Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ ബാധിതരെ ചികിത്സിക്കാൻ സ്വന്തം വിവാഹം മാറ്റിവെച്ച യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി; ചൈനയിൽ വിവിധ ജയിലുകളിൽ കഴിയുന്ന 500 തടവുകാരിലും വൈറസ് ബാധ: ജയിൽ പുള്ളികളിലും രോഗബാധ സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ചൈന: കൊറോണ മരണം 2345 ആയി: 77,000 പേർ രോഗ ബാധിതർ

കൊറോണ ബാധിതരെ ചികിത്സിക്കാൻ സ്വന്തം വിവാഹം മാറ്റിവെച്ച യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി; ചൈനയിൽ വിവിധ ജയിലുകളിൽ കഴിയുന്ന 500 തടവുകാരിലും വൈറസ് ബാധ: ജയിൽ പുള്ളികളിലും രോഗബാധ സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ചൈന: കൊറോണ മരണം 2345 ആയി: 77,000 പേർ രോഗ ബാധിതർ

സ്വന്തം ലേഖകൻ

ബീജിങ്: കൊറോണ ബാധിതരെ ചികിത്സിക്കാൻ സ്വന്തം വിവാഹം മാറ്റിവെച്ച യുവ ഡോക്ടർ അതേ അസുഖം ബാധിച്ചു മരിച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. പെങ് യിൻഹുവ (29) ആണു മരിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിനിടെ ചൈനയിൽ മരിക്കുന്ന ഒൻപതാമത്തെ ആരോഗ്യപ്രവർത്തകനാണ് ഡോ. പെങ്.

ജനുവരിയിൽ ചൈനീസ് പുതുവത്സരാഘോഷസമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടർ. എന്നാൽ കൊറോണ രോഗികളെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റിവയ്ക്കുക ആയിരുന്നു അദ്ദേഹം. അതേസമയം കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2345 ആയി. രോഗബാധിതർ 77,000 പേരിൽ രോഗബാധയും ഉണ്ട്. അതേസമയം ചൈനയിലെ ജലിലുകളിലായി കഴിയുന്ന 500 പേരിൽ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ കൂടുതൽ പേരിലേക്ക് പകരുമോ എന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.

തടവുകാർക്ക് പുറമേ ഒമ്പത് കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥരിലും മൂന്ന് ജയിൽ ജീവനക്കാരിലും രോഗം സ്ഥിരകരിച്ചു. ഇതിന് പുറമേ ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ ഇന്ന് പുതുതായി 889 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാനിൽ പുതുതായി 13 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേർ കൂടി പുതുതായി മരിച്ചതായും ഇറാൻ വ്യക്തമാക്കി. ഇതോടെ ഇറാനിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചൈനയ്ക്ക പുറത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്.

ഇറ്റലിയിൽ പുതുതായി മൂന്ന് പേരിൽ കൂടി രോഗ ബാധ സ്ഥിരീകരിച്ചു. ഇസ്രയേലും ലെബനനും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ദക്ഷിണ കൊറിയയിൽ 204 പേരിൽ രോഗ ബാധ സ്ഥിരീകരിച്ചതോടെ സാഹചര്യം കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് സർക്കാർ. ഹൂബേയ് പ്രവിശ്യയിലെ ജയിലിൽ 271 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഷയാങ് പ്രവിശ്യയിലെ ജയിലിൽ കഴിയുന്ന 230 പേരിലും വൈറസ് ബാധ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP