Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തിലെ കൊറോണ മരണ നിരക്ക് നാല് ലക്ഷത്തിലേക്ക് അടുക്കുന്നു; 1,10000 പേരും മരിച്ചത് അമേരിക്കയിൽ; മരണ നിരക്കിൽ ബ്രിട്ടനെ മറികടന്ന് രണ്ടാമതെത്താൻ കുതിച്ച് ബ്രസീൽ; ഇന്നലെയും 1,337 പേർ മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 33,884 ആയി; രോഗവ്യാപനം കുറവെങ്കിലും മരണ കണക്കിൽ വൻ കുതിപ്പ് നടത്തി മെക്‌സിക്കോയും

ലോകത്തിലെ കൊറോണ മരണ നിരക്ക് നാല് ലക്ഷത്തിലേക്ക് അടുക്കുന്നു; 1,10000 പേരും മരിച്ചത് അമേരിക്കയിൽ; മരണ നിരക്കിൽ ബ്രിട്ടനെ മറികടന്ന് രണ്ടാമതെത്താൻ കുതിച്ച് ബ്രസീൽ; ഇന്നലെയും 1,337 പേർ മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 33,884 ആയി; രോഗവ്യാപനം കുറവെങ്കിലും മരണ കണക്കിൽ വൻ കുതിപ്പ് നടത്തി മെക്‌സിക്കോയും

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തുകൊറോണ മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകത്ത് 6,688,679 പേർ കൊറോണ രോഗികളായപ്പോൾ 392,123 പേരാണ് മരിച്ചത്. 3,228,039 പേർ രോഗമുക്തി നേടി. കോവിഡ് മരണ നിരക്ക് നാല് ലക്ഷത്തിലേക്ക് അടുക്കുമ്പോൾ അതിൽ ഒരു ലക്ഷത്തി പതിനായിരം പേരും മരിച്ചത് അമേരിക്ക എന്ന ഒറ്റ രാജ്യത്താണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മറ്റെല്ലാ രാജ്യങ്ങളിലും മരണ നിരക്ക് നാൽപ്പതിനായിരത്തിൽ താഴെ നിൽക്കുമ്പോഴാണ് അമേരിക്കയിൽ മരണ നിരക്ക് കുതിച്ചുയരുന്നത്.

ഇന്നലെയും 1,029 പേർ മരിച്ചതോടെ അമേരിക്കയിലെ മരണ നിരക്ക് 1,10,171 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 16,991 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇന്നലെയും പുതുതായി 21,854 പേരിൽ വൈറസ് ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 19, 23,637 ആയി. വൈറസ് വ്യാപനം വർദ്ധിക്കുന്നതാണ് അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്. ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് നിരവധി ആളുകൾ കൂട്ടം കൂടുന്നതും പ്രതിഷേധിക്കുന്നതുമെല്ലാമാണ് അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്.

നിലവിൽ അമേരിക്കയിലേക്കാളും കൂടുതൽ മരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ബ്രസീൽ താമസിയാതെ മരണ കണക്കിൽ രണ്ടാമത് നിൽക്കുന്ന ബ്രിട്ടനെ കടത്തി വെട്ടും. 1,337 പേരാണ് ഇന്നലെ ബ്രസീലിൽ മരിച്ചത്. ഇതോടെ ബ്രസീലിലെ മരണ നിരക്ക് 33,884 ആയി. ഇന്നലെ 28,882 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 6,12,862 ആയി. 8,318 പേരാണ് ബ്രസീലിൽ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

രോഗവ്യാപനം കുറവായ രാജ്യമാണെങ്കിലും മരണ കണക്കിൽ കുതിപ്പ് നടത്തുകയാണ് മെക്‌സികോ.1,092 പേരാണ് മെക്‌സികോയിൽ ഇന്നലെ മരിച്ചത് ഇതോടെ മെക്‌സികോയിലെ മരണ നിരക്ക് 11,729 ആയി. രാജ്യത്ത് 1,01238 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 3,912 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ മരണ നിരക്കും രോഗവ്യാപനവും കുറയുകയാണ്. 39,904 ആണ് ബ്രിട്ടനിലെ മരണ നിരക്ക്. ഇന്നലെ 176 പേരാണ് രാജ്യത്ത് മരിച്ചത്. ഇറ്റലയിൽ ഇന്നലെ 88 പേർ മരിച്ചപ്പോൾ സ്‌പെയിനിൽ അഞ്ച് മരണമാണ് സംഭവിച്ചത്. ഇന്നലെ 37 പേർ മരിച്ച ജർമനിയിലെ മരണ കണക്ക് 8,736 ആയി. പെറുവിൽ ഇതുവരെ 5,031 പേർ മരിച്ചു. കാനഡയിൽ ഇന്നലെ 139 പരണമാണ് സംഭവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP