Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമുക്കെതിരെയുള്ള പല കേസുകളും ഇങ്ങനെ കെട്ടിച്ചമച്ചത് തന്നെ; രോഗിയുടെ അടിവസ്ത്രം അഴിച്ചെന്നും അസ്ഥാനത്തിൽ സ്പർശിച്ചെന്നുമുള്ള കേസിൽ ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ നിരപരാധിയെന്ന് കോടതി

നമുക്കെതിരെയുള്ള പല കേസുകളും ഇങ്ങനെ കെട്ടിച്ചമച്ചത് തന്നെ; രോഗിയുടെ അടിവസ്ത്രം അഴിച്ചെന്നും അസ്ഥാനത്തിൽ സ്പർശിച്ചെന്നുമുള്ള കേസിൽ ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ നിരപരാധിയെന്ന് കോടതി

ലണ്ടൻ: തന്റെ രോഗികളായെത്തിയ മൂന്ന് യുവതികളെ ആലിംഗനം ചെയ്യുകയും അസ്ഥാനത്ത് സ്പർശിക്കുകയും അടിവസ്ത്രം അഴിക്കുകയും ചെയ്തുവെന്ന ആരോപണങ്ങൾ നേരിട്ടിരുന്ന ലണ്ടനിലെ ഇന്ത്യക്കാരനായ സ്‌പെഷ്യലിസ്റ്റ് ഹാർട്ട് ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ഡോ. സുമിത്ത് ബസു(59) ആണ് കോടതിയിൽ നിരപരാധിയായിത്തീർന്നിരിക്കുന്നത്. യുകെയിൽ ഇന്ത്യക്കാർക്കെതിരെയുള്ള പല കേസുകളും ഇങ്ങനെ കെട്ടിച്ചമച്ചതാണെന്നാണ് ബസുവിന്റെ അനുഭവത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്. നിർണായകമായ കോടതി വിധി കേട്ട് ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും ബസു കോടതിയിൽ വച്ച് തന്നെ തന്റെ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് കാണാമായിരുന്നു.

രോഗികളായ മൂന്ന് സ്ത്രീകളുടെ മാറിൽ സർക്കുലർ മോഷനിൽ തലോടുകയും അതിൽ രണ്ട് പേരുടെ പരിധി വിട്ട് ആന്തരിക പരിശോധന നടത്തിയെന്നുമായിരുന്നു ബസുവിനെതിരെ ഉയർന്ന ആരോപണങ്ങൾ. ഇപ്പോൾ 22 വയസുള്ള ഒരു സെക്കൻഡ് ഇയർ മെഡിക്കൽ വിദ്യാർത്ഥിനിയോട് തനിക്ക് പരിശോധിക്കാൻ വേണ്ടി അടിവസ്ത്രം അഴിച്ച് മാറ്റാൻ ബസു ആവശ്യപ്പെട്ടുവെന്നാണ് ഒരു ആരോപണം. ലെവിഷാം ഹോസ്പിറ്റലിൽ വച്ചായിരുന്നു സംഭവം. ഈ ആരോപണത്തെ തുടർന്ന് ബസു അറസ്റ്റിലായതിനെ തുടർന്നായിരുന്നു 29ഉം 32ഉം വയസുള്ള മറ്റ് രണ്ട് സ്ത്രീകളും ബസു തങ്ങളെയും ചൂഷണം ചെയ്തിരുന്നുവെന്ന ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നത്.

2006നും 2014നും ഇടയിലായിരുന്നു ബസു ഇവരെ പീഡിപ്പിച്ചതെന്നായിരുന്നു കേസ്. ഒരു കാർഡിയോളജിസ്‌റ്റെന്ന നിലയിലുള്ള വിശ്വാസവും സ്ഥാനവും ബസു ദുരുപയോഗിച്ചുവെന്നാണ് ആരോപണം ഉയർന്നിരുന്നത്. രോഗികൾക്ക് അദ്ദേഹത്തിന് മേലുള്ള വിശ്വാസം മുതലെടുത്തുവെന്നും കേസ് ചുമത്തപ്പെട്ടിരുന്നു. ബസുവിന്റെ പരിശോധനക്ക് വിധേയരായ സ്ത്രീകൾക്ക് അസ്വസ്ഥതയും ഞെട്ടലുമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ ഹന്നാ ലെവ്‌ലിൻ വാദിച്ചത്. ആ സമയത്ത് അവർക്ക് ഡോക്ടറെ വിശ്വാസമായതിനാൽ പരാതിപ്പെട്ടിരുന്നില്ലെന്നും തങ്ങളുടെ ചികിത്സക്ക് ആവശ്യമായ വിധത്തിൽ അദ്ദേഹം പരിശോധന നടത്തുകയാണെന്ന് ആ ഘട്ടത്തിൽ അവർ കരുതിയിരുന്നുവെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

ആറ് പുരുഷന്മാരും ആറ് സ്ത്രീകളും അടങ്ങിയ വൂൾവിച്ച് ക്രൗൺ കോടതിയിലെ ജൂറിക്ക് മുന്നിലായിരുന്നു ആറ് മണിക്കൂർ 40 മിനുറ്റ് നീണ്ട വിചാരണ നടന്നത്. അതിനൊടുവിൽ ബസുവിനെ എല്ലാ ചാർജുകളിൽ നിന്നും അവർ മോചിപ്പിച്ച് വെറുതെ വിടുകയായിരുന്നു. രോഗികളെ പരിശോധിക്കുമ്പോൾ കർട്ടൻ ഇടേണ്ടത് അത്യാവശ്യമാണെന്നും അതിനെ സ്ത്രീകളായ രോഗികൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ബസു ബ ബോധിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് അത്യാവശ്യമായ ശാരീരിക പരിശോധനകൾ മാത്രമേ താൻ നടത്തിയിട്ടുള്ളുവെന്നും അത് തന്റെ പരിശീലനത്തിന്റെ ഭാഗമാണെന്നും അതിനെ സ്ത്രീരോഗികൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു.

കൊൽക്കത്തയിൽ വച്ച് മെഡിക്കൽ ട്രെയിനിങ് പൂർത്തിയാക്കിയ ബസു 1986ലായിരുന്നും ബ്രിട്ടനിലെത്തിയത്. തുടർന്ന് അഞ്ച് വർഷക്കാലം ഇവിടെ ജോലി ചെയ്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് വീണ്ടും ബ്രിട്ടനിലെത്തുകയായിരുന്നു. 2004 ഫെബ്രുവരിയിൽ ലെവിഷാം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിന് മുമ്പ് ബസു ഉക്‌സ്ബ്രിഡ്ജിലെ റോയൽ ബ്രോംപ്ടൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിതാവും സഹോദരിയും ഡോക്ടർമാരും അമ്മ നഴ്‌സുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP