Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിലെ സകല മനുഷ്യർക്കും കൊറോണ ബാധിക്കാൻ സാധ്യത; നാല് ലക്ഷം പേർ വരെ മരിക്കാം; വൈറസുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഇംപീരിയൽ കോളജ് പ്രഫസർ ബ്രിട്ടനിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത് ഇങ്ങനെ

ബ്രിട്ടനിലെ സകല മനുഷ്യർക്കും കൊറോണ ബാധിക്കാൻ സാധ്യത; നാല് ലക്ഷം പേർ വരെ മരിക്കാം; വൈറസുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഇംപീരിയൽ കോളജ് പ്രഫസർ ബ്രിട്ടനിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമാകമാനം കൊലവിളിയുമായി പടരുന്ന കൊറോണ വൈറസ് നിലവിൽ യുകെയിൽ ഒമ്പത് പേർക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇതു വെറും സാമ്പിൾ വെടിക്കെട്ടാണെന്നും ബ്രിട്ടനിലെ സകല മനുഷ്യർക്കും ഈ വൈറസ് ബാധിക്കാൻ സാധ്യതയേറെയാണെന്നും പ്രവചനം. ഇതിനെ തുടർന്ന് രാജ്യത്ത് നാല് ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തേക്കാം. വൈറസുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഇംപീരിയൽ കോളജിലെ പ്രഫസറായ നെയിൽ ഫെർഗുസനാണ് ഞെട്ടിപ്പിക്കുന്ന ഈ മുന്നറിയിപ്പുമായി ബ്രിട്ടനിൽ താമസിക്കുന്ന ഏവരുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്.

നിലവിൽ വിവിധ രാജ്യങ്ങളിലായി 66,000 പേർക്ക് കൊറോണ ബാധിക്കുകയും 1500 പേർ മരിക്കുകയും ചെയ്ത സാഹര്യത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.ഇംപീരിയൽ കോളജ് ലണ്ടനിൽ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിന് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏറെ നിർണായകമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട വിധത്തിൽ ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ മരണസംഖ്യ ഇതിലുമുയർന്നേക്കാമെന്നും ഫെർഗുസൻ മുന്നറിയിപ്പേകുന്നു. ബ്രിട്ടനിലെ 60 ശതമാനം പേരെ കോവിഡ് 19 എന്ന ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

വൈറസ് ബാധിക്കുന്ന ഒരു ശതമാനം പേരെങ്കിലും മരിക്കുമെന്നാണ് നിലവിലെ പ്രവണതകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും അത് വച്ച് നോക്കുമ്പോൾ ബ്രിട്ടനിൽ നാല് ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നും അദ്ദേഹം ആവർത്തിക്കുന്നു. രാജ്യത്തെ ജനതയിൽ പകുതി പേരെയെങ്കിലും ഈ വൈറസ് ബാധിക്കുമെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് കണക്കാക്കുന്നത്.മാസങ്ങൾക്കകം ഇത്രയും പേർക്കീ വൈറസ് ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്.നിലവിൽ ബ്രിട്ടനിൽ ഒമ്പത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വളരെ പെട്ടെന്ന് പടർന്ന് പിടിക്കാൻ ശേഷിയുള്ളതാണ് കൊറോണയെ മറ്റ് വൈറസുകളേക്കാൾ അപകടകാരിയാക്കുന്നത്. കൊറോണയെ നേരിടാനായി കൂടുതൽ ഇന്റൻസീവ് കെയർ യൂണിറ്റുകൾ രാജ്യമാകമാനം വ്യാപിപ്പിച്ചില്ലെങ്കിൽ രോഗികൾ വളരെ പെട്ടെന്ന് അധികരിക്കുമെന്നും പ്രവചിച്ചിരിക്കുന്ന അപകടം സംഭവിക്കുമെന്നുമുറപ്പാണ്. ഏതാണ്ട് മുതിർന്ന എല്ലാവരെയും ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവണതകളിലൂടെ വ്യക്തമാകുന്നതെന്നാണ് കഴിഞ്ഞ രാത്രി ഫെർഗുസൻ മുന്നറിയിപ്പേകിയിരിക്കുന്നത്. കുട്ടികളെ ഈ വൈറസ് ബാധിച്ചതിനെ കുറിച്ച് വളരെ കുറച്ച് ഡാറ്റകൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നും ജനതയിൽ 60 ശതമാനം പേർക്കിത് ബാധിക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു.

നിലവിലെ അപകടകരമായ സാഹചര്യത്തിൽ കൊറോണ ബാധയുടെ ലക്ഷണങ്ങളുണ്ടെന്ന് സംശയമുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന കടുത്ത മുന്നറിയിപ്പാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് ഉയർത്തിയിരിക്കുന്നത്.ഇത്തരക്കാർ എൻഎച്ച്എസ് 111 നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും തുടർന്ന് എല്ലാ വിധ സജ്ജീകരണങ്ങളോടെയും എൻഎച്ച്എസ് യൂണിറ്റ് പ്രസ്തുത രോഗികക്കടുത്തെത്തി പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമെന്നുമാണ് നിർദ്ദേശം. ചൈനയിൽ നിന്നുമെത്തിയ ചൈനീസ് യുവതിക്കാണ് ലണ്ടനിൽ ആദ്യമായി കൊറോണ ബാധിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP