Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിനെ നിലനിർത്തിക്കൊണ്ട് തെരേസ മെയ്‌ക്കെതിരെ മാത്രം അവിശ്വാസം കൊണ്ട് വരാൻ ശ്രമിച്ച് പ്രതിപക്ഷം; വോട്ടിനിടാനോ മറുപടി പറയാനോ മെനക്കെടാതെ സഭ വിട്ട് പ്രധാനമന്ത്രി; ഭിന്നിച്ച് നിന്ന ടോറി എംപിമാരുടെയും പിന്തുണ ഉറപ്പിച്ചത് നേട്ടം

സർക്കാരിനെ നിലനിർത്തിക്കൊണ്ട് തെരേസ മെയ്‌ക്കെതിരെ മാത്രം അവിശ്വാസം കൊണ്ട് വരാൻ ശ്രമിച്ച് പ്രതിപക്ഷം; വോട്ടിനിടാനോ മറുപടി പറയാനോ മെനക്കെടാതെ സഭ വിട്ട് പ്രധാനമന്ത്രി; ഭിന്നിച്ച് നിന്ന ടോറി എംപിമാരുടെയും പിന്തുണ ഉറപ്പിച്ചത് നേട്ടം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രധാനമന്ത്രി തെരേസ മെയ്‌ക്കെതിരെ കോമൺസിൽ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ലേബർ നേതാവ് ജെറമി കോർബിന്റെ നീക്കം പാളി. സർക്കാരിനെ നിലനിർത്തിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തെരേസയെ നീക്കം ചെയ്യാനുള്ള കോർബിന്റെ നീക്കമാണ് ഫലവത്താകാതെ പോയിരിക്കുന്നത്. ഈ പ്രമേയം വോട്ടിനിടാനോ മറുപടി പറയാനോ മെനക്കെടാതെ തെരേസ സഭ വിട്ട് പോവുകയായിരുന്നു. വെറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കോർബിന്റെ വില കെട്ട നീക്കമാണ് ഇതെന്നാണ് തെരേസ പ്രതികരിച്ചിരിക്കുന്നത്. ഇതോടെ ഭിന്നിച്ച് നിന്ന ടോറി എംപിമാരുടെ പിന്തുണ കൂടി തെരേസക്ക് നേടാൻ സാധിച്ചുവെന്നാണ് റിപ്പോർട്ട്.

കോർബിന്റെ നിസാരമായ രാഷ്ട്രീയക്കളിക്ക് കൂട്ട് നിൽക്കേണ്ടെന്ന ശക്തമായ നിലപാടായിരുന്നു മിനിസ്റ്റർമാരും ടോറി എംപിമാരും എടുത്തിരുന്നത്. എന്തിനേറെ എസ്എൻപി പോലും കോർബിന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നു. വളരെ ദയനീയം എന്നായിരുന്നു കോർബിന്റെ നീക്കത്തെ എസ്എൻപി വിശേഷിച്ചത്. തന്റെ ബ്രെക്സിറ്റ് ഡീലുമായി ബന്ധപ്പെട്ട കോമൺസ് വോട്ടെടുപ്പ് ജനുവരിയിലേക്ക് നീട്ടിയ തെരേസക്ക് മേൽ കടുത്ത രാഷ്ട്രീയ സമ്മർദം ചെലുത്തി താഴെയിറക്കാമെന്നായിരുന്നു കോർബിൻ കണക്ക് കൂട്ടിയിരുന്നത്.

തങ്ങൾ മുന്നോട്ട് വച്ചിരിക്കുന്ന അവിശ്വാസ പ്രമേയം അംഗീകരിക്കാത്തത് തന്റെ മേൽ കോമൺസിൽ വേണ്ടത്ര വിശ്വാസമില്ലെന്ന് തെരേസക്ക് ഉറപ്പായതുകൊണ്ടാണെന്നാണ് ലേബർ വക്താവ് പ്രതികരിച്ചിരിക്കുന്നത്.എന്നാൽ തങ്ങൾ കോർബിന്റെ അവിശ്വാസത്തെ തള്ളിക്കളുന്നുവെന്നും ഈ വിഷയത്തിൽ തെരേസയെ പിന്തുണയ്ക്കുന്നുവെന്നും ടോറി വിമത എംപിമാർ കൂടി ശക്തമായ നിലപാടെടുത്തതോടെ കോർബിന്റെ അവിശ്വാസ പ്രമേയം ചീറ്റിപ്പോവുകയായിരുന്നു. തെരേസയുടെ ബ്രെക്സിറ്റ് ഡീലിനെതിരെ നിലകൊണ്ട് ടോറി വിമതർ പോലും ഇക്കാര്യത്തിൽ തെരേസയെ ശക്തമായി പിന്തുണയ്ക്കുകയായിരുന്നു.

തെരേസക്കെതിരെ മാത്രം അവിശ്വാസ പ്രമേയം കൊണ്ട് വരുന്നതിന് പകരം സർക്കാരിനെ മൊത്തം താഴെയിറക്കുന്നതിനുള്ള അവിശ്വാസ പ്രമേയമാണ് സാധിക്കുമെങ്കിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ കോർബിൻ കൊണ്ടു വരേണ്ടിയിരുന്നതെന്നാണ് എസ്എൻപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ സർക്കാരിനെതിരെ കൃത്യ സമയത്ത് അവിശ്വാസ പ്രമേയം കൊണ്ടു വരാൻ ലേബർ എംപിമാർ തയ്യാറെടുത്തിരിക്കുന്നുവെന്നാണ് ലേബർ ചീഫ് വിപ്പായ നിക്ക് ബ്രൗൺ ഉറപ്പേകിയിരിക്കുന്നത്. യൂറോപ്യൻ വിരുദ്ധരായ ടോറികൾ പോലും തെരേസയെ നേതാവാക്കിക്കൊണ്ടുള്ള ജനാധിപത്യപരമായ തീരുമാനത്തെ ഈ അവസരത്തിൽ അംഗീകരിക്കുന്നുവെന്നാണ് ബ്രെക്സിറ്ററായ സ്റ്റീവ് ബേക്കർ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ലേബർ നീക്കം നടത്തിയാൽ തങ്ങൾ തെരേസയെ പിന്തുണച്ച് വോട്ട് ചെയ്യുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP