Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് വിചാരണ ചെയ്യുന്നതിൽ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി; ട്രംപിനെ കുറ്റവിമുക്തനാക്കിയത് സെനറ്റ് വോട്ടെടുപ്പിലൂടെ

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് വിചാരണ ചെയ്യുന്നതിൽ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി; ട്രംപിനെ കുറ്റവിമുക്തനാക്കിയത് സെനറ്റ് വോട്ടെടുപ്പിലൂടെ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുന്നതിൽ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുർവിനിയോഗം, കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ ശരിവെക്കണോയെന്നതിൽ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് കുറ്റവിമുക്തനാക്കിയത്. അധികാര ദുർവിനിയോഗം കുറ്റത്തിൽ നിന്ന് 48-നെതിരെ 52 വോട്ടുകൾക്കും കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിൽ നിന്ന് 47-നെതിരെ 53 വോട്ടുകൾക്കുമാണ് കുറ്റവിമുക്തനാക്കിയത്. ട്രംപിനെതിരായ ആദ്യ ഇംപീച്ച്മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കൻ സെനറ്റർ അനുകൂലിച്ചു. മിറ്റ് റോംനിയാണ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്.

100 അംഗങ്ങളുള്ള സെനറ്റിൽ 67 പേരുടെ പിന്തുണ കിട്ടിയാൽ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ അതിന് സാദ്ധ്യതയില്ല.
53 അംഗങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിയിലുള്ളത്. ഡെമോക്രാറ്റിക് പാർട്ടിക്ക് 47 അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താൻ യുക്രൈനുമേൽ സമ്മർദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയത്. ഡിസംബറിൽ പ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. യു.എസിന്റെ ചരിത്രത്തിൽ സെനറ്റിൽ ഇംപീച്ച്മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.

ഇതേ സഭയാണ് 2019 ഡിസംബറിൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ കരു നീക്കിയത്. ഇംപീച്ച്‌മെന്റ് മാനേജർമാരായി നിയോഗിക്കപ്പെട്ട ഡെമോക്രാറ്റ് അംഗങ്ങളുടെയും ട്രംപിന്റെ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങളാണ് രണ്ടാഴ്ചയോളമായി സെനറ്റിൽ നടന്നത്. സാക്ഷികളെ വിസ്തരിക്കാനും തെളിവുകൾ ഹാജരാക്കാനുമുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിയിരുന്നു. അതിനാൽ അന്തിമഘട്ട വോട്ടെടുപ്പിലും ഡെമോക്രാറ്റുകളുടെ പ്രമേയം അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. ഇതിനിടെ നവംബറിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി അയോവ സംസ്ഥാനത്തു നടത്തിയ ഉൾപ്പാർട്ടി വോട്ടെടുപ്പിൽ 97% പേരുടെ പിൻന്തുണയുമായി ട്രംപ് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP