Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണ നിരക്ക് ഒരു ലക്ഷം കടന്ന അമേരിക്കയിൽ ഇന്നലെ മരിച്ചത് 1523 പേർ; ബ്രസീലിൽ ഇന്നലെ 1049 പേർ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 25,598 ആയി ഉയർന്നു; ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമാകുമ്പോൾ ലോകം ആശങ്കയിൽ: യൂറോപ്പിനെ കരകയറ്റാൻ ഉത്തേജന പാക്കേജുമായി യൂറോപ്യൻ യൂണിയൻ

മരണ നിരക്ക് ഒരു ലക്ഷം കടന്ന അമേരിക്കയിൽ ഇന്നലെ മരിച്ചത് 1523 പേർ; ബ്രസീലിൽ ഇന്നലെ 1049 പേർ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 25,598 ആയി ഉയർന്നു; ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമാകുമ്പോൾ ലോകം ആശങ്കയിൽ: യൂറോപ്പിനെ കരകയറ്റാൻ ഉത്തേജന പാക്കേജുമായി യൂറോപ്യൻ യൂണിയൻ

സ്വന്തം ലേഖകൻ

ബ്രസൽസ്: കൊറോണ മരണം ഒരു ലക്ഷം കടന്ന അമേരിക്കയിൽ കൂട്ടക്കുരുതി തുടർക്കഥയാവുകയാണ്. രോഗവ്യാപനം കുറഞ്ഞെങ്കിലും ദിവസങ്ങൾക്ക് ശേഷം ഇന്നലെയും രാജ്യത്ത് ആയിരത്തിന് മുകളിൽ ആളുകൾ മരിച്ചു. ഇന്നലെ പുതുതായി 20,416 പേരിൽ വൈറസ് ബാധ കണ്ടെത്തിയപ്പോൾ 1523 പേരാണ് മരണത്തിന് കീഴടങ്ങിയത്. 17,162 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ലോകത്ത് ഇതുവരെ 356,826 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

 

അതേസമയം അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലും ലോകത്തിന്റെ ദുഃഖമായി മാറുകയാണ്. വേണ്ടെത്ര മുൻകരുതലെടുക്കാതെ അസുഖം വിളിച്ചു വരുത്തിയ ബ്രസീലിലും ആിരക്കണക്കിന് ആളുകളാണ് ഇപ്പോൾ ദിവസവും മരണത്തിന് കീഴടങ്ങുന്നത്. ഇന്നലെ 1049 പേരാണ് ബ്രസീലിൽ മരിച്ചത്. ഇതോടെ മരണ നിരക്ക് 25,598 ആയി ഉയർന്നു. താമസിയാതെ ബ്രസീൽ ഇറ്റലിയേയും സ്‌പെയിനിനേയും ഫ്രാൻസിനെയും കടത്തി വെട്ടി മരണ നിരക്കിൽ ബ്രിട്ടന് പിന്നിലെത്തും.

ബ്രിട്ടനിൽ ഇ്‌നലെ 412 പേരാണ് മരിച്ചത്. അതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 37,460 ആയി ഉയർന്നു. പുതുതായി 2013 പേരിലാണ് ഇന്നലെ രോഗ ബാധ കണ്ടെത്തിയത്. കൊറോണ മരണ താണ്ഡവം ആടിയ സ്‌പെയിനിൽ ഇന്നലെ ഒരു മരണം മാത്രമാണ് സംഭവിച്ചത്.510 പേരിലാണ് ഇന്നലെ പുതുതായി രോഗ ബാധ കണ്ടെത്തിയത്. ഇറ്രലിയിൽ ഇന്നലെ 117 പേർ മരിച്ചപ്പോൾ 584 പേരിലാണ് പുതായി വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം, ലാറ്റിനമേരിക്കയിൽ രോഗവ്യാപനം ആശങ്കാജനകമായി തുടരുന്നു.

ഇതിനിടയിലും ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോകത്തെ കരകയറ്റാനുള്ള ശ്രമമാണ് എവിടെയും. തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ 75,000 കോടി യൂറോയുടെ വൻ സാമ്പത്തിക സഹായപദ്ധതിക്കു രൂപം നൽകി. ധനസഹായവും വായ്പയുമടക്കമാണിത്. എന്നാൽ ഫണ്ട് വിതരണ വ്യവസ്ഥകൾ സംബന്ധിച്ചു 27 അംഗ രാജ്യങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ചില കേന്ദ്രങ്ങളിലേക്കു രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. മേയിൽ 95% സർവീസും നിർത്തിയിരുന്നു. ഗ്രീസ് അടക്കം ഏതാനും രാജ്യങ്ങൾ ടൂറിസം പുനരാരംഭിക്കും.

ജൂൺ 9 മുതൽ സഞ്ചാരികളെ സ്വാഗതം ചെയ്ത് മധ്യപൂർവ ദ്വീപുരാജ്യമായ സൈപ്രസ്. രാജ്യത്തെത്തിയശേഷം രോഗബാധയുണ്ടായാൽ ചികിത്സയും താമസവും ഭക്ഷണവുമടക്കം മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും പ്രഖ്യാപനം. (സൈപ്രസിൽ ആകെ രോഗികൾ ആയിരത്തിൽ താഴെ. മരണം 20ൽ താഴെ). ന്യൂസീലൻഡിൽ നിലവിൽ ആരും ചികിത്സയിലില്ല. ഓസ്‌ട്രേലിയ ന്യൂസീലൻഡ് യാത്ര ജൂണിൽ പുനരാരംഭിക്കാൻ പദ്ധതിയായി.

ദക്ഷിണ കൊറിയയിൽ 40 പുതിയ രോഗികൾ; 50 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. മെക്‌സിക്കോയിൽ ചൊവ്വാഴ്ച മാത്രം 501 മരണം. ആകെ മരണം 8134. മൂവായിരത്തിലേറെ പുതിയ രോഗികൾ; ആകെ 86,647. പെറുവിൽ 1.29 ലക്ഷം രോഗികളാണുള്ളത്. മരണം 3788 ആയി. ചിലിയിലെ ഐസിയുകൾ രോഗികളെ കൊണ്ട് നിറഞ്ഞു. ആകെ രോഗികൾ 77,961, ആകെ മരണം 806

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP