Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് പിടിമുറുക്കിയ യൂറോപ്പിൽ നിന്നും ആദ്യ രാജകീയ മരണ വാർത്തയും പുറത്തേക്ക്; ഇന്നലെ മരണത്തിന് കീഴടങ്ങിയത് 86കാരിയായ സ്പാനിഷ് രാജകുമാരി മരിയാ തെരേസ; ബോർബൺ പാർമ രാജവംശത്തിലെ രാജകുമാരി ലോകത്ത് നിന്നും യാത്രയായത് ആളും അനക്കവും ഇല്ലാതെ

കൊറോണ വൈറസ് പിടിമുറുക്കിയ യൂറോപ്പിൽ നിന്നും ആദ്യ രാജകീയ മരണ വാർത്തയും പുറത്തേക്ക്; ഇന്നലെ മരണത്തിന് കീഴടങ്ങിയത് 86കാരിയായ സ്പാനിഷ് രാജകുമാരി മരിയാ തെരേസ; ബോർബൺ പാർമ രാജവംശത്തിലെ രാജകുമാരി ലോകത്ത് നിന്നും യാത്രയായത് ആളും അനക്കവും ഇല്ലാതെ

സ്വന്തം ലേഖകൻ

മാഡ്രിഡ്: കൊറോണ വൈറസ് പിടിമുറുക്കിയ യൂറോപ്പിൽ നിന്നും ആദ്യ രാജകീയ മരണ വാർത്തയും പുറത്തു വന്നു. സ്പാനിഷ് രാജകുമാരിയായ 86കാരിയ മരിയാ തെരേസയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവായതിന് പിന്നാലെ ഇവർ മരണത്തിന് കീഴടങ്ങുകയായിരന്നു. സ്‌പെയിനിലെ ബോർബോൺ-പാർമ രാജവംശത്തിൽ പെട്ട രാജകുമാരിയുടെ മരണ വാർത്ത ഇന്നലെ ഇളയ സഹോദരനായ സിക്‌സ്റ്റസ് ഹെൻട്രിയാണ് പുറത്ത് വിട്ടത്.

കൊറോണ വൈറസ് പിടിമുറുക്കിയ സ്‌പെയിനിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ച ദിവസമായിരുന്നു ഇന്നലെ. ഇന്നലെ 832 പേർ മരിച്ചപ്പോൾ അക്കൂട്ടത്തിൽ രാജകുമാരിയും പെടുകയായിരുന്നു. ഇതുവരെ സ്‌പെയിനിൽ 5982 പേരാണ് കൊറോണ വൈറസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്പാനിഷ് രാജകുടുംബത്തിൽ പെട്ട കിരീടാവകാശമില്ലാത്തവരാണ് ബോർബോൺ-പാർമ രാജവംശം. സ്‌പെയിനിൽ ഇതുവരെ മരണ സംഖ്യ 6000ത്തിന് അടുത്തെത്തി. സ്‌പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം 73,235 ആയി ഉയർന്നു.

മരണസംഖ്യ അധികമായി വർദ്ധിക്കുന്നതിനാൽ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പട്ടാളത്തിന് നൽകിയിരിക്കുകയാണ്. നേരത്തേ വൃദ്ധസദനങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അണുനശീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സ്പെയിനിലെ മിലിറ്ററി എമർജൻസി യൂണിറ്റിനു തന്നെയായിരിക്കും മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ട ചുമതല എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP