Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടൻ ഒരു ലക്ഷം ആവുമെന്ന് കരുതി 20,000 കൊടുത്ത് വാങ്ങിയവർക്ക് ഇപ്പോൾ 6500 പോലുമില്ല; ഇന്നലെ ഒറ്റയടിക്ക് 600 ഡോളർ വിലയിടിഞ്ഞ് ബിറ്റ്കോയിൻ; ക്രിപ്‌റ്റോ കറൻസിയെ മണി ചെയിൻ തട്ടിപ്പാക്കിയവർ ചിരിക്കുമ്പോൾ കാശുപോയത് അനേകർക്ക്

ഉടൻ ഒരു ലക്ഷം ആവുമെന്ന് കരുതി 20,000 കൊടുത്ത് വാങ്ങിയവർക്ക് ഇപ്പോൾ 6500 പോലുമില്ല; ഇന്നലെ ഒറ്റയടിക്ക് 600 ഡോളർ വിലയിടിഞ്ഞ് ബിറ്റ്കോയിൻ; ക്രിപ്‌റ്റോ  കറൻസിയെ മണി ചെയിൻ തട്ടിപ്പാക്കിയവർ ചിരിക്കുമ്പോൾ കാശുപോയത് അനേകർക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: യുഎസ് സെക്യൂരിറ്റീസ് എക്സേഞ്ച് കമ്മീഷൻ (എസ്ഇസി) ബിറ്റ്കോയിന്റെ ഭാവിയുമായി ബന്ധപ്പെട്ട് എടുക്കേണ്ടുന്ന നിർണായക തീരുമാനം വൈകിപ്പിക്കുന്നതിനെ തുടർന്ന് ബിറ്റ്കോയിൻ വില വീണ്ടും കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് ബിറ്റ് കോയിൻ വിലയിൽ പത്ത് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതായത് ഇതനുസരിച്ച് ഇന്നലെ വില 7100 ഡോളറിൽ നിന്നും 6500 ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. ഒറ്റയടിക്ക് 600 ഡോളറാണ് വിലയിടിഞ്ഞിരിക്കുന്നത്. ബിറ്റ്കോയിൻ വില ഉടൻ ഒരു ലക്ഷം ആവുമെന്ന് കരുതി 20,000 കൊടുത്ത് വാങ്ങിയവർക്ക് ഇപ്പോൾ 6500 പോലും ലഭിക്കാത്ത അവസ്ഥയാണ് ഇതിനെ തുടർന്ന് സംജാതമായിരിക്കുന്നത്. ക്രൈപ്റ്റോ കറൻസിയെ മണി ചെയിൻ തട്ടിപ്പാക്കിയവർ ചിരിക്കുമ്പോൾ കാശുപോയത് അനേകർക്കാണ്.

ബിറ്റ്കോയിൻ എക്സേഞ്ച് ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) വേണ്ടിയുള്ള അപേക്ഷയിന്മേലുള്ള തീരുമാനാണ് എസ്ഇസി വൈകിപ്പിക്കുന്നത്. ഈ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ ബിറ്റ്കോയിന്റെ വില കുതിച്ച് കയറുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച തീരുമാനം എസ്ഇസി അനിശ്ചിതമായി നീട്ടുന്നത് ഈ കറൻസിയുടെ മൂല്യം തീർത്തും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണിപ്പോൾ. ഇതിനെ തുടർന്ന് മറ്റ് പ്രധാനപ്പെട്ട ക്രൈപ്റ്റോ കറൻസികളായ എത്തിറിയം, റിപ്പിൾ, ബിറ്റ്കോയിൻ കാഷ് എന്നിവയുടെ വിലയും ഇടിയുമെന്നാണ് പ്രവചനം.

ഇതിന് മുമ്പ് ബിറ്റ്കോയിൻ ഇടിഎഫ് അപേക്ഷ എസ്ഇസി നിരസിച്ചിരുന്നു. ക്രൈപ്റ്റോ കറൻസിയുടെ വില അസ്ഥിരതയെ തുടർന്നായിരുന്നു ഇത്. പുതിയ ഇടിഎഫ് റിക്വസ്റ്റ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് തങ്ങൾക്ക് കൂടുതൽ സമയം വേണമെന്നാണ് പുതിയ അപേക്ഷ തള്ളിക്കൊണ്ട് എസ്ഇസി പ്രതികരിച്ചിരിക്കുന്നത്. ഷിക്കാഗോ ബോർഡ് ഓഫ് എക്സേഞ്ചിലൂടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമായ സോളിഡ് എക്സാണ് പുതിയ ഇടിഎഫ് റിക്വസ്റ്റ് സമർപ്പിച്ചിരുന്നത്. 2017ൽ എസ്ഇസി, ഇടിഎഫ് റിക്വസ്റ്റ് നിരസിച്ചതിന് ശേഷം ബിറ്റ്കോയിന്റെ മാർക്കറ്റ് ഘടന, മൊത്തം സാഹചര്യങ്ങൾ തുടങ്ങിയവ മാറിയിരിക്കുന്നുവെന്നാണ് പുതിയ ഇടിഎഫ് റിക്വസ്റ്റിന്റെ ഭാഗമായി സോളിഡ് എക്സ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നത്.

എന്നാൽ പുതിയ ഇടിഎഫ് റിക്വസ്റ്റ് അംഗീകരിക്കണമോ അതല്ല തള്ളണമോ എന്ന് തീരുമാനിക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുന്നുവെന്നാണ് എസ്ഇസി അസിസ്റ്റന്റ് സെക്രട്ടറി എഡ്വാർഡോ അലെമെൻ ഏജൻസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നോട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി കുറച്ച് സമയം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇടിഎഫ് റിക്വസ്റ്റ് സ്വീകരിക്കണമോ നിരസിക്കണമോ എന്ന കാര്യം നീട്ടി വച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ കുറച്ച് കാലമായി ബിറ്റ് കോയിന്റെ വില തുടർച്ചയായി ഇടിഞ്ഞ് കൊണ്ടിരിക്കുന്ന പ്രവണതയാണുള്ളത്. അതിനെ തുടർന്ന് ഇതിൽ വൻ തോതില് പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് വൻ നഷ്ടമാണുണ്ടായിരിക്കുന്നത്. തൽഫലമായി ഇതിൽ പണം നിക്ഷേപിക്കരുതെന്ന കടുത്ത മുന്നറിയിപ്പുമായി ഈ രംഗത്തെ വിദഗ്ദ്ധർ രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP