Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനേകം പേരെ പരിശോധിച്ച് ബ്രിട്ടൻ; മരിക്കുന്നവരെ സീൽ ചെയ്ത ബാഗിൽ സൂക്ഷിക്കാൻ പരിശീലനം; ഐസൊലേഷൻ വാർഡുകൾ റെഡി; വൈറസിനെ നേരിടാൻ ബ്രിട്ടീഷ് ആശുപത്രികൾ ഒരുങ്ങുന്നത് ഇങ്ങനെ

അനേകം പേരെ പരിശോധിച്ച് ബ്രിട്ടൻ; മരിക്കുന്നവരെ സീൽ ചെയ്ത ബാഗിൽ സൂക്ഷിക്കാൻ പരിശീലനം; ഐസൊലേഷൻ വാർഡുകൾ റെഡി; വൈറസിനെ നേരിടാൻ ബ്രിട്ടീഷ് ആശുപത്രികൾ ഒരുങ്ങുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചൈനയിൽ വുഹാനിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കൊലയാളി വൈറസായ കൊറോണ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടനിലും ഇത് സംബന്ധിച്ച പരിശോധന കർക്കശമാക്കി. ഈ വൈറസ് ബാധയുണ്ടെന്ന സംശയത്താലും ആശങ്കയാലും ബ്രിട്ടനിൽ പരിശോധനകൾക്ക് വിധേയമായവരുടെ എണ്ണം 52 ആയാണ് ഉയർന്നിരിക്കുന്നത്. കൊറോണ ബാധ രാജ്യത്ത് സ്ഥിരീകരിക്കുകയും ആളുകൾ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മൃതദേഹങ്ങൾ സീൽ ചെയ്ത് ബാഗിൽ സൂക്ഷിക്കാൻ എൻഎച്ച്എസ് ജീവനക്കാർക്ക് പരിശീലനം നൽകാനാരംഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ കൊറോണ രോഗികളെ കിടത്താനായി ഐസൊലേഷൻ വാർഡുകളും യുകെയിലെ ആശുപത്രികളിൽ റെഡിയായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊലവിളിച്ച് മുന്നേറുന്ന വൈറസിനെ നേരിടാൻ എൻഎച്ച്എസ് അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് യുകെയിലാകമാനം കടുത്ത ജാഗ്രതാ നിർദേങ്ങളാണ് നൽകിയിരിക്കുന്നത്.കൊറോണ ബാധിച്ചുവെന്ന് സംശയിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജിപിമാർക്ക് കർക്കശമായ നിർദ്ദേശമാണേകിയിരിക്കുന്നത്. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്നും വൈറസുകൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറിയതിനാലാണ് ഇവ സീൽ ചെയ്ത സൂക്ഷിക്കാൻ ഒരുങ്ങുന്നതെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നത്.

ഈ അപകടകരമായ സാഹചര്യത്തിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരുമായി ഇടപഴകുമ്പോൾ പോലും ഫുൾ ഫേസ് വൈസേർസ് ധരിക്കണമെന്നും രോഗമുണ്ടെന്ന് നേരിയ സംശയമുള്ളവരെ പോലും മാറ്റിപ്പാർപ്പിക്കണമെന്നുമാണ് ഹെൽത്ത് വർക്കർമാർക്ക് നിർേശം നൽകിയിരിക്കുന്നത്. നിലവിൽ ഔദ്യോഗിക കണക്ക് പ്രകാരം ലോകമെമ്പാടും 2000ത്തിൽ അധികം പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയിൽ 80 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിലുമെത്രോയ അധികം പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ഫ്രാൻസിലെ പാരീസിൽ രണ്ട് പേർക്കും ബോർഡ്യൂക്സിൽ ഒരാൾക്കും കൊറോണ ബാധ സ്ഥിരീകരിച്ചത് യൂറോപ്പിൽ കടുത്ത ആശങ്കക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. എൻഎച്ച്എസിൽ കൊറോണ സംശയത്താൽ 52 പേരെ പരിശോധിച്ചതിൽ 21 പേരെ ഇന്നലെയാണ് പരിശോധിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ പരിശോധനാ ഫലങ്ങളിൽ വൈറസ് ബാധയില്ലെന്ന് അഥവാ നെഗറ്റീവ് ഫലമാണ് പുറത്ത് വന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും വിട്ട് പോരാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർക്ക് സഹായങ്ങൾ നൽകാനുള്ള വിവിധ വഴികൾ ആലോചിച്ച് വരുന്നുവെന്നാണ് ഹോംസെക്രട്ടറി പ്രീതിപട്ടേൽ പ്രതികരിച്ചിരിക്കുന്നത്.

വുഹാനിൽ പെട്ട് പോയ 200 ബ്രിട്ടീഷ് പൗരന്മാരെയും ഡിപ്ലോമാറ്റുകളെയും തിരിച്ച് കൊണ്ട് വരുന്നതിന് കഴിഞ്ഞ രാത്രി ഫോറിൻഒഫീഷ്യലുകൾ ഒരു പ്രത്യേകം ചാർട്ട് വിമാനം അയക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വുഹാനിൽ നിന്നും സമീപദിവസങ്ങളിലായി യുകെയിലേക്ക് വന്ന 2000ത്തിൽ അധികം പേരെ കണ്ടെത്തി പരിശോധിക്കാൻ യുകെയിലെ ഹെൽത്ത് ഒഫീഷ്യലുകൾ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. കൊറോണ യുകെയിലേക്ക് പടർന്നുവെന്ന ആശങ്ക നിലനിൽക്കുമ്പോഴും സെൻട്രൽ ലണ്ടനിൽ നിരവധി ചൈനക്കാരാണ് അവരുടെ പുതുവർഷം ആഘോഷിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP