Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മയക്കു മരുന്നിന്റെ ലഹരിയിൽ യുവാവ് സ്വന്തം കാല് മുറിച്ചു; ആടി തൂങ്ങിയ കാലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാൽ പൂർണ്ണമായും മുറിച്ചു മാറ്റി

മയക്കു മരുന്നിന്റെ ലഹരിയിൽ യുവാവ് സ്വന്തം കാല് മുറിച്ചു; ആടി തൂങ്ങിയ കാലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാൽ പൂർണ്ണമായും മുറിച്ചു മാറ്റി

സ്വന്തം ലേഖകൻ

മോസ്‌കോ: മയക്കു മരുന്നിന്റെ ലഹരിയിൽ യുവാവ് സ്വന്തം കാല് മുറിച്ചു. 29കാരനായ യുവാവാണ് സോംബി ഡ്രഗ് ഉപയോഗിച്ച ശേഷം സ്വന്തം കാൽ തന്നെ മുറിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവം നിന്നെങ്കിലും കാൽ പൂർണ്ണമായും മുറിച്ച് മാറ്റേണ്ടി വന്നു. മുട്ടിന് മുകളിലായാണ് കാൽ മുറിച്ചത്. കാലിലെ എല്ല് പൂർണ്ണമായും വിടാതെ ആടി തൂങ്ങിയ അവസ്ഥയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ഇയാളുടെ ഇടത്തേക്കാൽ മുറിച്ച് മാറ്റുക ആയിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഡോക്ടർമാർ വളറെ പണിപ്പെട്ടാണ് ഇയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ജീവൻ തിരികെ കിട്ടി എങ്കിലും കാൽ പൂർണമായും മുറിച്ചു മാറ്റേണ്ടി വന്നു. മനുഷ്യനെ വല്ലാത്ത ഉന്മാദാവസ്ഥയിലേക്ക് തള്ളി വിടുന്ന ഒന്നാണ് സോംബം മയക്കു മരുന്നുകൾ. യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ ഇത് വ്യാപകമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP