Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എംപിമാരുടെ സീറ്റിൽ എന്തിന് ക്ലീനർ ഇരിക്കുന്നു എന്ന് ഒരാൾ; എംപിമാരുടെ ലിഫ്റ്റിൽ എന്തിനു ക്ലീനർ കയറി എന്ന് മറ്റൊരാൾ; കറുത്ത വർഗക്കാരിയായ എംപിക്ക് ഇപ്പോഴും ബ്രിട്ടീഷ് പാർലമെന്റിൽ അനുഭവങ്ങൾ ഇങ്ങനെ തന്നെ

എംപിമാരുടെ സീറ്റിൽ എന്തിന് ക്ലീനർ ഇരിക്കുന്നു എന്ന് ഒരാൾ; എംപിമാരുടെ ലിഫ്റ്റിൽ എന്തിനു ക്ലീനർ കയറി എന്ന് മറ്റൊരാൾ; കറുത്ത വർഗക്കാരിയായ എംപിക്ക് ഇപ്പോഴും ബ്രിട്ടീഷ് പാർലമെന്റിൽ അനുഭവങ്ങൾ ഇങ്ങനെ തന്നെ

റുത്ത വർഗക്കാരോട് കാലാകാലങ്ങളായി വെളുത്തവർ തുടരുന്ന കടുത്ത വിവേചനവും വംശീയതയും ഇല്ലാതാക്കാനാണ് ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ അവർക്ക് ഉന്നതസ്ഥാനങ്ങളിലിരി ക്കുന്നതിനുള്ള അവസരങ്ങൾ നൽകിയിരിക്കുന്നത്. എന്നാൽ അത്തരം സ്ഥാനങ്ങളിലിരിക്കുന്നവർ പോലും കടുത്ത വർണവിവേചനത്തിന് ഇരകളാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത് ബ്രിട്ടീഷ് പാർലിമെന്റിലെ കറുത്തവർഗക്കാരിയായ ലേബർ എംപി ഡാൻ ബട്ട്ലറാണ്. ബ്രെന്റ് സെൻട്രലിനെയാണ് അവർ പ്രതിനിധീകരിക്കുന്നത്.

സഹപ്രവർത്തകരായ എംപിമാർ പോലും തന്നെ പാർലിമെന്റിലെ ക്ലീനർ ആയി ധരിക്കാറുണ്ടെന്നാണ് അവർ വേദനയോടെ പറയുന്നത്. താൻ സീറ്റിലിരിക്കുമ്പോൾ ക്ലീനർ എന്തിനാണ് എംപിമാരുടെ സീറ്റിൽ ഇരിക്കുന്നതെന്നും എംപിമാരുടെ ലിഫ്റ്റിൽ കയറുമ്പോൾ ക്ലീനർ എന്തിനാണിതിൽ കയറുന്നതെന്നും ചോദ്യങ്ങൾ ഉയരാറുണ്ടെന്നും അവർ വേദനയോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് പാർലിമെന്റിൽ കറുത്ത വർഗക്കാരിയായ എംപി ഇപ്പോഴും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് അവർ വിവരിക്കുന്നത്.

ഓസ്‌കാറിനുള്ള നോമിനേഷനുകളിൽ നിന്നും കറുത്ത വർഗക്കാരായ കഴിവുറ്റ അഭിനേതാക്കളെ തീർത്തും ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും ബട്ട്ലർ മടി കാണിക്കുന്നില്ല. കാമറോൺ ഒരു ചെറിയ കുട്ടിയെപ്പോലെയാണെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം ഇവർക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നു. ബിബിസി 5 ലൈവ് ടുഡേയിൽ പങ്കെടുത്തുകൊണ്ടാണ് ബട്ട്ലർ അടുത്തിടെ തനിക്കുണ്ടായ വംശീയമായ വേർതിരിവുകൾ വിവരിച്ചിരിക്കുന്നത്. എംപിമാർക്ക് മാത്രമായുള്ള ലിഫ്റ്റ് ഉപയോഗിക്കുമ്പോഴാണ് വർണവെറിയുടെ രൂക്ഷത തനിക്ക് അടുത്ത കാലത്ത് അനുഭവിക്കാനായതെന്ന് അവർ വിവരിക്കുന്നു. ഇത് എംപിമാർക്ക് മാത്രമുള്ള ലിഫ്റ്റാണെന്നും ക്ലീനർമാർക്കുള്ളതല്ലെന്നും അപ്പോൾ ലിഫ്റ്റിലുണ്ടായിരുന്നു വെളുത്ത വർഗക്കാരനായ എംപിമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് ബട്ട്ലർ വേദനയോടെ വ്യക്തമാക്കുന്നു. എന്നാൽ ആരൊക്കെയാണ് ആ എംപിമാർ എന്നു വ്യക്തമാക്കാൻ ബട്ട്ലർ തയ്യാറായിട്ടില്ല.

എംപിമാർക്കു മാത്രമുള്ള ബാറിൽ വച്ചു തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബട്ട്ലർ 2008ൽ എഴുതിയിരുന്നു. അന്ന് മുൻ ടോറി മന്ത്രിയായിരുന്ന ഡേവിഡ് ഹീറ്റ്കോട്ട്-ആമറിയായിരുന്നു ബട്ട്ലർക്കെതിരെ കടുത്ത വംശീയ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇത് എംപിമാർക്കുള്ള ബാറാണെന്നും താനിവിടെ എന്തു ചെയ്യുന്നുവെന്ന ചോദ്യവുമായിട്ടായിരുന്നു അന്ന് ആമറി ബട്ട്ലറെ അധിക്ഷേപിച്ചിരുന്നത്. താൻ എംപിയാണെന്നു പറഞ്ഞിട്ടും അന്ന് ആമറി അത് അംഗീകരിച്ചില്ലെന്ന് ബട്ട്ലർ എഴുതിയിട്ടുണ്ട്. തുടർന്നു തന്റെ ആരോപണങ്ങളെ ന്യായീകരിക്കാൻ ആമറി ശ്രമിക്കുകയായിരുന്നു. എന്നാൽ പാർലമെന്റിൽ കറുത്ത വർഗക്കാരും ന്യൂനപക്ഷക്കാരുമായ എംപിമാർ പ്രശ്നങ്ങളെ നേരിടുന്നുണ്ടെന്ന് ആമറി തന്നെ പിന്നീടു സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ബട്ട്ലർ കോമൺസ് അഥോറിറ്റീസിന് മുന്നിൽ റഫർ ചെയ്തിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു കോൺസർവേറ്റീവ് പാർട്ടി ചീഫ് വിപ്പും സ്പീക്കറും ബട്ട്ലറോട് പറഞ്ഞിരുന്നത്. ആ സമയത്ത് അച്ചടക്ക നടപടികളൊന്നുമില്ലെന്ന് പറഞ്ഞായിരുന്നു അവർ കൈമലർത്തിയിരുന്നത്. സ്ത്രീകൾക്കോ ആഫ്രിക്കൻ-കരീബിയൻ, ഏഷ്യൻ വംശജർക്കും സുരക്ഷിതമായ സീറ്റുകൾ ടോറികൾ നൽകിയിട്ടുണ്ടെന്നാണ് ബട്ട്ലർ പറയുന്നത്. ഇത്തരക്കാർ പാർലിമെന്റിലെത്താത്തത് പരിഗണിച്ചായിരുന്നു ടോറികളുടെ ഈ നീക്കമെന്നും അവർ പറയുന്നു. ബ്രിട്ടീഷ് പാർലിമെന്റിലെ എംപിമാരിൽ 6 ശതമതാനമാണ് ആഫ്രിക്കൻ- കരീബിയൻ അല്ലെങ്കിൽ ഏഷ്യൻ പ്രാതിനിധ്യമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP