Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറച്ചിക്കും തുകലിനുമായി യുവാവ് വളർത്തിയ മുതലകൾ ഒടുവിൽ ഭക്ഷണമാക്കിയത് പൊന്നോമന മകളെ; പിഞ്ചോമനയെ രക്ഷിക്കാൻ മുതലക്കൂട്ടിലിറങ്ങിയ പിതാവിന് ലഭിച്ചത് സ്വന്തം മകളുടെ തലയോട്ടി മാത്രം; രണ്ട് വയസ്സുകാരി റോം റോത്ത് മുതലക്കൂട്ടിലെത്തിയത് അമ്മ ഇളയ കുഞ്ഞിനെ കുളിപ്പിക്കാൻ പോയതോടെ

ഇറച്ചിക്കും തുകലിനുമായി യുവാവ് വളർത്തിയ മുതലകൾ ഒടുവിൽ ഭക്ഷണമാക്കിയത് പൊന്നോമന മകളെ; പിഞ്ചോമനയെ രക്ഷിക്കാൻ മുതലക്കൂട്ടിലിറങ്ങിയ പിതാവിന് ലഭിച്ചത് സ്വന്തം മകളുടെ തലയോട്ടി മാത്രം; രണ്ട് വയസ്സുകാരി റോം റോത്ത് മുതലക്കൂട്ടിലെത്തിയത് അമ്മ ഇളയ കുഞ്ഞിനെ കുളിപ്പിക്കാൻ പോയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കംപോഡിയ: യുവാവ് വളർത്തിയ മുതലകൾ ഒടുവിൽ ഭക്ഷണമാക്കിയത് പിഞ്ച് കുഞ്ഞിനെ. നാട് മുഴുവൻ മകളെ തിരഞ്ഞ പിതാവ് ഒടുവിൽ മുതലക്കൂട്ടിലെത്തിയപ്പോൾ കിട്ടിയത് പൊന്നോമനയുടെ തലയോട്ടി മാത്രം. വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇറച്ചിക്കുമായാണ് യുവാവ് മുതലകളെ വളർത്തിയിരുന്നത്. പക്ഷേ ഒടുവിൽ അതേ മുതലകൾ വിശപ്പകറ്റിയത് യുവാവിന്റെ രണ്ട് വയസ്സുകാരിയായ മകളെ തന്നെ നിർദ്ദയം ഭക്ഷണമാക്കിയും.

റിസോർട്ടുകൾക്ക് ഏറെ പ്രസിദ്ധമായ കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇറച്ചിക്കുമായി പിതാവ് മുതലകളെ വളർത്തുന്ന കൂട്ടിലേക്ക് അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് രണ്ട് വയസ്സുകാരി റോം റോത്ത് കയറിയത്. കമ്പികൾക്കിടയിലൂടെ കൂട്ടിലേക്ക് നുഴഞ്ഞുകയറിയ റോമിനെ മുതകൾ കടിച്ച് കീറുകയായിരുന്നു.

രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായത്. ഇളയ കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി അമ്മ പോയതിന് ശേഷമാണ് കുഞ്ഞ് റോം പുറത്തേക്കിറങ്ങിയത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേർന്നുള്ള മുതലക്കൂട്ടിൽ മകളുടെ വസ്ത്രങ്ങൾ പിതാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ജീവൻ പണയം വച്ച് പിതാവ് മുതലക്കൂട്ടിൽ ഇറങ്ങി തെരഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു. രണ്ടുവയസുകാരിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടിൽ നിന്ന് പിതാവിന് കണ്ടെത്താൻ സാധിച്ചത്.

വീടിനോട് ചേർന്ന് പുതിയതായി നിർമ്മിച്ച കൂടിനുള്ളിൽ പന്ത്രണ്ടിലധികം മുതലകളെയാണ് യുവാവ് വളർത്തുന്നത്. പുതുതായി നിർമ്മിച്ച കൂടിന് നല്ല അഴികൾ നിർമ്മിച്ചിരുന്നു. മുതലയുടെ ഇറച്ചിക്കും, തുകലിനുമായാണ് യുവാവ് മുതലകളെ വളർത്തിയിരുന്നത്. കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇതുവഴി കഴിഞ്ഞിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് റോമിന്റെ രക്ഷിതാക്കളുടെ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. പൊലീസ് അന്വേഷണത്തിനിടെ റിസോർട്ടിലെത്തിയ സഞ്ചാരികളിൽ ഒരാളിൽ നിന്ന് മുതലകൾ കുട്ടിക്ക് വേണ്ടി പോരടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മകളെ തിരഞ്ഞ് പിതാവ് മുതക്കൂട്ടിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP