Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കില്ല; നയതന്ത്രബന്ധം മോശമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ദലൈലാമയുടെ അരുണാചൽ സന്ദർശനവുമായി മുന്നോട്ടുപോകും; കേന്ദ്രമന്ത്രി കിരൺ റിജ്ജുവും തിബറ്റൻ ആത്മീയ നേതാവിനെ അനുഗമിക്കും

ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കില്ല; നയതന്ത്രബന്ധം മോശമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ദലൈലാമയുടെ അരുണാചൽ സന്ദർശനവുമായി മുന്നോട്ടുപോകും; കേന്ദ്രമന്ത്രി കിരൺ റിജ്ജുവും തിബറ്റൻ ആത്മീയ നേതാവിനെ അനുഗമിക്കും

ന്യൂഡൽഹി: ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ അരുണാചൽപ്രദേശ് സന്ദർശിക്കാൻ അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചു. അടുത്ത മാസം നാലു മുതൽ 13 വരെയാണ് ദലൈലാമ അരുണാചൽ പ്രദേശ് സന്ദർശിക്കുക. ദലൈലാമ അരുണാചലിലെത്തുന്നത്. ദലൈലാമയുടെ സന്ദർശനം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവും സന്ദർശനത്തിൽ ദലൈലാമയെ അനുഗമിക്കും.

മതേതര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ അധീനതയിലുള്ള ഏതു സ്ഥലവും സന്ദർശിക്കുന്നതിന് ദലൈലാമയ്ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചൈനയെ സംബന്ധിച്ചിടത്തോളം അവർ വിഘടനവാദി നേതാവായി പരിഗണിക്കുന്നയാളാണ് ദലൈലാമ. അതുകൊണ്ടുതന്നെ ദലൈലാമയുമായി ഇന്ത്യ സഹകരിക്കുന്നത് ചൈനയ്ക്ക് സ്വീകാര്യമല്ല.

അരുണാചൽ പ്രദേശ് ഉൾപ്പെടെ ചൈന അതിർത്തി തർക്കം ഉന്നയിക്കുന്ന വിഷയങ്ങൾ നിലനിൽക്കുകയും ചൈനപാക്കിസ്ഥാൻ സഹകരണം ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദലൈലാമയുടെ സന്ദർശനവുമായി മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ തീരുമാനം ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകാൻ കാരണമാകും.

അതേസമയം, നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ദലൈലാമ വിഷയത്തിൽ ഇന്ത്യ വരുത്തിയ നയ വ്യതിയാനം പ്രകടമാമാകുന്ന തീരുമാനമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചൈനയുടെ ക്രോധത്തിന് കാരണമാകുമെന്നതിനാൽ ദലൈലാമയുമായി ആരോഗ്യകരമായ അകലം പാലിക്കാനാണ് മുൻ സർക്കാരുകൾ ശ്രമിച്ചിരുന്നതെങ്കിൽ ഇത്തരം അകലങ്ങൾ ഒഴിവാക്കുകയാണ് മോദി സർക്കാർ. ബോധപൂർവം വരുത്തിയ മാറ്റമാണിതെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP