Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ 'താൻപോരിമ' ഇനിയും അംഗീകരിക്കാനാവില്ലെന്ന് ഡൊണാൾഡ് ട്രംപ്; അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്നത് ഇന്ത്യ തോന്നിയതു പോലെയെന്നും അമേരിക്കൻ പ്രസിഡന്റ്; ട്രംപിന്റെ വിമർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടക്കാനിരിക്കെ

ഇന്ത്യയുടെ 'താൻപോരിമ' ഇനിയും അംഗീകരിക്കാനാവില്ലെന്ന് ഡൊണാൾഡ് ട്രംപ്; അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്നത് ഇന്ത്യ തോന്നിയതു പോലെയെന്നും അമേരിക്കൻ പ്രസിഡന്റ്; ട്രംപിന്റെ വിമർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടക്കാനിരിക്കെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വ്യാപാര ചർച്ചകൾ നടക്കാനിരിക്കെ ഇന്ത്യൻ വ്യാപാരനയത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചതിനെതിരെയാണ് ട്രംപ് വിമർശനം ഉന്നയിച്ചത്. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് നൽകിയിരുന്ന വ്യാപാര മുൻഗണനാപദവി യു.എസ്. പിൻവലിച്ചതിന് പിന്നാലെയാണ് 28 അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ജൂൺ മാസത്തിൽ ഇന്ത്യ വർധിപ്പിച്ചത്. നേരത്തെ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാപാരവിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിനു മുന്നോടിയായും ഇറക്കുമതി തീരുവ വർധിപ്പിച്ച നടപടി ഇന്ത്യ പിൻവലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടക്കാനിരിക്കെയാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ രൂക്ഷവിമർശവുമായി രംഗത്തെത്തിയിട്ടുള്ളത്. വ്യാപാര സംബന്ധമായ കൂടുതൽ ചർച്ചകൾക്കായി അടുത്തയാഴ്ചയാണ് അമേരിക്കൻ പ്രതിനിധികൾ ഡൽഹിയിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP