Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഒമ്പത് പേരെ ഒമാനിൽ അറസ്റ്റ് ചെയ്തു; ഒരു കേസിൽ പ്രതിക്ക് ഒരു മാസം തടവും ആയിരം റിയാൽ പിഴയും വിധിച്ച് കോടതി

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഒമ്പത് പേരെ ഒമാനിൽ അറസ്റ്റ് ചെയ്തു; ഒരു കേസിൽ പ്രതിക്ക് ഒരു മാസം തടവും ആയിരം റിയാൽ പിഴയും വിധിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: കോവിഡ്​19 വ്യാപനവുമായി ബന്ധപ്പെട്ട്​ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേരെ ഒമാനിൽ അറസ്റ്റ് ചെയ്തു. സുപ്രീം കമ്മിറ്റി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച കേസിൽ നാലുപേരും വീടുകളിലെ സമ്പർക്കവിലക്ക്​ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 11 പേരെയും അറസ്​റ്റ്​ ചെയ്​തതായി പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു.

വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച കേസിലാണ്​ ഒമ്പത്​ പേരെ അറസ്​റ്റ്​ ചെയ്​തത്​. ഇതിൽ കോടതിക്ക്​ കൈമാറിയ രണ്ട്​ കേസുകളിൽ ഒന്നിൽ ഒരാളെ ഒരുമാസം തടവിനും ആയിരം റിയാൽ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. രണ്ടാമത്തെ കേസ്​ കോടതിയുടെ പരിഗണനയിലാണ്​. മറ്റ്​ പ്രതികളെ വിചാരണക്ക്​ മുന്നോടിയായുള്ള തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്​ മൂന്ന്​ വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. പിഴ ശിക്ഷയും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP