Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കക്കാരന്റെ ഡിഎൻഎയിൽ മാറ്റം; ലുക്കീമിയക്ക് ചികിത്സ തേടിയ അമേരിക്കക്കാരന് ഇപ്പോഴുള്ളത് ജർമൻ ദാതാവിന്റെത് അടക്കം രണ്ട് തരം ഡിഎൻഎ ഘടന

അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കക്കാരന്റെ ഡിഎൻഎയിൽ മാറ്റം; ലുക്കീമിയക്ക് ചികിത്സ തേടിയ അമേരിക്കക്കാരന് ഇപ്പോഴുള്ളത് ജർമൻ ദാതാവിന്റെത് അടക്കം രണ്ട് തരം ഡിഎൻഎ ഘടന

സ്വന്തം ലേഖകൻ

നെവദ: അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കക്കാരന്റെ ഡിഎൻഎ ഘടനയ്ക്ക് മാറ്റം സംഭവിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ജർമൻ ദാതാവിന്റെ ശരീരത്തിലെ ഡിഎൻഎ ഘടനയാണ് ഉള്ളത്. ക്രിസ് ലോങ് എ്‌ന നെവദ സ്വദേശിയുടെ ഡിഎൻഎ ഘടനയ്ക്കാണ് അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ മാറ്റം സംഭവിച്ചത്.

ലുക്കീമിയയ്ക്ക് ചികിത്സ നടത്തിയതിന് ശേഷം ഇദ്ദേഹത്തിന്റെ രക്തത്തിനു പുറമേ ശുക്ലത്തിനും മാറ്റം സംഭവിച്ചിതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വളരെ കാലമായി അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയയ്ക്ക് ചികിത്സയിലായിരുന്നു. അസ്ഥി മജ്ജയ്ക്ക് ഓപ്പറേഷൻ നടത്തി മൂന്ന് മാസത്തിന് ശേഷമാണ് രക്തത്തിലെ ഡിഎൻഎയുടെ ഘടന മാറിയതായി കണ്ടെത്തിയത്. നാലു വർഷത്തിന് മുന്നേ തന്നെ ഇയാളുടെ ചുണ്ടിന്റെയും കവിളിന്റെയും ചില ഭാഗങ്ങളിൽ ദാതാവിന്റെ ഡിഎൻഎ ഘടനയാണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു.

നിലവിൽ രണ്ട് സെറ്റ് ഡിഎൻഎ ഘടനയാണ് ഇയാളിലുള്ളത്. എല്ലാ ഭാഗത്തു നിന്നും എടുത്ത സാമ്പിളുകളിൽ നിന്നും നിലവിൽ നെഞ്ചിലും തലയിലെ മുടിയിലും മാത്രമാണ് പുതിയ ഡിഎൻഎ ബാധിക്കാത്തതായുള്ളെന്ന് കണ്ടെത്തിയിരുന്നു എന്നാൽ ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ബാധിക്കയില്ലെന്ന് മെഡിക്കൽ വിദഗ്ദർ പറയുന്നു. തലച്ചോറും വ്യക്തിത്വവും പഴയ പടി തന്നെ തുടരുമെന്നും പറയുന്നു. നിലവിൽ രണ്ട് സെറ്റ് ഡിഎൻഎ ഉള്ള ചിമേര എന്ന അവസ്ഥയിലാണ് ഇയാൾ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP