Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷുകാരനായ പ്രധാന സാക്ഷി കൂറുമാറി; ഗോവൻ ബീച്ചിൽ ബലാൽത്സംഗം ചെയ്തുകൊല്ലപ്പെട്ട സ്‌കാർലെറ്റ് കീലിങ്സിന് നീതി ലഭിക്കാതാവുമോ..?; എട്ട് വർഷം ഇന്ത്യയിൽ തങ്ങി അമ്മ നടത്തിയ പോരാട്ടം വെറുതെയാവുമെന്ന ആശങ്ക ശക്തം

ബ്രിട്ടീഷുകാരനായ പ്രധാന സാക്ഷി കൂറുമാറി; ഗോവൻ ബീച്ചിൽ ബലാൽത്സംഗം ചെയ്തുകൊല്ലപ്പെട്ട സ്‌കാർലെറ്റ് കീലിങ്സിന് നീതി ലഭിക്കാതാവുമോ..?; എട്ട് വർഷം ഇന്ത്യയിൽ തങ്ങി അമ്മ നടത്തിയ പോരാട്ടം വെറുതെയാവുമെന്ന ആശങ്ക ശക്തം

2008ൽ ഗോവൻ ബീച്ചിൽ രണ്ട് ആക്രമികൾ ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട ബ്രിട്ടീഷുകാരിയായ പെൺകുട്ടിയായിരുന്നു സ്‌കാർലെറ്റ് കീലിങ്സ്. തുടർന്ന് മകളെ നശിപ്പിച്ചവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായ അമ്മയായ ഫിയോന മെയ്‌ക്ക്ഓവൻ കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ തന്നെ താമസിക്കുകയായിരുന്നു. എന്നാൽ കേസിലെ പ്രധാന സാക്ഷിയായ ബ്രിട്ടീഷുകാരൻ മൈക്കൽ മാനിയോൺ അപ്രതീക്ഷിതമായി കൂറു മാറിയതിനെ തുടർന്ന് കീലിങ്സിന് നീതി ലഭിക്കാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇതോടെ ഇന്ത്യ വിട്ട് പോകാതെ ആ അമ്മ നടത്തിയ പോരാട്ടം വെറുതെയാവുമോയെന്ന ഉത്കണ്ഠയും പെരുകിയിരിക്കുകയാണ്. സംഭവത്തിന്റെ പ്രധാന സാക്ഷിയായ മൈക്കൽ നിർണായ നിമിഷത്തിൽ തെളിവ് നൽകാതെ പിന്മാറിയതാണ് കേസ് വഴിമുട്ടിച്ചിരിക്കുന്നത്. ഈ സമ്മറിൽ ഗോവയിൽ വച്ച് നടന്ന വിചാരണയിൽ സാക്ഷിമൊഴി നൽകാനെത്തുന്നതിൽ നിന്നും ബ്രൈറ്റനിലെ മൈക്കൽ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. കീലിങ്സ് ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെടുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു മൈക്കൽ തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നത്.

ഫാമിലി ഹോളിഡേയ്ക്കിടെ ഗോവയിലെ അൻജുന ബീച്ചിൽ വച്ച് കൊല്ലപ്പെട്ട കീലിങ്സിന് ഇതോടെ നീതി ലഭിക്കില്ലെന്ന ഉത്കണ്ഠ ബ്രിട്ടീഷ് സർക്കാരും പ്രകടിപ്പിച്ചിട്ടുണ്ട്. കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന പ്ലാസിഡോ കാർവാൽഹോ(42), സാംസൻ ഡി സൂസ(30) എന്നിവരെ ഇക്കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ കുട്ടികളുടെ കോടതിയിൽ വിചാരണയ്ക്കായി എത്തിക്കുകയും ചെയ്തിരുന്നു.എന്നാൽ കീലിങ്സിനെ ബലാത്സംഗം ചെയ്തുകൊന്നുവെന്ന് സമ്മതിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. ഡേവനിലെ ബ്രാഡിവർത്തിയിൽ നിന്നുള്ള സ്‌കാർലെറ്റ് ഗോവയിലെ ബീച്ചിൽ മയക്കുമരുന്നടിച്ച് മുങ്ങി മരിക്കുയായിരുന്നുവെന്നാണ് പ്രതികൾ പറയുന്നത്. സംഭവം നടക്കുമ്പോൾ മൈക്കൽ എന്ന 44 കാരൻ ഡിസൂസയ്ക്കൊപ്പം ഗോവയിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെത്തിയതായിരുന്നു. മകളെ കൊന്നുവെന്നാണ് മൈക്കൽ ആദ്യം വെളിപ്പെടുത്തിയതെന്നും എന്നാൽ അവ കോടതിക്ക് മുന്നിൽ വെളിപ്പെടുത്താത്തതിനാൽ അത് കേസിന് വേണ്ടി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും കീലിങ്സിന്റെ അമ്മ ഫിയോന വെളിപ്പെടുത്തുന്നു.

പ്രതികൾ കീലിങ്സിനെ വകവരുത്തുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു സംഭവം കഴിഞ്ഞ പാടെ മൈക്കൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ മാനസികമായ ചില പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഇതൊന്നും കോടതിയിൽ തുറന്ന് പറയാൻ മൈക്കൽ തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ട്. കൊലയെ തുടർന്ന് മൈക്കൽ ബ്രിട്ടനിലേക്ക് മടങ്ങിപ്പോകുന്നതിന് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. തൽഫലമായി രോഗിയായ പിതാവിനെ ശുശ്രൂഷിക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടുവെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും മൈക്കൽ പറയുന്നു. തന്റെ കക്ഷിക്ക് കേസിൽ സാക്ഷി പറയാനെത്താൻ ചില പ്രയാസങ്ങളുണ്ടെന്നാണ് മൈക്കലിന്റെ അഭിഭാഷകനായ വിക്രം വർമ വെളിപ്പെടുത്തുന്നത്. സംഭവം നടക്കുമ്പോൾ കീലിങ്സ് ഇന്ത്യക്കാരനും 25കാരനുമായ തന്റെ ബോയ്ഫ്രണ്ടിനൊപ്പമായിരുന്നു കറങ്ങിയിരുന്നത്. എന്നാൽ അമ്മ തന്റെ മറ്റ് കുട്ടികളൊടൊപ്പമായിരുന്നു ഗോവയിൽ അവധിക്കാലം ചെലവഴിച്ചിരുന്നത്. കൊല്ലപ്പെട്ട് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു കീലിങ്സിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നത്. ബ്രിട്ടീഷ് -ഇന്ത്യൻ അധികൃതർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും മൂലമായിരുന്നു സംസ്‌കാരം ഇത്രയും വൈകാൻ കാരണം. 

ഗോവയിൽ ധാരാളം ബ്രിട്ടീഷ് ടൂറിസ്റ്റുകൾ എത്തുന്നതിനാൽ ഇന്ത്യയിലും ബ്രിട്ടനിലും ഏറെ ശ്രദ്ധ നേടിയ കേസാണിത്. ഇത് സംബന്ധിച്ച വിചാരണ സെപ്റ്റംബർ 23ന് ഗോവയിലെ ചിൽഡ്രൻസ് കോടതിയിൽ വീണ്ടും നടക്കാനിരിക്കുകയാണ്. ഇതിനിടെ പ്രോസിക്യൂഷൻ 31 സാക്ഷികളുമായി സംസാരിക്കുകയും ചെയ്യും. സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറായ ഇജാസ് ഖാനാണിത് കൈകാര്യം ചെയ്യുന്നത്. അർധനഗ്‌നമായ നിലയിലായിരുന്നു കീലിങ്സിന്റെ മൃതശരീരം ബീച്ചിൽ കിടന്നിരുന്നത്.അപ്പോൾ പ്രതിയെന്ന് സംശയിക്കുന്ന സാംസനായിരുന്നു അടുത്തുണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP