Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസ്‌നി ലാൻഡിൽ കാലിയായ ഭക്ഷണശാലകളും നിരത്തുകളും; ഇതെന്താ പ്രേതഭൂമിയോ എന്ന് സംശയിച്ച് സന്ദർശകർ; നവീകരണത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാലിഫോർണിയയിലെ ഡിസ്‌നി ലാൻഡ്

ഡിസ്‌നി ലാൻഡിൽ കാലിയായ ഭക്ഷണശാലകളും നിരത്തുകളും; ഇതെന്താ പ്രേതഭൂമിയോ എന്ന് സംശയിച്ച് സന്ദർശകർ; നവീകരണത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാലിഫോർണിയയിലെ ഡിസ്‌നി ലാൻഡ്

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: ഡിസ്‌നി ലാൻഡ് സന്ദർശിക്കുന്നവർ ആകെ അമ്പരപ്പിലാണ്. സന്ദർശകർ വളരെ കുറവ്. ഭക്ഷണ ശാലകൾ ഒഴിഞ്ഞ് പലതും അടച്ചിട്ടിരിക്കുന്നു. ഇതെന്താണ് ഇങ്ങനെ എന്നമ്പരക്കുന്നവർ ഇത് പ്രേതഭൂമിയായോ എന്ന് പോലും സംശയം പ്രകടിപ്പിക്കുകയാണ്. കാലിഫോർണിയയിൽ ഡിസ്‌നി ലാൻഡിൽ വലിയ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. അതേ സമയം പഴയ ഒറ്റവരി പാതകൾ പലതും വീതി കൂട്ടിയിട്ടുമുണ്ട്. റിസർവേഷൻ ഉള്ളവരെ മാത്രമാണ് നേരത്തേ ഗാലക്‌സി എഡ്ജിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, ജൂൺ 23ന് ശേഷം ഇതും അവസാനിപ്പിച്ചു. ജോലിക്കാരെ പോലും കുറച്ചിരിക്കുന്നതായും അതിഥികൾ ശ്രദ്ധയിൽ പെടുത്തി.

മെയ് മാസത്തിലാണ് ഒരു മില്യൺ ഡോളറിന്റെ പുതിയ പദ്ധതി ഡിസ്‌നി ലാൻഡിൽ ആരംഭിച്ചത്. വൻ ജനക്കൂട്ടം പ്രവർത്തനങ്ങളെ ബാധിക്കും എന്നായിരുന്നു ഡിസ്‌നി ലാൻഡ് അധികൃതരുടെ പ്രതീക്ഷ. ഇതിനായി ചില നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തി. വരുന്ന സന്ദർശകർ പോലും ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ചാണ് സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളാണ് സന്ദർശകരുടെ എണ്ണത്തിൽ കുറവ് വരുത്തിയത്. പാതകളുടെയും പാർക്കിംഗിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനായി ഒരു മില്യണോളം വരുന്ന സ്ഥിരം സന്ദർശകരിൽ പലരുടെയും സന്ദർശനത്തിന് താല്ക്കാലിക വിലക്ക് ഏർപ്പെടുത്തി. പല സ്ഥലങ്ങളിലുമുള്ള സന്ദർശന സമയത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP