Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാന്റെ 13ാം പ്രസിഡന്റായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തു; 69കാരനായ ആരിഫ് ഇമ്രാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫിന്റെ സ്ഥാപകരിൽ പ്രധാനി; മംമ്‌നൂൻ ഹുസൈന്റെ കാലാവധി സെപ്റ്റംബർ എട്ടിന് അവസാനിക്കും

പാക്കിസ്ഥാന്റെ 13ാം പ്രസിഡന്റായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തു;  69കാരനായ ആരിഫ് ഇമ്രാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫിന്റെ സ്ഥാപകരിൽ പ്രധാനി; മംമ്‌നൂൻ ഹുസൈന്റെ കാലാവധി സെപ്റ്റംബർ എട്ടിന് അവസാനിക്കും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പതിമൂന്നാം രാഷ്ട്രപതിയായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തു. പാക്ക് പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിന്റെ സ്ഥാപക നേതാവ് കൂടിയാണ് 69കാരനായ ആരിഫ്. തനിക്കെതിരെ മത്സരിച്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ഐസാസ് അഹ്‌സാൻ, പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ മൗലാനാ ഫസൽ റഹ്മാൻ എന്നിവരെ പരാജയപ്പെടുത്തിയാണ് ആരിഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചുവട് വയ്ക്കുന്നത്.

പാക്കിസ്ഥാൻ ദേശീയ സഭയിലും സെനറ്റിലുമായി ആകെ 430 വോട്ടുകളാണുള്ളത്. ഇതിൽ 212 ഉം ആരിഫ് അൽവി നേടിയപ്പോൾ അഹ്‌സാൻ, ഫസൽ റഹ്മാൻ എന്നിവർ യഥാക്രമം 81 ഉം 131 ഉം വോട്ടുകളാണ് നേടിയത്. ദന്ത ഡോക്ടറായിരുന്ന ആരിഫ് അൽവി 2006 മുതൽ 2013 വരെ പി.റ്റി.ഐയുടെ സെക്രട്ടറി ജനറലായിരുന്നു. 2013ൽ ദേശീയ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അൽവി വിജയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലും കറാച്ചിയിൽ നിന്ന് ദേശീയ സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രപതിയായ മംമ്‌നൂൻ ഹുസൈന്റെ കാലാവധി സെപ്റ്റംബർ 8ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP