വൻ വാർത്തയായിരുന്നു. ഇതിനു ശേഷം സ്തനാർബുദത്തെ പ്രതിരോധിക്കാനായി ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരുടെ എണ്ണം ഏറി വരികയാണ്. ഭാഗികമായോ പൂർണമായോ സ്തനം മുറിച്ചു മാറ്റുന്ന ഈ ശസ്ത്ര ക്രിയയ്ക്കു ശേഷം കൃത്രിമ സ്തനം വച്ചു പിടിപ്പിക്കുകയും ചെയ്യും. 

ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് ക്ലായ്‌ര സ്തനങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. സ്തനാർബുദം ബാധിച്ച് അമ്മ മരിക്കുമ്പോൾ ഇവർക്കു പ്രായം ഒമ്പതായിരുന്നു. പിന്നീട് പത്തു വർഷങ്ങൾക്കു ശേഷം സഹോദരിയും രോഗബാധിതയായി മരിച്ചു.

അങ്ങനെയാണ് ഒരു പരിശോധനയ്ക്കു വിധേയയാകാൻ ക്ലായ്‌ര തീരുമാനിച്ചത്. സ്തനാർബുദത്തിന് സാധ്യത ഏറ്റുന്ന ബിആർസിഎ വൺ എന്ന ജീൻ തന്നിലുമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. അമ്മയേയും സഹോദരിയേയും കവർന്ന രോഗം ക്ലായ്‌രക്കും പകരാൻ 85 ശതമാനം സാധ്യതയുണ്ടെന്നാണ് ഈ പരിശോധനയിലൂടെ വ്യക്തമായത്. 'ഇതു കേട്ടപ്പോൾ ആരോ എന്റെ വയറ്റത്തടിച്ച പോലെയാണ് എനിക്കു തോന്നിയത്. കണ്ണീരടക്കിപ്പിടിച്ചാണ് അന്നു ഞാൻ ആശുപത്രിയിൽ നിന്നും തിരിച്ചിറങ്ങിയത്,' ക്ലായ്‌ര പറയുന്നു.

മാസ്റ്റക്ടമി ശസ്ത്രക്രിയയിലൂടെ സ്തനാർബുദ സാധ്യത ശരാശരി സ്ത്രീയെ അപേക്ഷിച്ച് ഗണ്യമായി കുറക്കാൻ കഴിയും. രോഗ സാധ്യതയുണ്ടെന്നറിഞ്ഞപ്പോൾ പ്രായം 19 ആയിരുന്നു. എ്‌ന്നെ സ്‌നേഹിക്കുന്ന ഒരാളുമായി സുസ്ഥിരമായ ഒരു ബന്ധമുണ്ടാക്കുന്നതു വരെ കാത്തിരിക്കാമെന്നു കരുതി. അങ്ങനെയാകുമ്പോൾ ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹമെന്നെ ഉപേക്ഷിക്കുമെന്ന ആശങ്ക ഉണ്ടാവില്ലല്ലോ. ഇതിലൊന്നും വലിയ കാര്യമില്ലെന്നു തോന്നി,' ക്ലായ്‌ര പറയുന്നു. പക്ഷേ 2012 ജനുവരി 10-ന് സഹോദരി എമിലി ആറു വർഷത്തെ രോഗപീഡയ്ക്കു ശേഷം മരിച്ചപ്പോൾ അതൊരു വഴിത്തിരിവായി. അമ്മയുടേയും സഹോദരിയുടേയും മരണങ്ങൾ ഉൾക്കൊള്ളാനും ക്ലായ്‌ര ക്കു കഴിഞ്ഞില്ല. അങ്ങനെയാണ് ഈ ക്ലേശവും പേറി നടന്ന് ജീവിതം തുലയ്ക്കുന്നതിനു പകരം ശസ്ത്രക്രിയയിലൂടെ സ്തനാർബുദ ഭീഷണിയെ ചെറുക്കാൻ തീരുമാനിച്ചത്. ഏറെ നാൾ ആലോചിച്ചാണ് തീരുമാനമെടുത്തത്. എല്ലാവരും ധീരമായ തീരുമാനമെന്നു പറയുന്നു. പക്ഷേ അമ്മയുടെ സഹോദരിയും അനുഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നുമല്ലെന്നും ക്ലായ്‌ര പറുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP