Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ മുഴുവൻ പാലങ്ങളും ബ്ലോക്ക് ചെയ്യാനുറച്ച് ലേബർ നേതാവ് ജെറമി കോർബിൻ; നിയമ പോരാട്ടം തുടങ്ങി ഷമി ചക്രബർത്തി; പാർലമെന്റ് സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ ബ്രിട്ടനിൽ ലഹളയും സമരവും വരുന്നു

രാജ്യത്തെ മുഴുവൻ പാലങ്ങളും ബ്ലോക്ക് ചെയ്യാനുറച്ച് ലേബർ നേതാവ് ജെറമി കോർബിൻ; നിയമ പോരാട്ടം തുടങ്ങി ഷമി ചക്രബർത്തി; പാർലമെന്റ് സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ ബ്രിട്ടനിൽ ലഹളയും സമരവും വരുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എതിർപ്പുകളെ അമർച്ച ചെയ്ത് ബ്രെക്‌സിറ്റ് തീരുമാനമെടുക്കുന്നതിനായി പാർലമെന്റ് സസ്‌പെൻഡ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ നടപടിക്കെതിരേ ബ്രിട്ടനിൽ അതിശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. ഇതിന്റെ ഭാഗമായി തെരുവുകളും പാലങ്ങളും തടസ്സപ്പെടുത്താൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തെ മിക്കവാറും നഗരങ്ങളിലും പട്ടണങ്ങളിലും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ലണ്ടനിലാണ് ഏറ്റവും വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നത്. ഷാഡോ ചാൻസലർ ജോൺ മക്‌ഡോണലും ഇക്വാലിറ്റീസ് സ്‌പോക്‌സ്മാൻ ഡോൺ ബട്ട്‌ലർ എന്നിവർ റാലിയിൽ പങ്കെടുക്കും. ഇടതുസഹയാത്രികരായ സംഘടനകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇടതനുകൂല സംഘടനയായ മൊമന്റം എല്ലാ പാലങ്ങളും തടസ്സപ്പെടുത്തി ഗതാഗതം തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾക്കും ബ്രിട്ടൻ വേദിയാകുമെന്നാണ് കരുതുന്നത്.

പാർലമെന്റ് സസ്‌പെൻഡ് ചെയ്യാനുള്ള ബോറിസിന്റെ ആവശ്യം അംഗീകരിച്ച രാജ്ഞിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും ചിലർ ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ബക്കിങ്ങാം കൊട്ടാരത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്താനാണ് ഇവർ ആലോചിക്കുന്നത്. 32 നഗരങ്ങളിലാണ് ഇന്ന് റോഡ് ഉപരോധവും മറ്റ് പ്രതിഷേധ പരിപാടികളും നടക്കുക. ഒരാഴ്ചയ്ക്കുള്ളിൽ 80 ഇടത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മൊമന്റം പ്രഖ്യാപിച്ചിട്ടുണ്ട്.

അബർഡീൻ, ബർമിങ്ങാംം, ബ്രൈറ്റൻ, ലിവർപൂൾ, മാഞ്ചസ്റ്റർ, ന്യൂകാസിൽ, പ്ലിമത്ത്, നോട്ടിങ്ങാം തുടങ്ങിയ നഗരങ്ങളിലൊക്കെ പ്രതിഷേധ പരിപാടികൾ നടക്കും. യുകെ സ്റ്റുഡന്റ് ക്ലൈമറ്റ് നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള യുവജന സംഘടനകളും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്്തിട്ടുണ്ട്. ജനാധിപത്യത്തെ അമർച്ച ചെയ്യാനുള്ള ബോറിസ് ജോൺസണിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജെറമി കോർബിൻ പറഞ്ഞു. അതിന്റെ സൂചനകളായി പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് സസ്‌പെൻഡ് ചെയ്ത തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനും ലേബർ പാർട്ടി ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ഷാഡോ അറ്റോർണി ജനറൽ ഷാമി ചക്രവർത്തി ഹൈക്കോടതിയെ സമീപിക്കും. പാർലമെന്റ് സസ്‌പെൻഡ് ചെയ്ത് നോ ഡീൽ ബ്രെക്‌സിറ്റ് നടപ്പാക്കുള്ള ശ്രമമാണ് ബോറിസ് ജോൺസൺ നടത്തുന്നതെന്ന് കാണിച്ചാകും ഷാഡോ എ.ജി. കോടതിയെ സമീപിക്കുക. ബ്രെക്‌സിറ്റ് വിരുദ്ധ കാമ്പെയിനറായ ഗിന മില്ലർ നൽകിയ ഹർജിയിൽ കക്ഷിചേരാൻ ഷാമി ചക്രവർത്തിക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

പാർലമെന്റിലെ നിശബ്ദമാക്കിക്കൊണ്ട് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബോറിസ് ജോൺസണിന്റെ നീക്കത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മുൻ പ്രധാനമന്ത്രി ജോൺ മേജറും വ്യക്തമാക്കി. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ബോറിസിനെതിരേ നിയമനടപടികൾ സ്വീകരിക്കാൻ കൂടുതൽ പേർ രംഗത്തുവരണമെന്ന് ഷാമി ചക്രവർത്തി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജോൺ മേജർ തന്റെ നിലപാട് വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP