Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് ബാധിച്ചവരുടെ അവസ്ഥ അറിയാൻ ആശുപത്രികളിൽ കറങ്ങി നടന്നു; വീഡിയോ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു: 32കാരനായ മരമണ്ടനെ മൂന്ന് മാസത്തേക്ക് ജയിലിൽ അടച്ച് ബ്രിട്ടൻ

കൊറോണ വൈറസ് ബാധിച്ചവരുടെ അവസ്ഥ അറിയാൻ ആശുപത്രികളിൽ കറങ്ങി നടന്നു; വീഡിയോ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു: 32കാരനായ മരമണ്ടനെ മൂന്ന് മാസത്തേക്ക് ജയിലിൽ അടച്ച് ബ്രിട്ടൻ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനവും അതിന്റെ സ്വാധീനവും അറിയാൻ ആശുപത്രികളിൽ കറങ്ങി നടന്ന വിഡ്ഡിയായ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. നിരവധി ആശുപത്രികളിൽ കറങ്ങി നടന്ന 32കാരനായ കിയറൻ സ്റ്റിവൻസൺ ആണ് മൂന്ന് മാസത്തേക്ക് ഇരുമ്പഴിക്കുള്ളിലായത്. ബക്കിങ്ഹാം ഷെയറിലെ മാൻഡേവിൽ ഹോസ്പിറ്റലിൽ കറങ്ങി നടന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ മരമണ്ടനെ പൊലീസ് പൊക്കിയത്.

ഇയാൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആശുപത്രി സ്റ്റാഫുകൾ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ ജോലിയിൽ തടസ്സം സൃഷ്ടിച്ചതിനും ശല്യം ഉണ്ടാക്കിയതിനുമാണ് ഇയാളെ ജയിലിൽ അടച്ചത്. ആളുകളുടെ ജീവൻ രക്ഷിക്കാൻ രാജ്യം നെട്ടോട്ടമോടുമ്പോൾ ഇത്തരം വിഡ്ഢിത്തരം ചെയ്തതിന് ഇയാളെ കോടതി ശാസിക്കുകയും ചെയ്തു. ആശുപത്രിയിൽ മുഴുവൻ ചുറ്റിത്തിരിയുന്ന വീഡിയോ ആണ് ഇയാൾ പുറത്ത് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP