Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാലിക്കിടയിൽ കണ്ട മുസ്ലിം യുവതിയെ ഇടിച്ച് തെറിപ്പിച്ച് കാർ മുമ്പോട്ട്; കാർ യാത്രക്കാർ പുഞ്ചിരിയോടെ സെൽഫി എടുത്തു; ബ്രസൽസിൽ നിന്നും ഒരു ക്രൂര കാഴ്ച

റാലിക്കിടയിൽ കണ്ട മുസ്ലിം യുവതിയെ ഇടിച്ച് തെറിപ്പിച്ച് കാർ മുമ്പോട്ട്; കാർ യാത്രക്കാർ പുഞ്ചിരിയോടെ സെൽഫി എടുത്തു; ബ്രസൽസിൽ നിന്നും ഒരു ക്രൂര കാഴ്ച

ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ മൊളെൻബീക്കിൽ കടുത്ത വലത്പക്ഷ വാദികൾ നടത്തിയ മുസ്ലിംവിരുദ്ധ റാലിക്കിടെ കാർ മുസ്ലിം യുവതിയെ ഇടിച്ച് തെറിപ്പിച്ച് കടന്ന് പോയി. ഇതിനിടെ കാർ യാത്രക്കാർ ക്രൂരമായ പുഞ്ചിരിയോടെ സെൽഫി എടുത്ത് ആഘോഷിക്കുകയും ചെയ്തു. ഈ ക്രൂരമായ കാഴ്ച വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

നിരോധിക്കപ്പെട്ട മുസ്ലിംവിരുദ്ധ റാലി നടക്കുന്നതിനിടെ കനത്ത പൊലീസ് ബന്തവസ് നിലനിൽക്കുന്നതിനിടയിലൂടെ കുതിച്ചെത്തിയ വെള്ള ഓഡി 1 കാർ അതേ സമയം റോഡ് മുറിച്ച് കടക്കുകയായിരുന്ന മുസ്ലിം സ്ത്രീയെ ഇടിച്ചിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിന് തട്ടിയാണ് സ്ത്രീ തെറിച്ച് വീണിരുന്നത്. അതിനിടെ കാർ നിർത്താതെ മുന്നോട്ട് പോവുകയും സ്ത്രീയുടെ കാലുകൾക്ക് മുകളിലൂടെ ഓടിച്ച് പോവുകയുമായിരുന്നു. ഇതിനിടെ പൊലീസ് ബാരിക്കേഡ് മറി കടന്ന് മുന്നോട്ട് നീങ്ങിയ കാറിൽ നിന്നും തല പുറത്തേക്കിട്ട യാത്രക്കാരനാണ് സെൽഫിയെടുത്തത്.

ഗുരുതരമായി പരുക്കേറ്റിരുന്നുവെങ്കിലും സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. നിലവിൽ സ്ത്രീയുടെ അവസ്ഥ എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരെ ഇത്തരത്തിൽ ഇടിച്ചിട്ടതിന് പുറകിലുള്ള കാരണവും വ്യക്തമല്ല. ബ്രസൽസിൽ പ്രാദേശിക ഭരണകൂടം നിരോധിച്ച മുസ്ലിം വിരുദ്ധ റാലി നടക്കുന്നതിനിടെ ഈ സംഭവം കൂടി ഉണ്ടായതോടെ സംഘർഷം വർധിക്കുകയായിരുന്നു. നിരോധിക്കപ്പെട്ട റാലിക്കായി നൂറ്കണക്കിന് പേരാണ് മോളെൻബീക്കിലെ നൈബർഹുഡിൽ ഒത്ത് കൂടിയിരുന്നത്. പാരീസിലും ബ്രസൽസിലും നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങളുമായുള്ള ബന്ധം കാരണം മോളെൻബീക്ക് യൂറോപ്പിന്റെ ജിഹാദി തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.മാർച്ച് 22ന് ബ്രസൽസിലെ വിമാനത്താവളത്തിലും മെട്രോസ്റ്റേഷനിലും നടന്ന ആക്രമണത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി സജ്ജമാക്കിയ സെൻട്രൽ ബ്രസൽസ് സ്‌ക്വയറിൽ കടുത്ത ഇടത്പക്ഷക്കാരുടെ സംഘം ഒത്ത് കൂടിയിരുന്നതും സംഘർഷസാധ്യത വർധിപ്പിച്ചിരുന്നു.

സംഭവത്തെ തുടർന്ന് തങ്ങൾ 100 പേരെ തടഞ്ഞ് നിർത്തിയിരുന്നുവെങ്കിലും രണ്ട് പേരെ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഇന്നലെ വൈകുന്നേരം പ്രദേശം സമാധാനത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രസൽസ് ആക്രമണത്തിൽ ആദരാജ്ഞലി അർപ്പിക്കുന്നവരെ കഴിഞ്ഞ ആഴ്ച ഫുട്ബോൾ ഭ്രാന്തന്മാർ ശല്യപ്പെടുത്തിയതിനെ തുടര്ന്ന് കഴിഞ്ഞ ആഴ്ച ഇവർക്കെതിരെ പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ അധികൃതർ കിണഞ്ഞ് പരിശ്രമിക്കുന്നത് കാണാമായിരുന്നു.

പാരീസ് ആക്രമണത്തിലെ മുഖ്യസൂത്രധാരനായ സലാഹ് അബ്ദെസ്ലാമിനെ മാർച്ച് 18ന് മോളെൻബീക്കിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. ആക്രമണത്തിന് ശേഷം ബ്രസൽസിലെ സാവെന്റം എയർപോർട്ട് ഭാഗികമായി ഞായറാഴ്ച തുറന്നതായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെയെത്തുന്ന യാത്രക്കാരെ കർക്കശമായ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഈ ആക്രമണത്തിന് ശേഷം കടുത്ത മുസ്ലിം വിരോധം ബ്രസൽസിൽ കത്തിപ്പടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ മുസ്ലിം വിരുദ്ധ റാലി അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP