Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുംബൈയിൽ നിന്ന് ചൈനയിലെ ഗ്വാൻഷൗവിലേക്ക് നേരിട്ട് പറക്കാം; വ്യാപാര ബന്ധങ്ങൾ ഊഷ്മളമാക്കി റുവാൻഡ് എയറിന്റെ നേരിട്ടുള്ള വിമാനസർവീസിന് തുടക്കം

മുംബൈയിൽ നിന്ന് ചൈനയിലെ ഗ്വാൻഷൗവിലേക്ക് നേരിട്ട് പറക്കാം; വ്യാപാര ബന്ധങ്ങൾ ഊഷ്മളമാക്കി റുവാൻഡ് എയറിന്റെ നേരിട്ടുള്ള വിമാനസർവീസിന് തുടക്കം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ഗ്വാൻഷൗവിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ഇന്ത്യ ചൈന വ്യാപാര ബന്ധങ്ങൾക്ക് പുത്തൻ ഉണർവു സമ്മാനിക്കുന്ന സർവീസുകൾക്കു റുവാൻഡ് എയറാണു തുടക്കമിട്ടിരിക്കുന്നത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഗ്വാൻഷൗ സർവീസുണ്ടായിരിക്കും. 6.20 മണിക്കൂറാണ് യാത്രാസമയം. നേരിട്ടുള്ള സർവീസ് വഴി യാത്രാ സമയത്തിലും ചെലവിലും കാര്യമായ കുറവ് വരുന്നതോടെ വ്യാപാര, വിനോദ യാത്രികരുടെ എണ്ണത്തിൽ വലിയ വർധനവാണു പ്രതീക്ഷിക്കുന്നത്. കൊച്ചി, ചെന്നൈ, ബംഗളുരു, അഹമ്മദാബാദ്, ഹൈദരാബാദ് മേഖലകളിൽനിന്നുള്ള യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും കരുതുന്നു.

പേൾ നദിക്കരയിലെ തുറമുഖ നഗരമായ ഗ്വാൻഷൗ ചൈനയിലെ സുപ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP