Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡേവിഡ് കാമറോൺ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ..?തെരേസ മേയുടെ രാജിക്ക് മുറവിളി ഉയരുമ്പോഴും പകരം നേതാവില്ലാതെ വലയുന്ന ടോറികൾ മുൻ പ്രധാനമന്ത്രിയെ തിരികെ വിളിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

ഡേവിഡ് കാമറോൺ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ..?തെരേസ മേയുടെ രാജിക്ക് മുറവിളി ഉയരുമ്പോഴും പകരം നേതാവില്ലാതെ വലയുന്ന ടോറികൾ മുൻ പ്രധാനമന്ത്രിയെ തിരികെ വിളിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

തെരേസ തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് പ്ലാനിനോടുള്ള എതിർപ്പ് കാരണം ടോറികൾ അവിശ്വാസപ്രമേയത്തിലൂടെ തെരേസയെ പുറത്താക്കിയാൽ ആ സ്ഥാനത്ത് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ എത്തിയേക്കാമെന്ന നിർദ്ദേശം ശക്തമായി. കാമറോണിന്റെ മുൻ ഡയറക്ടർ ഓഫ് സ്ട്രാറ്റജിയായ സ്റ്റീവ് ഹിൽട്ടനാണ് ഇത് സംബന്ധിച്ച നിർദേശമുയർത്തിയിരിക്കുന്നത്. നിലവിലെ നിർണായക ഘട്ടത്തിൽ ഹിൽട്ടൻ ഉയർത്തിയിരിക്കുന്ന നിർദ്ദേശം വലിയ തോതിൽ ചർച്ചയാവുകയാണ്. ഇതിനെ തുടർന്ന് ഡേവിഡ് കാമറോൺ വീണ്ടും പ്രധാനമന്ത്രിയാകുമോ...? എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തെരേസയുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുമ്പോഴും പകരം നേതാവില്ലാതെ വലയുന്ന ടോറികൾ കാമറോണിനെ തിരികെ വിളിക്കാൻ ആലോചിക്കുന്നുവെന്നും സൂചനകളുണ്ട്.

കാമറോൺ രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നാൽ ബ്രിട്ടന്റെ ഏറ്റവും വലയി പ്രതീക്ഷിയായിരിക്കും അദ്ദേഹമെന്നാണ് ഹിൽട്ടൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. 2016ൽ യൂറോപ്യൻ യൂണിയൻ റഫണ്ടം പ്രഖ്യാപിക്കുകയും അതിൽ രാജ്യത്തെ ഭൂരിഭാഗം പേരും യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്നായിരുന്നു കാമറോൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും അന്ന് രാജി വച്ചിരുന്നത്. തുടർന്ന് അധികം വൈകുന്നതിന് മുമ്പ് ഓക്സ്ഫോർഡ് ഷെയറിലെ വിറ്റ്നെ മണ്ഡലത്തിലെ എംപിസ്ഥാനത്ത് നിന്നും അദ്ദേഹം രാജി വയ്ക്കുകയും രാഷ്ട്രീയത്തിൽ നിന്നും തീർത്തും വിടവാങ്ങുകയും ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രധാനമനമന്ത്രി സ്ഥാനത്തിരിക്കാൻ ഏറ്റവും യോഗ്യൻ കാമറോണാണെന്നും ഹിൽട്ടൻ നിർദേശിക്കുന്നു. നിലവിൽ ടോറി പാർട്ടിയിൽ ഒരു നേതൃമത്സരമുണ്ടായാൽ നിരവധി എംപിമാർ അതിന് വേണ്ടി ശ്രമിക്കുമെന്നും എന്നാൽ ആ സ്ഥാനത്തെത്താൻ ഏറ്റവും അനുയോജ്യൻ കാമറോൺ ആണെന്നും ഹിൽട്ടൺ അഭിപ്രായപ്പെടുന്നു. തന്റെ ബ്രെക്സിറ്റ് ഡീൽ ഹൗസ് ഓഫ് കോമൺസിൽ പാസാക്കിയെടുക്കാൻ തെരേസ മെയ്‌ ഈ ആഴ്ച കടുത്ത പരീക്ഷണം നേരിടാനിരിക്കെയാണ് ഹിൽട്ടൺ ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

കാമറോൺ ഫോറിൻ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നുവെന്ന ഒരു നിർദ്ദേശം ഈ മാസം ആദ്യം ഉയർന്ന് വന്നിരുന്നു. എന്നാൽ ഇത് നടക്കാത്ത കാര്യമാണെന്നും തന്റെ ഭരണകാലത്ത് കാമറോൺ ഏറെ തകരാറുകൾ വരുത്തിയിരുന്നുവെന്നും ഈ നിർദേശത്തെ എതിർത്തുകൊണ്ട് നിരവധി എംപിമാർ പരിഹസിക്കുകയും ചെയ്തിരുന്നു. റഫറണ്ടഫലത്തെ തുടർന്നാണ് കാമറോൺ 2016ൽ പെട്ടെന്ന് രാജി വച്ചതെന്നും അങ്ങനെയുള്ള ഒരാൾക്ക് നിലവിലെ സാഹചര്യത്തിലും തുടരാനാവില്ലെന്നുമാണ് കാമറോണിന്റെ മുൻ കാബിനറ്റ് സഹപ്രവർത്തകനായ ഇയാൻ ഡൻകൻ സ്മിത്ത് പ്രതികരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP