Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

570 കോടി ഡോളർ മുടക്കി മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ അംഗീകാരം നൽകിയാൽ കുടിയേറ്റക്കാരെ സംരക്ഷിക്കാമെന്ന ട്രംപിന്റെ ഒത്തു തീർപ്പ് വ്യവസ്ഥയ്‌ക്കെതിരെ മുഖം തിരിച്ച് ഡെമോക്രാറ്റുകൾ; യുഎസിൽ നാലാഴ്‌ച്ചയായി തുടരുന്ന ഭരണ സ്തംഭനം ഇനിയും തുടരാൻ സാധ്യത; താൽകാലിക സംരക്ഷണം നൽകുന്ന ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് അവസാനിപ്പിക്കുന്നത് നീട്ടി വെക്കാമെന്നും ട്രംപിന്റെ വാഗ്ദാനം

570 കോടി ഡോളർ മുടക്കി മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ അംഗീകാരം നൽകിയാൽ കുടിയേറ്റക്കാരെ സംരക്ഷിക്കാമെന്ന ട്രംപിന്റെ ഒത്തു തീർപ്പ് വ്യവസ്ഥയ്‌ക്കെതിരെ മുഖം തിരിച്ച് ഡെമോക്രാറ്റുകൾ; യുഎസിൽ നാലാഴ്‌ച്ചയായി തുടരുന്ന ഭരണ സ്തംഭനം ഇനിയും തുടരാൻ സാധ്യത; താൽകാലിക സംരക്ഷണം നൽകുന്ന ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് അവസാനിപ്പിക്കുന്നത് നീട്ടി വെക്കാമെന്നും ട്രംപിന്റെ വാഗ്ദാനം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ നാലാഴ്‌ച്ചയിലധികം തുടരുന്ന ഭരണ സ്തംഭനം ഇനിയും നീളുമെന്ന് ഉറപ്പായി. മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയാനുള്ള 570 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) ബിൽ ഡെമോക്രാറ്റിക് പാർട്ടി അംഗീകരിച്ചാൽ മൂന്നുവർഷത്തേക്ക് കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകാമെന്ന ട്രംപിന്റെ പ്രധാന ഒത്തുതീർപ്പു വ്യവസ്ഥ ഡെമോക്രാറ്റിക്ക് പാർട്ടി തള്ളിയതോടെയാണ് ഭരണ സ്തംഭനം ഇനിയും തുടരുമെന്ന വിവരം ലഭിക്കുന്നത്.

ചെറുപ്രായത്തിൽ കൃത്യമായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിലെത്തിയവർക്ക് തൊഴിൽ, പഠനവിസകൾ നൽകുന്ന ഡാക പദ്ധതിയും യുദ്ധവും കലാപങ്ങളും നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്ന് അമമേരിക്കയിൽ എത്തിയിട്ടുള്ളവർക്ക് താത്കാലിക സംരക്ഷണം നൽകുന്ന ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (ടി.പി.എസ്.) പദ്ധതിയും അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ മൂന്നുമാസത്തേക്ക് നീട്ടിവെക്കാമെന്നും ശനിയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ടി.പി.എസ്. വിസക്കാർക്ക് മൂന്ന് വർഷത്തേക്ക് വിസ നീട്ടിനൽകും. ടി.പി.എസ്. വിസയിൽ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ തൊഴിലെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്.

ഡാക പദ്ധതിയിൽ ഏഴു ലക്ഷത്തിലധികം പേരും യു.എസിൽ കഴിയുന്നു. ഇതിന് പുറമേ അടിയന്തര മനുഷ്യാവകാശ സഹായമായി 80 കോടി ഡോളർ (ഏകദേശം 5,700 കോടി രൂപ) അനുവദിക്കും. അതിർത്തി സംരക്ഷണത്തിനായി 2,750 സുരക്ഷാ ഉദ്യോഗസ്ഥരെയും കുടിയേറ്റം പരിശോധിക്കുന്നതിനായി നിയമജ്ഞരുടെ പുതിയ 75 സംഘത്തെയും നിയോഗിക്കും. ഇരുപാർട്ടിക്കാർക്കും സ്വീകാര്യമാകുന്ന, സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒത്തുതീർപ്പാണിത്. തീവ്രവാദികൾക്ക് നമ്മുടെ അതിർത്തികളെ നിയന്ത്രിക്കാനാവില്ല. അതിന് താൻ അനുവദിക്കില്ല -ട്രംപ് പറഞ്ഞു.

എന്നാൽ, ട്രംപിന്റെ നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും പ്രതിനിധിസഭാ സ്പീക്കറുമായ നാൻസി പെലോസി പറഞ്ഞു. ഭരണസ്തംഭനം അവസാനിപ്പിക്കാനായി ബജറ്റ് ബിൽ എത്രയും വേഗം ട്രംപ് പാസാക്കണം. അല്ലാത്തപക്ഷം പൂട്ടിയ സർക്കാർ ഖജനാവ് വീണ്ടും തുറക്കാനായുള്ള ബിൽ പ്രതിനിധിസഭയിൽ അടുത്തയാഴ്ച ഡെമോക്രാറ്റുകൾ പാസാക്കുമെന്നും ഇതോടെ ട്രംപിന്റെ റിപ്പബ്ലിക്കൻ സർക്കാർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പെലോസി പറഞ്ഞു.മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള ബിൽ ഡെമോക്രാറ്റുകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ബജറ്റ് ബില്ലിൽ ഒപ്പുവെക്കാൻ ട്രംപ് തയ്യാറാകാത്തതാണ് പ്രതിസന്ധിയുടെ തുടക്കം. 30 ദിവസമായി തുടരുന്ന പ്രതിസന്ധി യു.എസ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം നീണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP