Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം നിരീക്ഷണത്തിലിരിക്കാതെ യൂറോപ്പിൽ നിന്നെത്തിയ വിവരം മറച്ചു വെച്ചു കറങ്ങി നടന്നു; തൊണ്ടവേദനയും പനിയും അടക്കം കൊറോണ ലക്ഷണങ്ങൾ ഉണ്ടായിട്ടും അധികൃതരെ അറിയിക്കാതെ മുങ്ങി നടന്നു; പൊലീസ് അറസ്റ്റ് ചെയ്ത 29കാരനെ ഒന്നര വർഷത്തേക്ക് ജയിലിൽ അടച്ച് ചൈന

സ്വയം നിരീക്ഷണത്തിലിരിക്കാതെ യൂറോപ്പിൽ നിന്നെത്തിയ വിവരം മറച്ചു വെച്ചു കറങ്ങി നടന്നു; തൊണ്ടവേദനയും പനിയും അടക്കം കൊറോണ ലക്ഷണങ്ങൾ ഉണ്ടായിട്ടും അധികൃതരെ അറിയിക്കാതെ മുങ്ങി നടന്നു;  പൊലീസ് അറസ്റ്റ് ചെയ്ത 29കാരനെ ഒന്നര വർഷത്തേക്ക് ജയിലിൽ അടച്ച് ചൈന

സ്വന്തം ലേഖകൻ

ബീജിങ്: ഒരാഴ്ചയോളം യൂറോപ്പിൽ സഞ്ചരിച്ച് ശേഷം ചൈനയിൽ തിരിച്ചെത്തി നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്ന യുവാവിനെ ചൈന ഒന്നര വർഷത്തേക്ക് ജയിലിൽ അടച്ചു. തൊണ്ടവേദനയും പനിയും അടക്കം കൊറോണ ലക്ഷണങ്ങൾ ഉണ്ടായിട്ടും അധികൃതരെ അറിയിക്കാതെ മുങ്ങി നടന്ന 29കാരനായ ഗുവോ എന്നയാളെയാണ് ചൈന തന്ത്രപരമായി കുടുക്കിയത്. ചൈനിസ് പൊലീസ് തന്ത്രപരമായി പൊക്കിയ ഇയാളെ ഇപ്പോൾ നിർബന്ധിത ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.

വിദേശത്ത് നിന്നും കൊറോണയുമായി വന്ന കറങ്ങി നടന്നതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഇയാളുമായി അടുത്ത ബന്ധം പുലർത്തിയ 40 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സെൻട്രൽ ചൈനയിലെ സെൻഹു സ്വദേശിയായ ഇയാൾ യൂറോപ്പിലേക്ക് ബിസിനസ് ട്രിപ്പ് നടത്തിയിരുന്നു. മിലാനും പാരീസും അടക്കം സന്ദർശിക്കുകയും ചെയ്തു. മാർച്ച് ഏഴിന് ചൈനയിൽ തിരിച്ചെത്തിയ ഇയാൾ ഹൈ സ്പീഡ് ട്രെയിനിലാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലിരിക്കാതെ ഇയാൾ പിറ്റേ ദിവസം മുതൽ ഓഫിസിലും പോയി തുടങ്ങി.

പിന്നീട് പനിയും തണ്ടവേദനയും ഉണ്ടായ ഇയാൾക്ക് അമ്മ നാട്ടു മരുന്നാണ് നൽകിയത്. മാർച്ച് പത്തിനാണ് ഇയാളെ പൊലീസ് കുടുക്കിയത്. പൊലീസ് യാത്രാ വിവരം അറിയാൻ ഇയാളെ വിളിച്ചെങ്കിലും ഫോൺ കട്ട് ചെയ്തു. തുടർന്ന് ഇയാളുടെ അമ്മയെ വിളിച്ചെങ്കിലും വിദേശത്ത് പോയില്ല എന്ന മറുപടിയാണ് അമ്മ നൽകിയത്. പിന്നീട് പൊലീസ് എത്തി പൊക്കിയ ഇയാളെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കരുതൽ തടങ്കലിലാക്കിയ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുക ആയിരുന്നു. പിന്നീട് കോടതി ഇയാൾക്ക് 18 മാസത്തെ ജയിൽ ശിക്ഷയും വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP