Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകുമോ? ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ; ബ്രെക്സിറ്റ് നേതാവിനെ പരിഹസിച്ച് ഡേവിഡ് കാമറോൺ; പുതിയ നേതാവിനെ സെപ്റ്റംബർ രണ്ടിനറിയാം

ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകുമോ? ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ; ബ്രെക്സിറ്റ് നേതാവിനെ പരിഹസിച്ച് ഡേവിഡ് കാമറോൺ; പുതിയ നേതാവിനെ സെപ്റ്റംബർ രണ്ടിനറിയാം

ഫറണ്ട പരാജയം സമ്മതിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജി വച്ചതിന് ശേഷം ബ്രെക്സിറ്റ് നേതാവ് ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം പരക്കെ യുണ്ടാകുന്നുണ്ട്. എന്നാൽ മുൻ ലണ്ടൻ മേയർ പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ എന്ന പരിസഹിച്ചുള്ള മറുപടിയാണ് ഇന്നലെ കാമറോൺ ഹൗസ് ഓഫ് കോമൺസിൽ നൽകിയിരിക്കുന്നത്. കാമറോണിന്റെ പിൻഗാമിയായെത്തുന്ന പുതിയ ടോറി നേതാവിനെ സെപ്റ്റംബർ രണ്ടിനറിയാമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ രാജി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി എംപിമാരെ കാണാനെത്തിയ പ്പോഴായിരുന്നു കാമറോൺ ബോറിസിനെതിരെ പരിഹാസശരമെയ്തത്. സ്ഥാനമൊഴിഞ്ഞെങ്കിലും കാമറോൺ അടുത്ത കാലത്തൊന്നുമില്ലാത്ത വിധം സന്തോഷവാനായിട്ടായിരുന്നു സഭയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ലേബർ പാർട്ടിയിൽ കോർബിനെതിരായി പൊട്ടിപ്പുറപ്പെട്ട കലാപത്തെയും അദ്ദേഹം പരോക്ഷമായി പരിഹസിച്ചിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ടൂട്ടിങ് എംപി മൊബൈൽ എപ്പോഴും കൈവശം വയ്ക്കണമെന്നും ചിലപ്പോൾ വൈകുന്നേരത്തോടെ ഷാഡോ കാബിനറ്റിൽ അംഗത്വം ലഭിക്കാൻ സാധ്യതയേറെയാണെന്നും കാമറോൺ പരിഹസിച്ചിരുന്നു.

റഫറണ്ട വേളയിൽ താൻ അനാവശ്യമായി ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തിയെന്ന ആരോപണത്തെ കാമറോൺ ശക്തമായി നിഷേധിച്ചു. ഇതിന് മുമ്പ് ഒക്ടോബറോടെ തന്റെ പിൻഗാമിയെ തീരുമാനിക്കുമെന്നായിരുന്നു കാമറോൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ അത് സെപ്റ്റംബർ രണ്ടാക്കി ഉറപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് പുതിയ നേതാവിനുള്ള നോമിനേഷൻ ആരംഭിക്കുന്നത്. ഇവരിൽ നിന്നും നേതാവിനെ തെരഞ്ഞെടുക്കു ന്നതിന് രണ്ട് ഘട്ടങ്ങളായാണ്. അടുത്ത ആഴ്ച ഈ വിഷയത്തിൽ എംപിമാർ വോട്ട് ചെയ്ത് തീരുമാനമെടുക്കുന്നതാണ്. തുടർന്ന് രാജ്യവ്യാപകമായുള്ള പാർട്ടി മെമ്പർമാർക്കും ഇക്കാര്യത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും. മത്സരത്തിൽ രണ്ടോ അതിലധികമോ പേർ മത്സര രംഗത്തുണ്ടെങ്കിൽ എല്ലാം ടോറി എംപിമാരും ഇതിനായി വോട്ട് ചെയ്ത് തീരുമാനമെടുക്കും. ഏറ്റവും കുറവ് വോട്ട് ലഭിക്കുന്നവർ എലിമിനേറ്റ് ചെയ്യപ്പെടുകയും രണ്ട് പേർ അവസാനിക്കു കയും ചെയ്യും. ഇത്തരത്തിൽ അവസാനം വരുന്നവരാണ് പാർട്ടി മെമ്പർമാരുടെ വോട്ടിനായി നേർക്ക് നേർ പോരാട്ടം നടത്തുന്നത്. 25 പൗണ്ട് നൽകി സബ്സ്‌ക്രിപ്ഷൻ എടുക്കുന്ന അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ സാധിക്കുന്നത്.

എന്നാൽ കാമറോണിന്റെ പിൻഗാമിയ നിശ്ചയിക്കുക അത്രയെളുപ്പ മായിരിക്കില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അതായത് ബോറിസ് പ്രധാനമന്ത്രിയാകുന്നത് ഏത് വിധേനയും തടയാൻ വേണ്ടി കോൺസർവേറ്റീവ് പാർട്ടിയിലെ മറ്റ് ചില പ്രധാനമന്ത്രി സ്ഥാന സ്ഥാനമോഹികൾ അരയും തലയും മുറുക്കി രംഗത്തുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ബ്രെക്‌സിറ്റിന് ശേഷം ഇത്തരം തൊഴുത്തിൽ കുത്തുകൾ ടോറികൾക്കിടയിൽ വർധിച്ചിട്ടുമുണ്ട്. തെരേസമേ,ജെറമി ഹണ്ട്, നിക്കി മോർഗൻ, സ്റ്റീഫൻ ക്രാബ്, സാജിദ് ജാവിദ്, ലിയാം ഫോക്സ്,ആൻഡ്രിയ ലീഡ്‌സം തുടങ്ങിയവരാണ് ബോറിസിന്റെ എതിരാളികളായി മുന്നോട്ട് വരുമെന്ന സൂചനകൾ ശക്തമായിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി യാകാനുള്ള ശ്രമങ്ങൾ ചാൻസലർ ഒസ്ബോണും നടത്തുന്നുണ്ട്. കാമറോൺ രാജി പ്രഖ്യാപിച്ചതിന് ശേഷം പരമാവധി എംപിമാരുടെ പിന്തുണ നേടിയെടുക്കാനായി ഇവരെല്ലാം പിന്നാമ്പുറ നീക്കങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. അതോടെ ഇനി കോൺസർവേറ്റീവ് പാർട്ടിയിലും അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുമെന്ന സൂചനകൾ ശക്തിപ്പെടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ ഒരു നിർണായകഘട്ടത്തിലാണ് ബോറിസ് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് കാമറോൺ മുന്നോട്ട് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

റിമെയിൻ കാംപയിനർമാരുടെ ഭയം ജനിപ്പിക്കുന്ന പ്രചാണങ്ങളുടെ സമയം കഴിഞ്ഞെന്നാണ് ഇന്നലെ രാവിലെ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. ബ്രെക്സിറ്റ് സാധ്യമായതിലൂടെ ഇവിടുത്തെ പെൻഷനുകൾ സുരക്ഷിതമായെന്നും പൗണ്ടും മാർക്കറ്റും സ്ഥിരത കൈവരിച്ചുവെന്ന നല്ല വാർത്ത ഇപ്പോൾ പുറത്ത് വന്നുവെന്നും ബോറിസ് പ്രതികരിച്ചിരുന്നു. കാമറോൺ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ പിൻഗാമിയാകുന്നതിനുള്ള സാധ്യത ബോറിസിന് തന്നെയാണുള്ളതാണെന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്. എന്നാൽ ബ്രെക്സിറ്റിനെ തുടർന്നുണ്ടാകുമെന്ന് താൻ നൽകിയ മുന്നറിയിപ്പുകളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്ന നിലപാടാണ് കാമറോണിനുള്ളത്. യൂണിയനിൽ തുടരുന്നത് തന്നെയായിരുന്നു രാജ്യത്തിന് നല്ലതെന്ന് അദ്ദേഹം ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥ മാറിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ പാടുപെടുന്നത് നാം അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും ഭരണഘടനാ പരമായ പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ടെന്നും യൂറോപ്പുമായുമുള്ള പ ുതിയ വിലപേശൽ പ്രശ്നങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP