Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണടച്ചു കൈവപ്പു പ്രാർത്ഥന നടത്തി പാസ്റ്റർ തിളങ്ങി നിൽക്കവെ വെടിയേറ്റു വീണു പിടഞ്ഞു മരിച്ചു; കൊല ചെയ്തതു സ്വന്തം സഹോദരൻ

കണ്ണടച്ചു കൈവപ്പു പ്രാർത്ഥന നടത്തി പാസ്റ്റർ തിളങ്ങി നിൽക്കവെ വെടിയേറ്റു വീണു പിടഞ്ഞു മരിച്ചു; കൊല ചെയ്തതു സ്വന്തം സഹോദരൻ

ഹിയോവിലെ ഡേടണിലുള്ള സെന്റ് പീറ്റേഴ്സ് മിഷനറി ബാപിസ്റ്റിലെ പ്രാർത്ഥനയ്ക്കിടെ പാസ്റ്റർ വില്യം സ്‌കൂളർ എന്ന 70 കാരൻ വെടിയേറ്റ് മരിച്ചു. പ്രാർത്ഥനയിൽ പങ്കെടുത്ത വിശ്വാസികൾക്കിടയിലിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരനായ 69കാരൻ ഡാനിയേലാണ് വെടിവച്ചത്. കണ്ണടച്ചു കൈവപ്പു പ്രാർത്ഥന നടത്തി പാസ്റ്റർ തിളങ്ങി നിൽക്കവെ നിനച്ചിരിക്കാതെ വെടിയേറ്റു വീണു പിടഞ്ഞു മരിക്കുന്നതു കണ്ടപ്പോൾ വിശ്വാസികൾ ഒരു നിമിഷം സ്തംബ്ധരാവുകയും തുടർന്നു ചിലർ ജീവനും കൊണ്ടോടുകയുമായിരുന്നു. കൊയർ പാടുന്നതിനിടെ രണ്ടു വെടിയൊച്ചകൾ തങ്ങൾ കേൾക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്നു പാസ്റ്റർ നിലത്തു വീഴുന്നതു കാണുകയായിരുന്നു.

വെടിയേറ്റു നിലത്തു വീണ സ്‌കൂളർ അവിടെവച്ച് തന്നെ മരിച്ചിരുന്നു. ആ സമയത്ത് അവിടെ 20 പേർ ഉണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം ഡാനിയേലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്താണു കൊലപാതകത്തിന് കാരണമെന്ന് ഇനിയും വെളിവായിട്ടില്ല. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പുറത്തു നിന്നും വേറെയാരും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് വെടിവയ്പു നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇനിയും പുറത്തു വിട്ടിട്ടില്ല. ഈ ചെറിയ ചർച്ചിൽ സ്‌കൂളർ 2011 മുതലാണ് പാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഡൻബാർ ഹൈസ്‌കൂളിൽ നിന്ന് 1963ൽ പഠിച്ച ആളാണ് ഈ പാസ്റ്റർ. കൂടാതെ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിനു ബ്രോൻസ് സ്റ്റാർ ലഭിച്ചിട്ടുമുണ്ട്.

1972ൽ സെൻട്രൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 1976ൽ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊളംബിയയിലെ ഗ്രേസ് കോളജിൽ നിന്ന് 2003ലും സ്‌കൂളർ ഗ്രാജ്വേഷൻ നേടിയിരുന്നു. മോൺട്ഗോമറി കൗണ്ടി ഫാമിലി, ചിൽഡ്രൻ കമ്മിറ്റി എന്നിവയിൽ അംഗമാണ് അദ്ദേഹം. ഡേടണിലെ നിലവിലുള്ള ബാപ്റ്റിസ്റ്റ് മിനിസ്റ്റേർസ് യൂണിയൻ പ്രസിഡന്റാണ് സ്‌കൂളർ. തന്റെ സമുദായത്തിൽ ആഴത്തിലുള്ള വേരുകളുള്ള പാസ്റ്ററായിരുന്നു അദ്ദേഹം. സ്നേഹധനനായ സമുദായ നേതാവായ അദ്ദേഹത്തിന് ഈ ദുരന്തം സംഭവിച്ചതിൽ ഏവരും ദുഃഖിതരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP