Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യേശു ക്രിസ്തു ഒരു സങ്കൽപം മാത്രമോ? യേശു കഥകൾ പ്രത്യക്ഷപ്പെട്ടത് മരണം കഴിഞ്ഞ് പതിറ്റാണ്ടുകൾക്കു ശേഷം; അമേരിക്കൻ പുസ്തകം വൻ വിവാദത്തിൽ

യേശു ക്രിസ്തു ഒരു സങ്കൽപം മാത്രമോ? യേശു കഥകൾ പ്രത്യക്ഷപ്പെട്ടത് മരണം കഴിഞ്ഞ് പതിറ്റാണ്ടുകൾക്കു ശേഷം; അമേരിക്കൻ പുസ്തകം വൻ വിവാദത്തിൽ

യേശു ക്രിസ്തു ജീവിച്ചിരുന്നില്ലെന്ന വിശ്വാസത്തെ സാധൂകരിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്ന വാദവുമായി പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഡേവിഡ് ഫിറ്റ്‌സ്‌ജെറാൾഡ്. യേശു ഒരു വ്യക്തിയല്ലെന്നും വ്യത്യസ്ത വ്യക്തികളെക്കുറിച്ചുള്ള കഥകളുടെ ഒരു സമാഹരണമാകാനിടയുണ്ടെന്നുമുള്ള വാദവുമായാണ് ഫിറ്റ്‌സ്‌ജെറാൾഡ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ലോകമൊട്ടാകെയുള്ള വിശ്വാസികളെ ഇളക്കിമറിക്കുന്ന വാദങ്ങളുമായി ഫിറ്റ്‌സ്‌ജെറൾഡിന്റെ പുതിയ പുസ്തകം ഈ വർഷാവസാനത്തോടെ പുറത്തിറങ്ങും. യേശു ജീവിച്ചിരുന്നില്ലെന്നതിന് വിശ്വസനീയ ചരിത്ര തെളിവുകളും അദ്ദേഹം നിരത്തുന്നു. യേശു ജീവിച്ചിരുന്ന കാലത്തെ ചരിത്ര രേഖകളിലൊന്നും സമകാലികരുടെ പരാമർശങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

യേശു ജീവിച്ചെന്ന് പറയപ്പെടുന്ന കാലത്തിനു പതിറ്റാണ്ടുകൾക്കു ശേഷമാണ് മാർക്, മത്തായി, ലുകോ എന്നിവരുടെ സുവിശേഷങ്ങൽ എഴുതപ്പെട്ടതെന്നും ഇവയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുവിന്റെ ശിഷ്യരും യഥാർത്ഥത്തിൽ ഉണ്ടായിരിക്കാൻ ഇടയില്ലെന്നും ഈ സുവിശേഷങ്ങൾക്ക് വിശ്വാസ്യത നൽകാൻ അവരുടെ പേരുകൾ പിൽകാലത്ത് ചേർക്കപ്പെട്ടതാകാമെന്നും ഫിറ്റ്‌സ്‌ജെറൾഡ് പറയുന്നു. അവിശ്വാസികളുടെ ആചാരങ്ങളുടേയും അവർക്കിടയിലെ കഥകളുടേയും ഒരു സമാഹരണമാണ് യഥാർത്ഥത്തിൽ യേശുവെന്ന വ്യക്തിയെന്ന് പുസ്തകത്തിൽ അദ്ദേഹം വാദിക്കുന്നു.

'യേശു ഇത്രയും വലിയ കാര്യങ്ങളൊക്കെ ചെയ്യുകയും കാണിക്കുകയും ചെയ്‌തെന്ന് ഒരു നൂറ്റാണ്ടോളം കാലം അദ്ദേഹത്തിന്റെ തൊട്ടടുത്ത അനുയായികളല്ലാതെ പുറത്ത് ആർക്കും അറിയുമായിരുന്നില്ല. ഇവർ പറയുന്ന കാലത്തിനും പതിറ്റാണ്ടുകൾക്കു ശേഷമാണ് ക്ര്ിസ്തീയ വിശ്വാസത്തിലെ ആദ്യ സുവിശേഷം ഒരു അന്യാപദേശ കഥ പോലെ പ്രത്യക്ഷപ്പെടുന്നത്. ആദ്യ നൂറ്റാണ്ടിലെ പല നിഗൂഢ വിശ്വാസങ്ങളിൽ ഒന്നായാണ ക്രിസ്റ്റ്യാനിറ്റിയും തുടങ്ങിയതെന്നാണ് എന്റെ വിശ്വാസം,' ഫിറ്റ്‌സ്‌ജെറൾഡ് പറയുന്നു. ഈ വ്യത്യസ്ത മതവിശ്വാസങ്ങളിൽ നിന്നും എടുത്ത കഥകളാണ് പിന്നീ് ആദ്യ കാല ക്രിസ്ത്യൻ ചരിത്രം യേശുവിന്റെ കഥകളിലേക്ക് ചേർക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

ക്രിസ്തു മതത്തിന് തുടക്കമിട്ട ഒരു ചരിത്രവ്യക്തി ഉണ്ടെന്ന് വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. യേശു ജീവിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന പത്ത് ക്രിസ്ത്യൻ മിത്തുകൾ എന്ന പേരിൽ 2010-ൽ ഇറങ്ങിയ ഫിറ്റ്്‌സ്‌ജെറൾഡിന്റെ പുസ്തകവും ഏറെ ചർച്ചയായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ പല മതങ്ങളുടേയും വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്തുമതം കടംകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. ആരാധ്യപുരുഷനായ ജോൺ ബാപ്റ്റിസ്റ്റിന്റെ കഥ പിന്നീട് ഇതുപോലെ ക്രിസ്ത്യൻ കഥകളിലേക്ക് ചേർക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP