Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രൂണെ സുൽത്താന്റെ സഹോദരിയെ ആറ് മാസം ബ്രെസ്റ്റ് കാൻസർ ചികിത്സ നടത്തിയതിന് ഈടാക്കിയത് 120 കോടി രൂപ..!; ലോകത്തെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അയോഗ്യയാക്കാൻ ഉറച്ച് ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ

ബ്രൂണെ സുൽത്താന്റെ സഹോദരിയെ ആറ് മാസം ബ്രെസ്റ്റ്  കാൻസർ ചികിത്സ നടത്തിയതിന് ഈടാക്കിയത് 120 കോടി രൂപ..!; ലോകത്തെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അയോഗ്യയാക്കാൻ ഉറച്ച് ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ

ഡോക്ടർമാരുടെ ജോലി മറ്റ് ജോലികളിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്ന് ആരും പറയേണ്ടതില്ലല്ലോ. മനുഷ്യരുടെ ജീവൻ വച്ചുള്ള കൽയായതിനാൽ ഇതിന് ചില ധാർമിക മൂല്യങ്ങൾ കൂടുതൽ പാലിച്ചേ മതിയാകൂ. എന്നാൽ ചില ഡോക്ടർമാർ സ്വാർത്ഥ ലാഭങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി വ്യതിചലിക്കാറുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ മൂലം ചിലപ്പോൾ രോഗകളുടെ വിലയേറിയ ജീവൻ വരെ നഷ്ടപ്പെട്ട സംഭവങ്ങളേറെ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരത്തിൽ തന്റെ തൊഴിലിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത വിധത്തിൽ പെരുമാറിയ ഒരു ഡോക്ടറാണ് ഡോ. സൂസൻ ലിം മേ ലീ എന്ന സിംഗപ്പൂർകാരിയായ ഡോക്ടർ.

ലണ്ടനിലെ ജനറൽ മെഡിക്കൽ കൗൺസിൽ (ജിഎംസി) അംഗമായാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്. ബ്രൂണെ സുൽത്താന്റെ സഹോദരിയെ ആറ് മാസം ബ്രെസ്റ്റ് കാൻസർ ചികിത്സ നടത്തിയതിന് ഇവർ നീതിരഹിതമായി ഈടാക്കിയത് 120 കോടി രൂപയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതോടെ ലോകത്തെ ആദ്യ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി പേരെടുത്ത ഡോക്ടറെ അയോഗ്യയാക്കാൻ ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ ഉറച്ചിരിക്കുകയാണ്.

റോബോട്ടിക് സർജറിയിലും സ്‌റ്റെം സെൽ ഗവേഷണത്തിലും പേരെടുത്ത ഈ ഡോക്ടർക്കാണീ മൂല്യച്യുതി വന്ന് അയോഗ്യത കൽപിക്കപ്പെടുന്നതെന്നതാണ് ദുഃഖകരമായ സത്യം. ഇവർ നടത്തിയ തട്ടിപ്പ് വെളിച്ചത്ത് വന്നതിനെ തുടർന്ന് ജിഎംസി നടത്തി അന്വേഷണത്തിനൊടുവിലാണ് ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ജിഎംസി അയോഗ്യത കൽപിച്ചിരിക്കുന്നത്. ഒരിക്കലും നീതീകരിക്കാനാവാത്ത ഫീസാണ് ബ്രൂണയിലെ രാജകുടുംബത്തിൽ നിന്നും ഡോക്ടർ ഈടാക്കിയിരിക്കുന്നതെന്നാണ് ജിഎംസി ആരോപിക്കുന്നത്.

ഡോ. ലീയ്‌ക്കെതിരെ 2012ൽ സിംഗപ്പൂർ മെഡിക്കൽ കൗൺസിലും ഒരു അന്വേഷണം ആരംഭിച്ചിരുന്നു. 2007ലെ ആറ് മാസക്കാലമാണ് ഇവർ ബ്രൂണെയിലെ സുൽത്താന്റെ സഹോദരിയെ ചികിത്സിച്ചിരുന്നത്. സിംഗപ്പൂർ മെഡിക്കൽ കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ഇവർ 94 കൗണ്ടുകൾക്ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുയുമുണ്ടായി. ഗൗരവകരമായ സ്വഭാവദൂഷ്യമാരോപിച്ചായിരുന്നു ഈ വിലക്ക്. അവരോട് 5000 പൗണ്ട് പിഴയടക്കാനും ഭാവിയിൽ മാന്യമയാ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് സത്യപ്രതിജ്ഞ നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

2013ൽ അവർ സമർപ്പിച്ച് ഇത് സംബന്ധിച്ച അപ്പീൽ സിംഗപ്പൂർ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.തുടർന്ന് ഡോ. ലീയ്‌ക്കെതിരെയുള്ള കണ്ടെത്തലുകൾ വെളിപ്പെടുത്തി കൊണ്ട് സിഎംസി ലണ്ടനിലെ ജിഎംസിക്ക് കത്തയക്കുകയായിരുന്നു.ജിഎംസിയുടെ ഫിറ്റ്‌നെസ് ടു പ്രാക്ടീസ് പാനൽ ഇതിനെക്കുറിച്ച് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ അയോഗ്യയാക്കുമെന്ന കാര്യം ഏതാണ്ട് ഉറച്ചിരിക്കുകയുമാണ്.എന്നാൽ തനിക്കെതിരെ ജിഎംസി നടത്തുന്ന അന്വേഷണത്തിന് തടയിടാൻ ഡോ.ലീ ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണം 2007ലാണ് ഉണ്ടായതെന്നും ഇപ്പോൾ അതിന്റെ പേരിൽ നടപടിയെടുക്കുന്നത് വളരെ വൈകിപ്പോയെന്നുമാണ് അവർ വാദിക്കുന്നത്.എസ്എംസി ഡോ. ലീയ്‌ക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ അവർ ജിഎംസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നത് അവർക്കെതിരെയുള്ള പ്രധാന പോയിന്റായി നിലകൊള്ളുമെന്നാണ് ജസ്റ്റിസ് ഹാഡൻകേവ് പറയുന്നത്. ഇക്കാരണത്താൽ ജിഎംസിക്ക് ലീയ്‌ക്കെതിരെയുള്ള അന്വേഷണം തുടരാവുന്നതുമാണെന്ന് കോടതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP