Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡയാനയുടെയും ഡോഡിയുടെയും പ്രതിമ പൊളിച്ചുമാറ്റാൻ തീരുമാനിച്ച് ഹാരോഡ്‌സിന്റെ പുതിയ ഉടമകൾ; കെൻസിങ്ടൺ കൊട്ടാരത്തിൽ ഡയാനയ്ക്ക് പുതിയ സ്മാരകം

ഡയാനയുടെയും ഡോഡിയുടെയും പ്രതിമ പൊളിച്ചുമാറ്റാൻ തീരുമാനിച്ച് ഹാരോഡ്‌സിന്റെ പുതിയ ഉടമകൾ; കെൻസിങ്ടൺ കൊട്ടാരത്തിൽ ഡയാനയ്ക്ക് പുതിയ സ്മാരകം

ബ്രിട്ടീഷ് രാജകുമാരി ഡയാനയുടെയും കാമുകൻ ഡോഡി അൽ ഫയാദിന്റെയും പ്രതിമകൾ അത് സ്ഥാപിച്ച ഡോഡിയുടെ അച്ഛൻ മുഹമ്മദ് അൽ ഫായദിന് തിരിച്ചുനൽകാൻ ലണ്ടനിലെ ഹാരോഡ്‌സ് സ്‌റ്റോറിന്റെ പുതിയ ഉടമകൾ തീരുമാനിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഒരു പതിറ്റാണ്ടോളമായി ഹാരോഡ്‌സ് സ്‌റ്റോറിൽ നിലനിന്ന 'ഇന്നസെന്റ് വിക്റ്റിംസ്' എന്ന സ്മാരകമാണ് ഇതോടെ ഇല്ലാതാകുന്നത്. ഡയാന രാജകുമാരിക്ക് കെൻസിങ്ടൺ കൊട്ടാരത്തിൽ പുതിയ സ്മാരകം തീർക്കാൻ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും തീരുമാനിച്ചിട്ടുമുണ്ട്.

1997-ൽ ഡയാനയ്‌ക്കൊപ്പം കാറപടത്തിൽ കൊല്ലപ്പെട്ട അവരുടെ കാമുകനാണ് ഡോഡി. തന്റെ മകനെയും ഡയാനയെയും കൊലപ്പെടുത്താൻ ഫിലിപ്പ് രാജകുമാരൻ ആസൂത്രണം ചെയ്തതാണ് ഈ അപകടമെന്ന് മുഹമ്മദ് അൽ ഫായദ് ആരോപിക്കുന്നു. തുടക്കത്തിൽ ഡയാനയുടെയും ഡോഡിയുടെയും ചിത്രങ്ങൾ പതിപ്പിച്ച ഒരു വെള്ളച്ചാട്ടമാണ് ഫായദ് സ്ഥാപിച്ചത്. 1997-ലാണ് ഇരുവരുടെയും പ്രതിമ സ്ഥാപിച്ചത്. ഇരുവരും ചേർന്ന് ഒരു വെള്ളരിപ്രാവിനെ പിടിച്ചുകൊണ്ട് നിൽക്കുന്ന ശില്പമായിരുന്നു ഹാരോഡ്‌സിൽ അദ്ദേഹം സ്ഥാപിച്ചത്.

വിനോദ സഞ്ചാരികളുടെ ആകർഷണങ്ങളിലൊന്നായിരുന്നു ഈ സ്മാരകം. നൈറ്റ്‌സ്ബ്രിഡ്ജിലെ ഹാരോഡ്‌സ് സ്‌റ്റോറിൽ സ്ഥാപിച്ചിരുന്ന ഈ പ്രതിമ അതിന്റെ പഴയ ഉടമയ്ക്ക് തിരിച്ചുനൽകുകയാണെന്ന് ഹാരോഡ്‌സിന്റെ ഇപ്പോഴത്തെ ഖത്തറിൽനിന്നുള്ള ഉടമകൾ പ്രഖ്യാപിച്ചു. ഡയാനയുടെ പ്രതിമ കെൻസിങ്ടൺ കൊട്ടാരത്തിൽ സ്ഥാപിക്കാൻ വില്യമും ഹാരിയും ചേർന്ന് തീരുമാനിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ്, ഹാരോഡ്‌സിലെ സ്മാരകം ന്ഷ്ടപ്പെടുകയാണെന്ന വാർത്തയും വരുന്നത്.

ഡയാന രാജകുമാരിയുടെയും ഡോഡി അൽ ഫയാദിന്റെയും ഓർമ ജനങ്ങളിലെത്തിക്കുന്നതിൽ ഹാരോഡ്‌സ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 20 വർഷമായി നൈറ്റ്‌സ്ബ്രിഡ്ജ് സ്റ്റോർ അവരുടെ സ്മാരകം പോലെയാണ് പ്രവർത്തിച്ചതെന്നും ഹാരോഡ്‌സിന്റെ മാനേഡിങ് ഡയറക്ടർ മൈക്കൽ വാർഡ് പറഞ്ഞു. കെൻസിങ്ടൺ കൊട്ടാരത്തിൽ ഡയാനയ്ക്ക് ഔദ്യോഗിക സ്മാരകം വരുന്ന പശ്ചാത്തലത്തിൽ ഹാരോഡ്‌സിലെ സ്മാരകം അതിന്റെ ഉടമയായ മുഹമ്മദ് അൽ ഫയാദിനെ തിരിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്മാരകം സ്റ്റോറിൽനിന്ന് നീക്കുന്നത് ഹാരോഡ്‌സിനോടുള്ള രാജകുടുംബത്തിന്റെ സമീപനത്തിൽ മാറ്റം വരുത്തുമെന്നാണ് ഉടമകൾ കരുതുന്നത്. ഹാരോഡ്‌സിൽ ഇന്നസെന്റ് വിക്റ്റിംസ് എന്ന സ്മാരകം നിലനിൽക്കുന്നിടത്തോളം കാലം, ഡയാനയുടെയും ഡോഡിയുടെയും മരണത്തിന് പിന്നിൽ ഫിലിപ്പ് രാജകുമാരനാണെന്ന മുഹമ്മദ് അൽ ഫയാദിന്റെ ആരോപണവും നിൽനിൽക്കുകയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇത്തരമൊരു ആരോപണം നിലനിൽക്കുന്നത് ബിസിനസിനെ ബാധിക്കുമെന്ന് പുതിയ ഉടമകൾ കരുതിയതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP