Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ മഹാമാരിയിൽ ബിസിനസ് തകർന്ന് വാൾട്ട് ഡിസ്നിയും; ഡിസ്നിയുടെ വാട്ടർ തീം പാർക്കുകൾ 2021 വരെ തുറക്കില്ലെന്ന് മുന്നറിയിപ്പ്; അഞ്ച് ആഴ്ചത്തെ ലോക്ക് ഡൗണിൽ പാർക്കുകൾ അടച്ചതോടെ തൊഴിലാളികളുടെ ശമ്പള ഇനത്തിൽ ലാഭിച്ചത് 500 ബില്യൻ ഡോളർ; 50 ശതമാനം തൊഴിലാളികളും പ്രതിസന്ധിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലോകത്തെ കീഴടക്കിയ കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായി ഡിസ്‌നിയും. കൊറോണ വൈറസ് ബാധയാൽ ബിസിനസ് തകർന്ന് തകർപ്പണമായ പശ്ചാത്തിലും സാമൂഹിക വ്യാപനം തടയുന്നതിനുമാണ് ഡിസ്‌നി വേൾഡ് വാട്ടർ തീം പാർക്കുകൾ അടച്ചിടാൻ ഒരുങ്ങുന്നത്.

ഡിസ്‌നിയുടെ വേൾഡിന്റെ ലോകപ്രശസ്തമായ വാട്ടർ തീം പാർക്കുകൾ ഒന്നും തന്നെ 2021 വരെ തുറക്കില്ലെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്, സ,ാമൂഹിക അകലത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. കൊറോണാ വാക്‌സിൻ കണ്ടെത്തുന്നത് വരെ പാർക്കുകൾ അടച്ചിടാനാണ് ഡിസ്‌നിയുടെ തീരുമാനം. ഭീമമായ നഷ്ടമാണ് ഇതുവഴി കമ്പനിക്ക് ഉണ്ടാകുക.

ഒരു വാക്‌സിൻ വ്യാപകമായി ലഭ്യമാകുന്നതുവരെ സാമൂഹിക അകലം, യാത്രാ നിയന്ത്രണങ്ങൾ, മാന്ദ്യം എന്നിവ ബിസിനസ്സ് 'ലാഭകരമല്ലാത്തതായി' മാറുന്ന ഘടകങ്ങളാണ്.ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ഗ്രൂപ്പായ യുബിഎസ് നടത്തിയ ഡിസ്‌നിയുടെ സാമ്പത്തിക വിശകലനമാണിത്.

കൊറോണ പശ്ചാത്തലത്തിൽ അഞ്ച് അഴചയായി ഡസ്‌നിയുടെ തീംപാർക്കുകൾ അടച്ചിട്ടതോടെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് കൊടുക്കുന്ന ശമ്പള ഇനത്തിൽ 500 ബില്യൻ ലാഭിക്കാൻ വാൾട്ട് ഡിസ്‌നി കമ്പനിക്ക് സാധിച്ചു. ഇത് 50 ശതമാനം തൊഴിലാളികളേയും ബാധിച്ചിരുന്നു.
മാർച്ച് പകുതിയോടെആണ് ഡസ്‌നി തീം പാർക്കുകളെല്ലാം അടച്ച് പൂട്ടിയത്. പ്രധാന സൈറ്റുകളായ ഡിസ്‌നി വേൾഡ് ഫ്‌ളോറിഡ, ഡിസ്‌നിലാൻഡ് കാലിഫോർണിയ, ഡിസ്‌നിലാൻഡ് പാരിസ് എന്നിവയെല്ലാം ബാധിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

ഡിസ്‌നി വേൾഡിനായുള്ള ഓൺലൈൻ ബുക്കിംഗുകൾ ജൂൺ 1 മുതൽ തന്നെ പരസ്യം ചെയ്യപ്പെട്ടിട്ടും, കൊറോണ പശ്ചാത്തലത്തിൽ ബിസിനസുകൾ ഒന്നും തന്നെ നടക്കുന്നില്ല എന്നാണ് തീം പാർക്ക് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കൊറോണ വൈറസിനെതിരായ വാക്‌സിൻ കണ്ട് പിടിക്കാൻ ഏകദേശം 18 മാസമെടുക്കുമെന്നാണ് കണക്കുകൂട്ടൽ അതുവരെ വാട്ടർതീം പാർക്കുകൾ അടച്ചിടാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP