Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്താവളത്തിൽ വെച്ച് യുവതിക്ക് പ്രസവവേദന; യാത്രക്കാർ എന്തുചെയ്യണം എന്നറിയാതെ ഇരിക്കവേ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷയ്‌ക്കെത്തി; ദുബായ് വിമാനത്താവളത്തിൽ ഇന്ത്യക്കാരിയുടെ സുഖപ്രസവത്തിന് സഹായിച്ച ജീവനക്കാരിയെ ആദരിച്ച് എയർപോർട്ട് സുരക്ഷാ വിഭാഗം

വിമാനത്താവളത്തിൽ വെച്ച് യുവതിക്ക് പ്രസവവേദന; യാത്രക്കാർ എന്തുചെയ്യണം എന്നറിയാതെ ഇരിക്കവേ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷയ്‌ക്കെത്തി; ദുബായ് വിമാനത്താവളത്തിൽ ഇന്ത്യക്കാരിയുടെ സുഖപ്രസവത്തിന് സഹായിച്ച ജീവനക്കാരിയെ ആദരിച്ച് എയർപോർട്ട് സുരക്ഷാ വിഭാഗം

ദുബായ്: വിമാനത്താവളത്തിൽ വെച്ച് യുവതിക്ക് സുഖപ്രസവം. വനിതാ ഇൻസ്‌പെക്ടർ സഹായവുമായി എത്തിയതോടെയാണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് ഇന്ത്യക്കാരിയുടെ സുഖപ്രസവം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ ടെർമിനൽ 2ൽ വച്ചാണ് യുവതിക്ക് പ്രസവ വേദന ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇൻസ്‌പെക്ടറായ ഹനാൻ ഹുസൈൻ മുഹമ്മദ് രക്ഷകയായി എത്തിയത്.

ഹനാൻ ഗർഭിണിയെ ഇൻസ്‌പെക്ഷൻ റൂമിലെത്തിച്ച് പ്രസവത്തിന് സൗകര്യമൊരുക്കി. മാസം തികയാതെയായിരുന്നു പ്രസംവം. അതുകൊണ്ട് ജനിച്ചയുടനെ കുഞ്ഞ് ശ്വസിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ സിപിആർ നൽകാനും ഹനാൻ മറന്നില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

ദുബായ് പൊലീസിന്റെ എയർപോർട്ട് സുരക്ഷ വിഭാഗത്തിന്റെ മേധാവി ബ്രിഗേഡിയർ അലി അറ്റിക് ബിൻ ഹനാനെ ആദരിച്ചു. ഹനാന്റെ മനുഷ്യത്വ പരവും തൊഴിൽപരവുമായ സമീപനം അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസാണ് ഈ വാർത്ത പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP