Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജ്ഞാത ഡ്രോണുകൾ ഈഫൽ ഗോപുരത്തിനു മുകളിലൂടെ പറന്നു; പാരീസ് വീണ്ടും കനത്ത ഭീകരാക്രമണ ഭീതിയിൽ

അജ്ഞാത ഡ്രോണുകൾ ഈഫൽ ഗോപുരത്തിനു മുകളിലൂടെ പറന്നു; പാരീസ് വീണ്ടും കനത്ത ഭീകരാക്രമണ ഭീതിയിൽ

രു ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടൊഴിയുന്നതിനിടെ പാരീസ് നഗരത്തിലാകെ ഭീതി പരത്തി ഡ്രോണുകൾ മൂളിപ്പറന്നു. ലോകത്ഭുതങ്ങളിലോന്നായ ഈഫൽ ഗോപുരം, ബാസിൽ ചത്വരം, യുഎസ് എംബസി എന്നിവയ്ക്കു മുകളിലൂടെയാണ് ദുരൂഹമായി ഡ്രോണുകൾ മൂളിപ്പറന്നത്. സംഭവത്തെ തുടർന്ന് നഗരത്തിലാകെ ഭീകരാക്രമണ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. നെപ്പോളിയൻ ബോണപാർട്ടിന്റെ ശവകുടീരമുള്ള സൈനിക മ്യൂസിയം, പാലസ് ഡി ലാ കൊൺകോർഡി എന്നിവയ്ക്കു മുകളിലൂടെയും രാത്രിയിൽ അജ്ഞാത ഡ്രോണുകൾ പറന്നു. ഇവ പ്രവർത്തിപ്പിച്ചിരുന്നവരെ കണ്ടെത്താൻ ഫ്രഞ്ച് സുരക്ഷാ സേനയ്ക്കു കഴിഞ്ഞിട്ടില്ല. വീഡിയോ റെക്കോർഡിങ് സംവിധാനം ഘടിപ്പിച്ചവയായിരിക്കും സാധാരണ ഡ്രോണുകൾ. ആകാശ വീക്ഷണത്തിനും സുരക്ഷാ നിരീക്ഷണങ്ങൾക്കും ഇതുപയോഗിക്കും.

ഇതുപയോഗിച്ച് ഭീകരർ ആക്രമണം നടത്താനുള്ള ലക്ഷ്യ കേന്ദ്രങ്ങളെ നിരീക്ഷിക്കുമോ എന്നാണ് അധികൃതർ സംശയിക്കുന്നത്. ഇതൊരു ആസൂത്രിത നീക്കമാകാമെന്നും എന്നാൽ ഇതിന്റെ ഉറവിടത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും പേരുവെളിപ്പെടുത്താൻ തയാറാകാത്ത ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോണുകൾ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി അജ്ഞാത ഡ്രോണുകളുടെ ദുരൂഹ പറക്കലുകൾ ഫ്രാൻസിനെയാകെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. ജനുവരി 20-ന് പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളിലൂടെ ഒരു ആളില്ലാ ചെറുവിമാനം പറന്നത് വലിയ വാർത്തയായിരുന്നു. രാജ്യത്തെ ആണവ നിലയങ്ങൾക്കു മുകളിലൂടെ ഇതുവരെ ഇരുപതോളം ഡ്രോണുകൾ പറന്നതായും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോൺ ആദ്യം യുഎസ് എംബസിക്കു മുകളിലൂടെയാണ് പറന്നത്. ജനുവരിയിൽ നടന്ന ഭീകരാക്രമണത്തിന്റെ തുടർച്ചയായി പാരീസിൽ വീണ്ടു ആക്രമണം നടത്തുമെന്ന ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഈ അജ്ഞാത ഡ്രോണുകൾ സുരക്ഷാ സേനയുടം ഉറക്കം കെടുത്തുന്നത്. നഗരത്തിന്റെ പലഭാഗത്തും ഡ്രോണുകൾ സാധാരണ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആദ്യമായാണ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു മുകളിലൂടെ ഒന്നിച്ച് ഇത്രയധികം ഡ്രോണുകൾ പറക്കുന്നതെന്ന് പൊലീസ് പറയുന്നു. പാരിസിലെ യുഎസ് എംബസിക്കു നേരെ അൽഖയ്ദ ഉൾപ്പെടെ നിരവധി സംഘടനകളുടെ ആക്രമണ ഭീഷണി നേരത്തെ ഉണ്ടായിട്ടുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു മുകളിലൂടെ സാധാരണ ഡ്രോണുകൾ പറത്താൻ ഫ്രാൻസിൽ അനുമതിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP