Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിറിയയിൽ ഐസിസിനു മേൽ വിജയം നേടിയെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംമ്പ്; സിറിയയിൽ നിന്ന് പട്ടാളത്തെ ഉടൻ തിരിച്ചുവിളിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഒബാമ ചെയ്ത അതേ മണ്ടത്തരമെന്ന്  ട്രംമ്പിനെ കുറ്റപ്പെടുത്തി റിപ്പബ്ലിക്കൻ നേതാക്കളും

സിറിയയിൽ ഐസിസിനു മേൽ വിജയം നേടിയെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംമ്പ്; സിറിയയിൽ നിന്ന് പട്ടാളത്തെ ഉടൻ തിരിച്ചുവിളിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഒബാമ ചെയ്ത അതേ മണ്ടത്തരമെന്ന്  ട്രംമ്പിനെ കുറ്റപ്പെടുത്തി റിപ്പബ്ലിക്കൻ നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സിറിയയിൽ ഐസിസിനു മേൽ വിജയം നേടിയെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് രംഗത്ത്. ഭീകരസംഘടനയെ അടിച്ചൊതുക്കിയെന്ന് പ്രഖ്യാപിച്ച ട്രംമ്പ് യുദ്ധഭൂമിയിൽ നിന്ന് അമേരിക്കൻ സേനയെ തിരിച്ചുവിളിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും വ്യക്തമാക്കി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചെറിയ വീഡിയിലൂടെയാണ് ഐസിസിനു മേൽ വിജയം നേടിയതായി ട്രംമ്പ് പ്രഖ്യാപിച്ചത്.

സിറിയയിൽ ഐസിസിനെതിരേ വിജയം നേടാൻ അമേരിക്കൻ സൈന്യത്തിനായി. യുദ്ധഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഇനി സേനയെ തിരിച്ചു വിളിക്കാൻ സമയമായി എന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഭീകരരെ തുരത്താൻ അമേരിക്കൻ സൈന്യം വിജയിച്ചതോടെ യുദ്ധഭൂമിയിൽ നിന്ന് മുഴുവൻ സേനയേയും തിരിച്ചുവിളിക്കാനാണ് ഉദ്ദേശം. നിലവിൽ രണ്ടായിരത്തോളം യുഎസ് സൈനികരാണ് സിറിയയിൽ ആകെയുള്ളത്. ഭീകരവാദികളോട് ചെറുത്തു നിൽക്കാൻ പ്രത്യേക പരിശീലനം നേടിയവരാണ് ഈ സൈനികർ.

എന്നാൽ പ്രസിഡന്റിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഒട്ടേറെ വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഒബാമ കാട്ടിയ അതേ മണ്ടത്തരം തന്നെയാണ് ട്രമ്പും കാണിക്കുന്നതെന്നും യുഎസ് പിന്തുണയുള്ള കുർദിഷ് സേനയ്‌ക്കെതിരേ അങ്കാര ആക്രമണം നടത്തുമെന്നും റിപ്പബ്ലിക്കൻ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തീരുമാനം ബുദ്ധിപരമായിട്ടുള്ളതല്ലെന്നും കുർദിഷുകളുടെ ജീവന് ഇനി ഭീഷണി വർധിക്കുമെന്നും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സേ ഗ്രഹാം വ്യക്തമാക്കി.

രാജ്യത്ത് ഇതിനെ തുടർന്ന് ഏറെ സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ടെന്നും ലോകമെമ്പാടും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നും ലിൻഡ്‌സേ തിരിച്ചടിച്ചു. നിലവിൽ ജോർദാൻ-ഇറാഖ് അതിർത്തിക്കു സമീപമുള്ള അൽ തനാഫിലാണ് യുഎസ് സേന തമ്പടിച്ചിരിക്കുന്നത്. സേനയെ നാട്ടിലേക്ക് തിരിച്ചുവിളിക്കണമെന്ന് നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് ട്രമ്പ്. എന്നാൽ സിറിയൻ മിഷനിൽ ഏർപ്പെട്ടിരിക്കുന്ന സൈന്യത്തെ പെട്ടെന്ന് തിരിച്ചുവിളിക്കുന്നത് മണ്ടത്തരമായിരിക്കുമെന്ന് മിലിട്ടറി ഉപദേശകർ ട്രമ്പിനോട് പറഞ്ഞിരുന്നു.

സേനയെ മാതൃരാജ്യത്തുകൊണ്ടു വരുന്നതിന് നിലവിൽ പ്രത്യേക സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും എത്രയും പെട്ടെന്നു തന്നെ തിരികെ നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്‌സ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP