Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മമനസ്സിന് അറിയാതിരിക്കുമോ പേറ്റുനോവിന്റെ വേദന? വേദനയിൽ പുളയുമ്പോഴും അന്യസ്ത്രീയുടെ പ്രസവമെടുത്ത് ഡോ.മോം; ഗൈനക്കോളജിസ്്റ്റിന്റെ കർത്തവ്യബോധത്തെ വാഴ്‌ത്തി സൈബർ ലോകം

അമ്മമനസ്സിന് അറിയാതിരിക്കുമോ പേറ്റുനോവിന്റെ വേദന? വേദനയിൽ പുളയുമ്പോഴും അന്യസ്ത്രീയുടെ പ്രസവമെടുത്ത് ഡോ.മോം; ഗൈനക്കോളജിസ്്റ്റിന്റെ കർത്തവ്യബോധത്തെ വാഴ്‌ത്തി സൈബർ ലോകം

ന്നലെ വരെ ആർക്കറിയാം അമാൻഡ ഹെസ്സിനെ ? ഇന്ന് കളം പാടേ മാറിമറിഞ്ഞു. സൈബർ ലോകം അവരെ വാഴ്‌ത്തുന്നതോ ഡോക്ടർ മോം എന്ന ഓമനപ്പേരിൽ. തന്റെ കുഞ്ഞിന് ജന്മം നൽകാൻ ലേബർ റൂമിൽ കാത്തിരിക്കുമ്പോഴും, അന്യസ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തി അമാൻഡ.

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനായാണ് കഴിഞ്ഞ മാസം 23 ന് ഗൈനക്കോളജിസ്റ്റായ അമാൻഡയെ കെന്റക്കിയിൽ ആശുപത്രിയിലെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് പ്രസവമുറിയിലുണ്ടായിരുന്ന ലീ ഹാലിഡേ എന്ന സ്ത്രീയുടെ കരളലിയിക്കുന്ന കരച്ചിൽ കേട്ടത്. ലീയുടെ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റി അപകടകരമായ നിലയിലായിരുന്നു. അമാൻഡയുടെ എല്ലാ വേദനയും അതോടെ അലിഞ്ഞുപോയി. ലീയുടെ ശസ്ത്രക്രിയയ്ക്ക് മുന്നിട്ടിറങ്ങുകയും, കുഞ്ഞിനെ വിജയകരമായി പുറത്തെടുക്കുകയും ചെയ്്ത ശേഷമാണ് അമാൻഡ സ്വന്തം വേദനയിലേക്ക് മടങ്ങിയത്.

അമാൻഡയുടെ കർത്തവ്യബോധത്തെയും, ധൈര്യത്തെയും വാഴ്‌ത്തി പ്രസവ മുറിയിലുണ്ടായിരുന്ന സുഹൃത്ത് ഡോ.ഹല സെബ്രി ഫേസ്്ബുക്കിൽ പോസ്റ്റിട്ടതോടെ പ്രശംസാവചനങ്ങളുടെ പെരുമഴയാണ്. 'അമ്മമാർ ജീവനുമായി ഇഴപിരിയാതെ ബന്ധപ്പെട്ടിരിക്കുന്നു. അവളുടെ കുട്ടികളായ കുഞ്ഞ് എലനും, മൂത്തവൾ കേറ്റിനും മുതിരുമ്പോൾ ഓർത്ത് രസിക്കാനുള്ള കഥയായിരിക്കും ഇത്്. അമ്മമാരായ ഡോക്ടർമാർ സ്വന്തം കുടുംബത്തോട്് മാത്രമല്ല സ്വന്തം രോഗികളോടും കടപ്പെട്ടിരിക്കുന്നു. അമാൻഡ അവളുടെ പ്രസവാവധി ആസ്വദിക്കട്ടെ' അമാൻഡയുടെ രണ്ടാമത്തെ കുഞ്ഞ് എലൻ ജോയ്്‌സിന്റെ ചിത്രത്തിനൊപ്പമാണ് ഡോ.ഹല സബ്രി പോസ്റ്റിട്ടിരിക്കുന്നത്.

പേറ്റുനോവിനിടയിലും, അന്യന്റെ വേദന കേട്ടോടിയെത്തിയ അമാൻഡയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഹലയുടെ പോസ്റ്റ് ദിവസങ്ങൾക്കുള്ളിൽ രണ്ടായിരത്തിലേറെ പേർ ഷെയർ ചെയ്ത് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP