Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോർബിനൊപ്പം മുറിയിൽ ചെല്ലുമ്പോൾ പൂർണ നഗ്നയായി കിടക്കുന്ന ഡയാന അബോട്ടിനെ കണ്ടു; ബ്രിട്ടനിലെ അരാജകവാദിയായ ലേബർ നേതാവിന്റെ തനിനിറം തുറന്നുകാട്ടി പുസ്തകം; കമ്യൂണിസ്റ്റുകാരനായ ഭാവി പ്രധാനമന്ത്രിയെ വിടാതെ മാധ്യമങ്ങൾ

കോർബിനൊപ്പം മുറിയിൽ ചെല്ലുമ്പോൾ പൂർണ നഗ്നയായി കിടക്കുന്ന ഡയാന അബോട്ടിനെ കണ്ടു; ബ്രിട്ടനിലെ അരാജകവാദിയായ ലേബർ നേതാവിന്റെ തനിനിറം തുറന്നുകാട്ടി പുസ്തകം; കമ്യൂണിസ്റ്റുകാരനായ ഭാവി പ്രധാനമന്ത്രിയെ വിടാതെ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലേബർ പാർട്ടിക്ക് സമീപകാലത്തുണ്ടായ ഏറ്റവും ശക്തനായ നേതാവാണ് ജെറമി കോർബിൻ.അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബ്രിട്ടനിൽ ലേബർ പാർട്ടി ഭൂരിപക്ഷം നേടുമെന്നും കോർബിൻ പ്രധാനമന്ത്രിയാകുമെന്നും കരുതുന്നവരേറെയാണ്. കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന കോർബിന്റെ നിലപാടുകൾ പലതും ബ്രിട്ടീഷുകാർക്ക് ദഹിക്കാത്തതാണെങ്കിലും ബ്രെക്‌സിറ്റടക്കമുള്ള വിഷയങ്ങളിൽ കുറേക്കൂടി ശക്തമായി മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്ന് കരുതുന്നവരും കുറവല്ല.

എന്നാൽ, ജെറമി കോർബിൻ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഇതിന്റെയൊന്നും പേരിലല്ല. അരാജകവാദിയായ കോർബിന്റെ തനിനിറം വെളിപ്പെടുത്തുന്ന ഒരു പുസ്തകത്തിന്റെ പേരിലാണ്. ആദ്യഭാര്യ ജെയിൻ ചാപ്മാനുമായുള്ള ബന്ധം വേർപിരിയുന്ന ഘട്ടത്തിൽത്തന്നെ കോർബിൻ പുതിയ കാമുകിയുമായി അടുത്തിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. മാത്രമല്ല, തന്റെ ഫ്‌ളാറ്റിലെ കിടക്കയിൽ നഗ്നയായി കിടക്കുന്ന കാമുകിയെ സുഹൃത്തുക്കൾക്ക് കോർബിൻ കാണിച്ചുകൊടുത്തതായും ഇതിൽ വിവരിക്കുന്നു.

ലേബർ പാർട്ടിയിലെ സഹപ്രവർത്തകരായ കീത്ത് വെനെസിനെയും സ്റ്റീവ് ഹള്ളിനെയുമാണ് കോർബിൻ തന്റെ ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവർ വിതരണം ചെയ്തുകൊണ്ടിരുന്ന ലഘുലേഖകൾ തീർന്നുപോയപ്പോൾ, അതെടുക്കാനെന്ന വ്യാജേനയാണ് ഇവരെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയത്. അവർ ചെല്ലുമ്പോൾ കോർബിന്റെ കട്ടിലിൽ നഗ്നയായി ഒരു യുവതി കിടക്കുന്നുണ്ടായിരുന്നു. തന്റെ പുതിയ കാമുകി ഡിയാൻ അബ്ബോട്ടാണിതെന്ന് പറഞ്ഞ് കോർബിൻ തന്നെ സുഹൃത്തുക്കൾക്ക് അവരെ പരാജയപ്പെടുത്തി. ലേബർ പാർട്ടിയിലെ സഹപ്രവർത്തക കൂടിയായിരുന്നു ഡിയാൻ.

കിടപ്പറയിലെത്തിയ അന്യപുരുഷന്മാരെക്കണ്ട് നടുങ്ങിയ ഡിയാൻ, ഉടൻതന്നെ പുതപ്പുകൊണ്ട് തന്റെ ശരീരം മറച്ചു. അവൾ ആ രീതിയിൽ കിടക്കുന്നത് കാണിക്കുന്നതിനുവേണ്ടിയാണ് കോർബിൻ തങ്ങളെ കൂട്ടിക്കൊണ്ടുപോയതെന്ന് തോന്നുന്നുവെന്ന് വെനസ് പറഞ്ഞു. ജമൈക്കൻ കുടിയേറ്റക്കാരുടെ മകളായ ഡിയാൻ, സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വം കൂടിയായിരുന്നു. സർ്ക്കാർ സ്‌കൂളിൽ പഠിച്ച് ന്യൂൻഹാം കോളേജിൽ പ്രവേശനം നേടിയ ആദ്യ കറുത്തവർഗക്കാരിയെന്ന നിലയിലും അവർ പ്രശസ്തയായിരുന്നു. ലേബർ പാർട്ടിയിലും അവർ സ്വന്തമായി മേൽവിലാസമുണ്ടാക്കിയിരുന്നു.

1974-ൽ ആയിരുന്നു ജെറമി കോർബിനും ജെയ്ൻ ചാപ്മാനുമായുള്ള വിവാഹം. കോർബിനും ഡയാനയുമായുള്ള ബന്ധവും കോർബിന്റെ അരാജകജീവിതവും ഈ ബന്ധം വേർപെടുന്നതിനിടയാക്കി. 1979-ൽ ജെയ്ൻ വിവാഹബന്ധം വേർപെടുത്തി. തുടർന്നാണ് കോർബിനും ഡിയാനുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഒരേ ആശയഗതികൾ പിന്തുടർന്നുവന്ന ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഈ ബന്ധവും അധികകാലം തുടർന്നില്ലെന്ന് മാത്രം.

ജെയിൻ ചാപ്മാനുമായുള്ള ബന്ധം തുടരുമ്പോൾ ഡിയാനുുമായും കോർബിന് ബന്ധമുണ്ടായിരുന്നു. ജെയ്‌നെ വിട്ടപ്പോൾത്തന്നെ ഡിയാനെയും കോർബിൻ ഒഴിവാക്കാൻ തുടങ്ങി. തന്നെ വിവാഹം കഴിക്കണമെന്നും തനിക്ക് കുട്ടികൾ വേണമെന്നും ഡിയാൻ പറഞ്ഞെങ്കിലും കോർബിൻ അത് ചെവിക്കൊണ്ടില്ല. ആഴ്ചകളോളം വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തയാളുമായി വിവാഹബന്ധം വേണ്ടെന്ന് ഡിയാനും തീരുമാനിക്കുകയായിരുന്നുവെന്ന് ' ഡെയ്ഞ്ചറസ് ഹീറോ: കോർബിൻസ് റൂത്ത്‌ലെസ് പ്ലോട്ട് ഫോർ പവർ' എന്ന പുസ്തകത്തിൽ ടോം ബോവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP