Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടുവർഷം ഭർത്താവായിരുന്ന പൂച്ച ചത്തു; കണ്ണീർ അടങ്ങിയപ്പോൾ യുവതി പുനർ വിവാഹത്തിന്; വരൻ വളർത്തുനായ

എട്ടുവർഷം ഭർത്താവായിരുന്ന പൂച്ച ചത്തു; കണ്ണീർ അടങ്ങിയപ്പോൾ യുവതി പുനർ വിവാഹത്തിന്; വരൻ വളർത്തുനായ

മൃഗങ്ങളെ ഓമനകളായി വളർത്തി കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നവരുടെ അപൂർവം കഥകൾ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ പൂച്ചയെയു നായയെും വിവാഹം കഴിക്കുന്നത് കേട്ടിരിക്കാൻ സാധ്യതയില്ല. എന്നാൽ ഡൊമിനിക് ലെസ്ബിറൽ എന്ന 41കാരി ഇക്കാര്യത്തിൽ വാർത്തകളിൽ നിറയുകയാണിപ്പോൾ. എട്ടുവർഷം ഭർത്താവായിരുന്ന പൂച്ച ചത്തപ്പോൾ ആദ്യം കുറച്ച് കാലം ഇവരുടെ കണ്ണീരടങ്ങിയിരുന്നില്ല. എന്നാൽ പിന്നീട് വിഷമം മാറിയപ്പോൾ യുവതി പുനർ വിവാഹത്തിന് ഒരുങ്ങുന്നു. നേരെ ചൊവ്വെ ഒരാളെ വിവാഹം കഴിച്ച് നല്ലൊരു ജീവിതം നയിക്കാൻ യുവതി തീരുമാനിച്ചെന്നായിരിക്കും നിങ്ങൾ കരുതുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റി.. ഇപ്രാവശ്യം ഒരു വളർത്തുനായയെയാണ് ലെസ്ബിറൽ വരനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൊറെക്ക് എന്ന പൂച്ചയായിരുന്നു എട്ട് വർഷമായി ഈ ഹോളണ്ടുകാരിയുടെ പ്രിയതമൻ. എന്നാൽ തന്റെ 19ാമത്തെ വയസിൽ ഈ പൂച്ച വൃക്കരോഗത്തെ തുടർന്ന് മരിച്ചതോടെയാണ് ഡൊമിനിക്ക് ജീവിതത്തിൽ ഒറ്റപ്പെട്ടത്. കുറച്ച് കാലം തന്റെ പ്രിയതമനെ ഓർത്ത് കണ്ണീരൊഴുക്കിയെങ്കിലും ഇപ്പോൾ തന്റെ വളർത്തുനായയായ ട്രാവിസിനെ പരിണയം ചെയ്യാനൊരുങ്ങുകയാണ് ഡൊമിനിക്ക്. തന്റെ മാർജാര ഭർത്താവിന്റെ വിയോഗം ഹൃദയം തകർക്കുന്ന അനുഭവമായിരുന്നുവെന്നാണ് ഡൊമിനിക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ആ പൂച്ചയ്ക്ക് മൂന്ന് വയസുള്ളപ്പോൾ തന്റെ കൈയിലെത്തിയിരുന്നുവെന്നാണവർ പറയുന്നത്. 16 വർഷം ഇതിനൊപ്പം ചെലവഴിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും അതിൽ 8 വർഷം പൂച്ച തന്റെ ഭർത്താവായിരുന്നുവെന്നും ഡൊമിനിക്ക് പറയുന്നു. പൂച്ചയുടെ മരണശേഷം ട്രാവിസിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും ഡൊമിനിക്കിന് ഏറെ പറയാനുണ്ട്. താനും ഈ നായയും വളരെ അടുപ്പമുണ്ടെന്നും ഇപ്പോൾ തന്നെ ഏറെ സമയം ഒരുമിച്ച് ചെലവഴിക്കാറുമുണ്ടെന്നാണ് യുവതി അഭിമാനത്തോടെ പറയുന്നത്.തങ്ങൾക്ക് പരസ്പരം നന്നായി അറിയാമെന്നും അവർ വ്യക്തമാക്കുന്നു. വർഷങ്ങളായി ട്രാവിന് തന്റെ കൂടെയുണ്ടെന്നും താൻ ഗ്രീസിലായിരുന്നപ്പോൾ അവനെ രക്ഷിച്ച് കൊണ്ടുവരികയായിരുന്നുവെന്നും ഡൊമിനിക്ക് പറയുന്നു. അവിടുത്തെ ബീച്ചിലെ വെയിസ്റ്റ് ബിന്നിലെ പഴകിയ ഭക്ഷണം തിന്ന് കഴിഞ്ഞിരുന്ന നായയെ താൻ വളർത്താൻ തീരുമാനിക്കുകയായിരുന്നു.

ഇനി നായയും പൂച്ചയും മാത്രമാണ് ഡൊമിനിക്കിന് കൂട്ടെന്ന് തെറ്റിദ്ധരിക്കേണ്ട. ദീർഘകാലമായി പീറ്റർ ക്‌നിസ്റ്റെന്ന 43കാരൻ ഇവരുടെ പാർട്ട്ണറാണ്. തന്റെ മൃഗസ്‌നേഹത്തിന് അദ്ദേഹം എല്ലാ പിന്തുണയുമേകുന്നുണ്ടെന്നാണ് ഡൊമിനിക്ക് പറയുന്നത്. പീറ്ററും ഒരു മൃഗസ്‌നേഹിയാണെന്നാണ് അവർ പറയുന്നത്. ഡൊമിനിക്ക് 2003ൽ സെറ്റ് ചെയ്ത മേരിയുവർപെറ്റ്.കോമിലൂടെ അടുത്തിടെ നടക്കാനിരിക്കുന്ന വിവാഹവും നടത്താൻ അവർ തീരുമാനിച്ചിരിക്കുന്നത്. ഈ വെബ്‌സൈറ്റ് ആയിരക്കണക്കിന് പേർ സന്ദർശിക്കുന്നുണ്ടെന്നും അവരിൽ പലരും തങ്ങളുടെ ഓമനമൃഗങ്ങളെ വിവാഹം കഴിക്കുന്നുണ്ടെന്നും ഡൊമിനിക്ക് അവകാശപ്പെടുന്നു.വിവാഹം കഴിക്കുന്നതിനുള്ള അവരുടെ അപേക്ഷ പരിഗണിക്കപ്പെട്ടാൽ ഓരോ ജോഡിയെയും സ്‌ക്രീനിലെ വെർച്വൽ ചാപ്പലിലേക്ക് എടുക്കുകയാണ് ചെയ്യുന്നത്. അവിടെ വച്ച് അവരുടെ വിവാഹവും നടത്തും.തുടർന്ന് ഡൊമിനിക്ക് അവർക്ക് ഒരു സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ നൽകുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP